നിവിൻ പോളിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി; റിപ്പോർട്ട് സമർപ്പിച്ച് പോലീസ്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടൻ നിവിൻ പോളിയ്ക്കെതിരെ യുവതി ബലാത്സംഗ ആരോപണവുമായി രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. ഇതെല്ലാം നിഷേധിച്ച് നടൻ ഉടൻ തന്നെ പത്രസമ്മേളനവും വിളിച്ച് ചേർത്തിരുന്നു. എന്നാൽ ഇപ്പോഴിതാ കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻചിറ്റ്. കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകൽ പൊലീസ് നിവിൻ പോളിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
കൃത്യം ചെയ്തു എന്ന് യുവതി തന്റെ മൊഴികളിൽ ആരോപിക്കുന്ന ദിവസങ്ങളിലോ സമയത്തോ കൃത്യസ്ഥലത്തും സമയത്തും നിവിൻ ഉണ്ടായിരുന്നില്ലെന്നും ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് കേസിലെ ആറാം പ്രതിയായ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുന്നെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ ഡിവൈഎസ്പി ടി.എം.വർഗീസാണ് റിപ്പാർട്ട് നൽകിയത്. സിനിമയിൽ അവസരം നൽകാമെന്നു വാദ്ഗാനം ചെയ്ത് നിവിൻ പോളി ഉൾപ്പെടെ 6 പേർ കൂട്ടബലാത്സംഗം ചെയ്തുവെന്ന കോതമംഗലം സ്വദേശിനിയായ യുവതി പരാതി നൽകിയിരുന്നു. ഈ കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ പോളി.
2023 ഡിസംബർ 14,15 തീയതികളിൽ ദുബായിൽ വച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി. മൊബൈൽ ഫോണിൽ പീഡന ദൃശ്യങ്ങൾ പകർത്തിയെന്നും അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരുന്നത്.
എന്നാൽ യുവതി പറയുന്ന ദിവസങ്ങളിൽ നിവിൻ ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ ഷൂട്ടിങ്ങിനായി കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞത്. ചിത്രങ്ങൾ തെളിവായി ഉണ്ടെന്നും വനീത് പറഞ്ഞിരുന്നു. പതിനാലാം തീയതി രാവിലെ തൊട്ടാണ് നിവിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നത്. രാവിലെ 7 മണിയോടെ ഞങ്ങൾഎല്ലാവരും ഒത്തുകൂടി. 8. 30 ആയപ്പോൾ തിയേറ്ററിനകത്തെ ഭാഗങ്ങൾ ചിത്രീകരിക്കാൻ തുടങ്ങി.
എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. അതിന് ശേഷം ഒരു ഉദ്ഘാടന രംഗമാണ് ചിത്രീകരിച്ചത്. ഏതാണ്ട് 300 ഓളം ജൂനിയർ ആർട്ടിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. ആ രംഗങ്ങൾ ഉച്ച മൂന്ന് മണിയോടെ തീർന്നു. പിന്നീട് ക്രൗൺ പ്ലാസയിലാണ് ചിത്രീകരിച്ചത്. അവിടെ ഇൻട്രോ സീൻ അടക്കം അവിടെയാണ് ചിത്രീകരിച്ചത്.
പതിനഞ്ചിന് രാവിലെ 3 മണിവരെ ഷൂട്ട് നീണ്ടു. പിന്നെ കുറേ നേരം ഞങ്ങളോട് സംസാരിച്ചതിന് ശേഷമാണ് നിവിൻ പോയത്. അത് എളുപ്പം തെളിയിക്കാൻ സാധിക്കും. കാരണം ഇത്രയേറെ ആർട്ടിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. അതിന് ശേഷം ഫാർമ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനായാണ് നിവിൻ പോയത്. അതും കേരളത്തിൽ തന്നെയായിരുന്നു എന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞത്.
എന്നാൽ ഇതിനെല്ലാം ശേഷവും എന്നാൽ നിവിൻ പോളി അടക്കമുള്ളവർക്കെതിരായ പീ ഡന ആരോപണത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു പരാതിക്കാരി. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ദുബൈയിൽ വെച്ചാണ് പരിചയപ്പെട്ടത്. എ കെ സുനിലുമായി വാക്കുതർക്കം ഉണ്ടായ സമയത്ത് നിവിൻ പോളിയും ബാക്കിയുള്ളവരും ഇയാളുടെ ഗുണ്ടയായിട്ടാണ് വന്നത്.
എന്നെ റൂമിൽ പൂട്ടിയിട്ട് മയക്കുമരുന്ന് കലർത്തിയ വെള്ളം തന്ന് പീ ഡിപ്പിക്കുകയായിരുന്നു. നിവിൻ പോളിയും അവിടെയുണ്ടായിരുന്നു. അന്ന് ആദ്യമായാണ് കണ്ടത്. തന്റെ വീഡിയോ ഡാർക്ക് വെബിൽ ഇടുമെന്ന് ഭീ ഷണിപ്പെടുത്തി. സോഷ്യൽമീഡിയ വഴി ആക്രമിച്ചു. വണ്ടി ഇ ടിപ്പിച്ചുകൊ ല്ലുമെന്നും പാമ്പിനെകൊണ്ട് കൊ ത്തിക്കുമെന്നും പറഞ്ഞ് ഭീ ഷണിപ്പെടുത്തി. സഹിക്കാൻ വയ്യാതെയാണ് പരാതികൊടുത്തത് എന്നുമാണ് യുവതി ആവർത്തിച്ചിരുന്നത്.
https://www.facebook.com/Malayalivartha