പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച് രാധികാ സുരേഷ്‌ഗോപി; സംഗീതമോഹം പൊടിതട്ടിയെടുക്കാൻ കാരണമായത് ഉറ്റസുഹൃത്ത് ആനി
മലയാളത്തിന്റെ മാതൃകാ ദമ്പതികളാണ് സുരേഷ് ഗോപിയും രാധികയും. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവർ മക്കളാണ്. ഇപ്പോഴിതാ കുടുംബത്തിലേയ്ക്ക് ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷത്തിലാണ് നടനും എം.പിയുമായ സുരേഷ് ഗോപിയുടെ ഭാര്യ രാധികാ സുരേഷ്‌ഗോപി. കുട്ടിക്കാലത്തെ സംഗീതമോഹം പൊടിതട്ടിയെടുക്കാൻ പ്രേരണയായത് ഉറ്റസുഹൃത്തും നടിയുമായ ആനിയാണ്.
ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിലൂടെ പിന്നണി ഗാന രംഗത്തേക്ക് ആണ് രാധിക സുരേഷ് ഗോപി പ്രവേശിച്ചത്. കുടുംബ സൗഹൃദമാണ് ചിത്രത്തിലേക്ക് എത്തിച്ചതെന്ന് രാധികാ സുരേഷ് ഗോപി പറഞ്ഞു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എംജി രാധാകൃഷ്ണന്‍ സാറിന്റെ മ്യൂസിക്കല്‍ പാടിയിട്ടുണ്ട്. പിന്നെ ലോംഗ് ഗ്യാപ്പായി. ഉണ്ണിയാണ് (ജഗന്‍) പാട്ട് പാടാമോ എന്ന് ചോദിച്ചത്. ചിത്രയാണ് (ആനി) ഇതിന്റെയെല്ലാം പുറകില്‍. വലിയ സന്തോഷമുണ്ടെന്നും രാധിക പറഞ്ഞു.
മനുമഞ്ജിത്തിന്റേതാണ് വരികള്‍ക്ക് സംഗീതം നല്‍കുന്നത് രഞ്ചന്‍ രാജാണ്. ചിത്രത്തിനു ഇനിയും പേരിട്ടിട്ടില്ല. ജഗന്റെ ആദ്യ സംവിധാന സംരംഭമാണ്... രാധികാന്റിയുടെ പാട്ടില്‍ ജഗനും സന്തോഷം പങ്കുവെച്ചു. പാട്ടിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞ ദിവസം നടന്നു. സുരേഷ് ഗോപിക്ക് വേണ്ടി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ വളരെ അടുത്ത സൗഹൃദമുണ്ട്. ഷാജി കൈലാസിന്റെ ഭാര്യ ആനിയുടെ നിര്‍ബന്ധമാണ് രാധികയെ വീണ്ടും പാട്ടുകാരിയാക്കിയത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് രഞ്ജന്‍ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സിജു വില്‍സനും രഞ്ജി പണിക്കറും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.
എന്നെക്കൊണ്ട് സിനിമയിൽ പാടിക്കുമെന്ന് ചിത്ര (ആനി) പണ്ടേ പറയുമായിരുന്നു...അത് കേട്ടതോടെ ഉണ്ണിക്കും ആഗ്രഹമായി. ഇപ്പോൾ ആ മോഹം സഫലമായി. ഉണ്ണി ഞങ്ങളുടെ അനുഗ്രഹമാണ്." രാധിക പറഞ്ഞു. സിനിമയിൽ തുടർന്നും പാട്ടുകൾ പാടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. മനു രഞ്ജിത്താണ് പാട്ടിന് വരികളെഴുതിയത്. രഞ്ജൻ രാജാണ് സംഗീതം. രഞ്ജി പണിക്കർ, സിജു വിൽസൺ, ശ്രീജിത്ത് രവി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പാലക്കാടാണ് ചിത്രത്തിന്റെ ആദ്യ ഭാഗങ്ങൾ ചിത്രീകരിച്ചത്. പാട്ട് താൻ പ്രതീക്ഷിച്ചതിനേക്കാൾ നന്നായി റെക്കാഡ് ചെയ്യാൻ കഴിഞ്ഞെന്ന് സംവിധായകൻ ജഗൻ പറഞ്ഞു.
അതിനിടെ മറ്റൊരു ദുഃഖവും കുടുംബത്തിൽ നിഴലിക്കുന്നുണ്ട്. കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് നിയന്ത്രണം വച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ, കൂടുതൽ ഉത്തരവാദിത്വം നൽകി. ആഴ്ചയിൽ മൂന്ന് ദിവസം ഡൽഹിയിൽ തന്നെയുണ്ടാകണം. നവംബർ 25 മുതൽ ഡിസംബർ 20 വരെ നിശ്ചയിച്ചിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ആഴ്ചയിൽ നാല് ദിവസം റോസ്‌റ്റർ ചുമതല വഹിക്കണം. മറുപടി പറയേണ്ട കേന്ദ്രമന്ത്രി സഭയിൽ ഇല്ലെങ്കിൽ റോസ്റ്റർ ചുമതലയുള്ള മന്ത്രിയാണ് മറുപടി നൽകേണ്ടത്. ഇറ്റലിയിലെ ഫ്ലോറൻസിൽ ഈമാസം 13 മുതൽ 15 വരെ നടക്കുന്ന ജി 7 ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തിൽ സുരേഷ്ഗോപി ഇന്ത്യൻ സംഘത്തെ നയിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷമാണ് ചുമതലകൾ നൽകിയത്.
സിനിമ വർഷത്തിൽ ഒന്ന് മതിയെന്ന നിലപാട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സുരേഷ്ഗോപിയെ അറിയിച്ചത്. 22 സിനിമകളിൽ അഭിനയിക്കാൻ സുരേഷ്ഗോപി ഏറ്റിട്ടുണ്ട്. ഒറ്റക്കൊമ്പന്റെ ചിത്രീകരണം പൂർത്തിയാക്കേണ്ടതുണ്ട്. കേന്ദ്ര മന്ത്രിയായതിന് പിന്നാലെ സിനിമ അഭിനയ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സുരേഷ് ഗോപി. സിനിമ അഭിനയം തുടരുന്നതിനായി കേന്ദ്ര സർക്കാറില്‍ നിന്നും അനുമതി തേടാന്‍ സുരേഷ് ഗോപി ശ്രമിച്ചിരുന്നെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല.
ദീർഘനാളായി നീട്ടിവളർത്തി, പ്രത്യേക ഗെറ്റപ്പില്‍ സൂക്ഷിക്കുന്ന താടി വടിച്ചതോടെ ഈ സംശയങ്ങള്‍ ശക്തിപ്പെടുകയും ചെയ്തിരുന്നു. ഷിബിന്‍ ഫ്രാന്‍സിസിന്റെ രചനയില്‍ മാത്യൂസ് തോമസ് സംവിധാനം ചെയ്യാനിരിക്കുന്ന ഒറ്റക്കൊമ്പൻ വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെങ്കിലും സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രി പദവി കാരണം ഷൂട്ട് തുടങ്ങാൻ പറ്റാതെ വരികയായിരുന്നു. സുരേഷ് ഗോപി താടിവടിച്ചതോടെ ഒറ്റക്കൊമ്പന്‍ ഇനിയും ഏറെ നാള്‍ വൈകുമെന്നുറപ്പാണ്. അഭിനയിക്കാനുള്ള അനുമതി കേന്ദ്രത്തില്‍ നിന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സിനിമ ചിത്രീകരണം ഇനി എത്രനാള്‍ വൈകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. കേന്ദ്രമന്ത്രിയായതിന് ശേഷം സുരേഷ് ഗോപിയുടേതായി ആദ്യമായി പുറത്തിറങ്ങേണ്ട ചിത്രമായിരുന്നു ഒറ്റക്കൊമ്പന്‍. സെപ്തംബറില്‍ തന്നെ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു സുരേഷ് ഗോപി വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha