സിനിമ ചെയ്യാൻ അനുമതി ഇതുവരെ ലഭിച്ചില്ല; താടി വടിച്ച് പുതിയ ലുക്കിൽ സുരേഷ് ഗോപി
മലയാളത്തിൻറെ ആക്ഷൻ സൂപ്പർ ഹീറോയാണ് സുരേഷ് ഗോപി. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായി നിൽക്കുന്ന അദ്ദേഹത്തിൻറെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്കിഷിടവും ആണ്. കേന്ദ്ര മന്ത്രിയായതിന് പിന്നാലെ സിനിമ അഭിനയ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയാണ് സുരേഷ് ഗോപി. സിനിമ അഭിനയം തുടരുന്നതിനായി കേന്ദ്ര സർക്കാറിൽ നിന്നും അനുമതി തേടാൻ സുരേഷ് ഗോപി ശ്രമിച്ചിരുന്നു. അതേ കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞിരുന്നു.
സെപ്തംബറിൽ തന്നെ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു സുരേഷ് ഗോപി വ്യക്തമാക്കിയത്. സിനിമ ചെയ്യാൻ അനുവാദം ചോദിച്ചിട്ടുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചില്ല. എന്നാൽ സെപ്റ്റംബർ ആറാം തിയതി ഞാൻ ഒറ്റക്കൊമ്പൻ തുടങ്ങുകയാണെന്നും സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. എത്ര പടം ചെയ്യണമെന്ന് അമിത് ഷാ ചോദിച്ചു.
22 എങ്കിലും ചെയ്യേണ്ടി വരും എന്ന് പറഞ്ഞപ്പോൾ ആ പേപ്പർ കെട്ടുകൾ അങ്ങനെ തന്നെ അദ്ദേഹം എടുത്ത് സൈഡിലേക്ക് എറിഞ്ഞു. എങ്കിലും അനുവാദം നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് സുരേഷ് ഗോപി അന്ന് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന.
ദീർഘനാളായി നീട്ടിവളർത്തി, പ്രത്യേക ഗെറ്റപ്പിൽ സൂക്ഷിക്കുന്ന താടി വടിച്ചതോടെയാണ് ആരാധകർ സംശയവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു സുരേഷ് ഗോപി താടി വളർത്തിയത്. ഷിബിൻ ഫ്രാൻസിസിന്റെ രചനയിൽ മാത്യൂസ് തോമസ് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെങ്കിലും വിവിധ കാരണങ്ങളാൽ ഇതുവരെ ഷൂട്ട് തുടങ്ങിയിരുന്നില്ല.
സുരേഷ് ഗോപി താടിവടിച്ചതോടെ ഒറ്റക്കൊമ്പൻ ഇനിയും ഏറെ നാൾ വൈകുമെന്നാണ് ആരാധകർ പറയുന്നത്. അഭിനയിക്കാനുള്ള അനുമതി കേന്ദ്രത്തിൽ നിന്നും ലഭിക്കാത്ത സാഹചര്യത്തിൽ സിനിമ ചിത്രീകരണം ഇനി എത്രനാൾ വൈകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. അതേസമയം, സിനിമയോ, അധ്യാപനമോ, മറ്റേതൊരു ജോലിയും ചെയ്യാൻ ഒരു മന്ത്രിക്ക് സാധിക്കില്ല.
മന്ത്രിപദം എന്നത് മുഴുവൻ സമയ ജോലിയായിട്ട് കാണേണ്ട കാര്യമാണ്. ഈ പദവികളിൽ ഉള്ളവർക്ക് അവധി എടുത്ത് പോലും മറ്റ് ജോലികൾക്ക് പോകാൻ സാധിക്കില്ല' എന്നാണ് ലോക്സഭയുടെ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി പറഞ്ഞിരുന്നത്. പണം വാങ്ങി മറ്റൊരു ജോലി ചെയ്യൽ മന്ത്രി പദത്തിൽ തുടരുമ്പോൾ സാധിക്കില്ല. ജനങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതാണ് മന്ത്രിയുടെ ജോലിയുടെ സ്വഭാവം. അതിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ അത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഈ പെരുമാറ്റച്ചട്ടം മാറ്റണമെങ്കിൽ പ്രധാനമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. നിയമം ഭേദഗതി ചെയ്യാതെ സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി പ്രത്യേക അനുമതി നൽകിയാൽ മറ്റുള്ളവർക്കും അനുമതി നൽകേണ്ടി വരും. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിക്ക് അനുമതി നൽകാത്തതെന്നാണ് സൂചന.
നേരത്തെ പ്രഖ്യാപിച്ചതും എന്നാൽ പല കാരണങ്ങളാൽ നീണ്ടുപോകുന്ന ചിത്രം കൂടെയാണ് ഒറ്റക്കൊമ്പൻ. സുരേഷ് ഗോപിയുടെ 250ാമത്തെ ചിത്രം കൂടിയാണിത്. 2020 ലാണ് ഒറ്റക്കൊമ്പൻ പ്രഖ്യാപിച്ചത്. എന്നാൽ പൃഥ്വിരാജ് ചിത്രം കടുവയുടെ പ്രമേയവുമായി സാമ്യമുണ്ടെന്ന ആരോപണം വന്നതോടെ ഒറ്റക്കൊമ്പന് പകർപ്പവകാശ നിയമപ്രകാരം സ്റ്റേ വന്നിരുന്നു.
ഷിബിൻ ഫ്രാൻസിസ് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാർ ആണ് നിർവഹിക്കുന്നത്. സംഗീത സംവിധാനം ഹർഷവർധൻ രാമേശ്വർ. ചിത്രത്തിൽ പാലാക്കാരൻ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമിക്കുന്നത്.
https://www.facebook.com/Malayalivartha