വീണ്ടും പിന്നണി ഗായികയായി രാധിക സുരേഷ് ഗോപി
മലയാളികളുടെ സ്വന്തം ആക്ഷൻ ഹീറോയാണ് സുരേഷ് ഗോപി. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളും കഥാപാത്രങ്ങളും അദ്ദേഹം മലയാളം സിനിമയ്ക്കായി നൽകിയിട്ടുണ്ട്. സുരേഷ് ഗോപിയെ പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു താരമാണ് സുരേഷ് ഗോപിയുടെ ഭാര്യയായ രാധികയും. മികച്ച ഒരു സംഗീതജ്ഞ കൂടിയാണ് രാധിക.
ഇപ്പോഴിതാ പിന്നണി ഗായികയായിരിക്കുകയാണ് രാധിക. ഷാജി കൈലാസിൻറെ മകൻ ജഗൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയ്‌ക്ക് വേണ്ടിയാണ് രാധിക വീണ്ടും പാടിയത്. കുടുംബ സൗഹൃദമാണ് ചിത്രത്തിലേയ്ക്ക് എത്തിച്ചതെന്നും ആനിയാണ് എല്ലാത്തിനും പിന്നിലെന്നും രാധികാ സുരേഷ് ഗോപി പറഞ്ഞത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് എംജി രാധാകൃഷ്ണൻ സാറിന്റെ മ്യൂസിക്കൽ പാടിയിട്ടുണ്ട്.
പിന്നെ ലോംഗ് ഗ്യാപ്പായി. ഉണ്ണിയാണ് പാട്ട് പാടാമോ എന്ന് ചോദിച്ചത്. ചിത്രയാണ് ഇതിന്റെയെല്ലാം പുറകിൽ. വലിയ സന്തോഷമുണ്ടെന്നും രാധിക പറഞ്ഞു. പാട്ടിന്റെ റെക്കോർഡിംഗ് കഴിഞ്ഞ ദിവസം നടന്നു. സുരേഷ് ഗോപിയ്ക്ക് വേണ്ടി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്.
മനു മഞ്ജിത്തിന്റെ വരികൾക്ക് രഞ്ജൻ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സിജു വിൽസനും രഞ്ജി പണിക്കറും മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. സംഗീതവും കാലയുമൊക്കെ ഒരേപോലെ നിറഞ്ഞ ഒരു കുടുംബമാണ് സുരേഷ് ഗോപിയുടേത്. കലയെ ഒരുപാട് സ്‌നേഹിക്കുന്ന കലാകാരന്മാർ നിരവധി ഉള്ള ഒരു കുടുംബത്തിൽ നിന്ന് തന്നെയായിരുന്നു രാധികയുടെയും ജനനം.
മലയാള സിനിമയുടെ മുത്തശ്ശി എന്ന് വിളിക്കാവുന്ന ആറന്മുള പൊന്നമ്മയുടെ കൊച്ചുമകൾ കൂടിയാണ് രാധിക. അഭിനയവും സംഗീതവും ഒക്കെ നിറഞ്ഞു നിൽക്കുന്ന കുടുംബത്തിൽ മനോഹരമായ ഒരു കുട്ടിക്കാലമായിരുന്നു രാധികയ്ക്ക് ലഭിച്ചിരുന്നത്. സംഗീതത്തിൽ അഭിരുചിയുള്ള രാധികയെ എം ജി രാധാകൃഷ്ണൻ എന്ന സംഗീതജ്ഞൻ പിന്നണി ഗാനരംഗത്തേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുവന്നു.
1985 പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിൽ അങ്ങേ കുന്നു ഇങ്ങേ കുന്നു ആന വരമ്പത്ത് എന്ന ഗാനം എംജി ശ്രീകുമാറിനൊപ്പം പാടിക്കൊണ്ടായിരുന്നു പിന്നണി ഗാനരംഗത്തേക്ക് രാധിക ആദ്യമായി അരങ്ങേറ്റം നടത്തുന്നത്. 1989 റിലീസ് ചെയ്ത അഗ്‌നി പ്രവേശനം എന്ന ചിത്രത്തിൽ രാധിക പാടിയ ഗാനത്തിന് പ്രേക്ഷകരുടെ ഇടയിൽ നിന്നും മികച്ച സ്വീകാര്യതയും ലഭിച്ചിരുന്നു.
പിന്നണിഗാന രംഗത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്ന സമയത്താണ് മലയാള സിനിമയിലെ ആ കാലത്തെ യുവനടൻ ആയ സുരേഷ് ഗോപിയുമായുള്ള രാധികയുടെ വിവാഹം നടക്കുന്നത്. 1990 ഫെബ്രുവരി എട്ടിന് രാധിക സുരേഷ് ഗോപിക്ക് സ്വന്തമായി. പിന്നാലെ രാധിക പതിയെ സിനിമയോടെ വിട പറയുകയായിരുന്നു ചെയ്തത്.
അതേസമയം, സിനിമ അഭിനയത്തിന്റെ കാര്യത്തിൽ സുരേഷ് ഗോപിയ്ക്ക് കേന്ദ്രം അനുമതി നൽകിയെന്നും വിവരമുണ്ട്. വർഷത്തിൽ ഒരു സിനിമ മാത്രം എന്ന അമിത് ഷായുടെ നിർദേശം സുരേഷ് ഗോപി അംഗീകരിച്ചാതായാണ് വിവരം. ആഴ്ചയിൽ മൂന്ന് ദിവസം ഡൽഹിയിൽ ഉണ്ടാവണം, പേഴ്സനൽ സ്‌റ്റാഫിനെ നിയമിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് നൽകിയത്. പക്ഷേ കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കെ സുരേഷ് ഗോപിക്ക് അഭിനയിക്കാൻ സാധിക്കില്ല എന്നു തന്നെയാണ് നിയമവിദഗ്ദർ പറയുന്നത്.
കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി പറഞ്ഞിരുന്നു. അതേസമയം ചർച്ചകൾക്കിടെ ഒറ്റക്കൊമ്പന്റെ ചിത്രീകരണം പൂർത്തിയാക്കി 2025–ൽ പ്രദർശനത്തിനെത്തിക്കുമെന്ന് സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha