Widgets Magazine
02
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇതാര്‍ക്കും ഉണ്ടാവരുത്... ജനങ്ങളുടെ മുമ്പില്‍ അപേക്ഷയുമായി ഉണ്ണിമുകുന്ദന്‍; പ്ലീസ്... ഞങ്ങള്‍ നിസ്സഹായരാണ് നിങ്ങളങ്ങനെ ചെയ്യരുത്...


പുതുവത്സരത്തില്‍ ഇസ്രായേല്‍ വീണ്ടും പേജര്‍ മോഡല്‍ സ്‌ഫോടനത്തിന് കോപ്പുകൂട്ടുന്നു... ഇത്തവണ ടെലിവിഷനുകളും മൊബൈലും കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പൊട്ടിത്തെറിക്കാം...


പുതുവത്സരത്തില്‍ ഇസ്രായേല്‍ വീണ്ടും പേജര്‍ മോഡല്‍ സ്‌ഫോടനത്തിന് കോപ്പുകൂട്ടുന്നു... ഇത്തവണ ടെലിവിഷനുകളും മൊബൈലും കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പൊട്ടിത്തെറിക്കാം...


പുതുവത്സരത്തില്‍ ഇസ്രായേല്‍ വീണ്ടും പേജര്‍ മോഡല്‍ സ്‌ഫോടനത്തിന് കോപ്പുകൂട്ടുന്നു... ഇത്തവണ ടെലിവിഷനുകളും മൊബൈലും കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പൊട്ടിത്തെറിക്കാം...


കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി...ബെംഗളൂരുവിൽ വെച്ചാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്...സാമ്പത്തിക പ്രയാസം കാരണം നാട്ടിൽ നിന്ന് മാറി...

25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോൾ ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നു; വീണ്ടും വൈറലായി ആ കുറിപ്പ്

06 NOVEMBER 2024 03:44 PM IST
മലയാളി വാര്‍ത്ത

 കഴിഞ്ഞ ദിവസമായിരുന്നു സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ പരാതി ഹൈക്കോടതി റദ്ദാക്കിയത്. കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടും പരാതിക്കാരിയായ മഞ്ജു വാര്യർ നിലപാട് അറിയിക്കാത്തതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോൻ ആണെന്നായിരുന്നു ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്ക് നൽകിയ പരാതിയിൽ മഞ്ജു വാര്യർ ആരോപിച്ചത്.

എന്നാൽ ഇതിന് പിന്നാലെ മഞ്ജു പണ്ട് പരാതി നൽകിയതിന് പിന്നാലെ ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു. നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ?നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേർ എത്രപ്രാവിശ്യം പറഞ്ഞു കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന്. സ്നേഹപൂർവവും നിർബന്ധപൂർവവുമുള്ള സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോൽപ്പിച്ചു കളഞ്ഞല്ലോ.

ഞാൻ നിനക്കായി കേട്ട പഴികൾ, നിനക്കായി അനുഭവിച്ച വേദനകൾ, നിനക്കായി കേട്ട അപവാദങ്ങൾ. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാൻ ഉറച്ചു നിന്നപ്പോൾ ഉണ്ടായ ശത്രുക്കൾ, നഷ്ടപെട്ട ബന്ധങ്ങൾ. എന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങൾ, എല്ലാം നീ എത്ര വേഗമാണ് മറന്നത്.'

വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ബാങ്കിൽ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ വരാന്തയിൽ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോൾ ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നു.

നിന്റെ അമ്മ ഇടക്ക് നിന്റെ മുൻപിൽ വെച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന്. ശ്രീകുമാർ സഹായിക്കുവാൻ ഇല്ലായിരുന്നു എങ്കിൽ തന്റെ മകളുടെ ഗതി എന്താകുമായിരുന്നു എന്ന് അലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ.

അല്ലെങ്കിലും ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും 'അപ്പോൾ കാണുന്നവനെ അപ്പാ 'എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ് എന്ന് എനിക്ക് പറഞ്ഞു തന്നത് ഞാൻ ഏറെ ബഹുമാനിക്കുന്ന ദിവംഗദനായ നിന്റെ അച്ഛൻ ആണ്‌. സ്വർഗസ്ഥനായ അദ്ധേഹവും എന്നെപ്പോലെ ഇപ്പോൾ ദുഖിക്കുന്നുണ്ടാവും.

എന്നാലും മഞ്ജു, കഷ്ട്ടം. അതെ, മാത്യു സാമുവൽ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണ്?. കല്യാൺ ജൂവല്ലേഴ്‌സ് തൃശൂർ പോലീസിൽ കൊടുത്ത പരാതിയിലും ഇപ്പോൾ നിങ്ങൾ തിരുവനന്തപുരത്ത്‌ ഡിജിപിക്ക്‌ കൊടുത്ത പരാതിയിലും എന്റെയും മാത്യു സാമുവേലിന്റെയും പേര് ഒരുപോലെ പരാമർശിച്ചതിൽ എനിക്ക് തോന്നിയ സാമ്യത ഒരു യാദൃച്ഛികത ആയിരിക്കാം അല്ലേ മഞ്ജു...?

നീ കാരണം എന്റെ ശത്രുക്കളായ കുറെ മഹത് വ്യക്തികൾ, ഇപ്പോൾ പെട്ടന്ന് നിന്റെ മിത്രങ്ങളായതും എന്നാൽ എന്റെ ശത്രുക്കളായി തന്നെ തുടരുന്നതും മറ്റൊരു യാദൃശ്ചികത ആകാം അല്ലേ? ഈ വാർത്ത വന്നതിന്‌ ശേഷം നിരന്തരമായി ബന്ധപെട്ടുകൊണ്ടിരിക്കുന്ന മാധ്യമ സുഹൃത്തുക്കളുടെയും, മറ്റ് സുഹൃത്തുക്കളുടെയും അറിവിലേക്കായി.

ഞാൻ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണ്. മഞ്ജു വാര്യർ എനിക്കെതിരെ നൽകിയ പരാതിയെക്കുറിച്ച് ഞാൻ അറിഞ്ഞിട്ടുള്ളത് മാധ്യമ വാർത്തകളിൽ നിന്നും മാത്രമാണ്. ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുകയും എനിക്കും മഞ്ജുവിനും അറിയുന്ന 'എല്ലാ സത്യങ്ങളും' അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്യുമെന്നും ശ്രീകുമാർ മേനോൻ അന്ന് വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭിക്ഷക്കാരിയായ വയോധികയെ താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച് കാട്ടിലുപേക്ഷിച്ച് യുവാവ്  (13 minutes ago)

ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ച 65കാരനെ ആംബുലന്‍സില്‍ ശവസംസ്‌കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകവെ കൈവിരലനക്കി  (36 minutes ago)

മദ്യപാനത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ 700 കോടിയുടെ റെക്കോര്‍ഡിനെ മറികടന്ന് തെലങ്കാന  (49 minutes ago)

കാറില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു  (1 hour ago)

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്; വെന്റിലേറ്ററില്‍ തുടരേണ്ടതുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍  (1 hour ago)

ബൈക്ക് കിണറ്റിലേക്ക് ഓടിച്ചിറക്കി ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്; രക്ഷിക്കാനിറങ്ങിയവര്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തിയത് ഇങ്ങനെ...  (1 hour ago)

പത്ത് ദിവസം മുന്‍പ് കാണാതായ 95 കാരിയുടെ മൃതദേഹം കുടിവെള്ള ടാങ്കില്‍...  (2 hours ago)

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന കലാപ്രതിഭകളെ വരവേല്‍ക്കാനൊരുങ്ങി തലസ്ഥാനം  (3 hours ago)

63-ാമത് സ്‌കൂള്‍ കലോത്സവത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകള്‍  (3 hours ago)

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു  (3 hours ago)

ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം വിലയിരുത്തി  (3 hours ago)

കോട്ടയം മണിപ്പുഴയിൽ അർദ്ധരാത്രിയിൽ മാടക്കടയ്ക്ക് തീയിട്ട് അക്രമി സംഘം; സംഭവത്തിൽ കേസെടുത്ത് ചിങ്ങവനം പൊലീസ്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായി ശ്രീനാരായണ ഗുരുദേവനെയും ഭൂരിപക്ഷജനവിഭാഗങ്ങളെയും അപമാനിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (3 hours ago)

ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലര്‍ സര്‍ജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി; ആരോഗ്യ വകുപ  (4 hours ago)

Malayali Vartha Recommends