ഉണ്ണി മുകുന്ദന്റെ 'മാർക്കോ'.... റീ ക്രിയേറീവ് ടീസറിന് മത്സരം...
മലയാള സിനിമ കണ്ട എക്കാലത്തെയും വയലന്റ് സിനിമയെന്ന ലേബലില്‍ പുറത്തുവരുന്ന സിനിമയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന മാര്‍ക്കോ എന്ന ചിത്രം. സിനിമയുടേതായി പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മിഖായേല്‍ എന്ന നിവിന്‍ പോളി ചിത്രത്തില്‍ വില്ലനായി എത്തിയ മാര്‍ക്കോ എന്ന കഥാപാത്രത്തിന്റെ സ്പിന്‍ ഓഫാണ് ഹനീഫ് അദേനി ഒരുക്കുന്ന മാര്‍ക്കോ.
ഇതിനകം പുറത്തുവിട്ട ടീസറിനെ അനുകരിച്ച് നിരവധി വീഡിയോകൾ വന്നു കഴിഞ്ഞിരിക്കുന്നു. ഇതിനായി ഒരു മത്സരം തന്നെ നിർമ്മാതാക്കൾ ഇപ്പോൾ ഒരുക്കിരിക്കുകയാണ്. ഡിസംബർ പത്ത് വരെ ലഭിക്കുന്ന വീഡിയോകൾ പരിശോധിച്ച് ഏറ്റം മികച്ച നടൻ , സംവിധായകൻ, ഫോട്ടോഗ്രാഫർ, നിർമ്മാതാവ്, കലാസംവിധാനം എന്നിവക്കുള്ള പുരസ്കാരം നൽകുന്നു. ഡിസംബർ പതിനേഴിന് വിജയികളെ പ്രഖ്യാപിക്കുന്നതും പുരസ്ക്കാരങ്ങൾ നൽകുന്നതുമാണ്.
ഇതിനിടെ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം സ്ഥാനാർഥി ശ്രീക്കുട്ടന്റെ ടീസർ റിലീസ് ചെയ്തു. ഒരു സ്കൂളും, ക്ലാസ് മുറിയും, പ്രധാന പശ്ചാത്തലമാകുന്ന ബാല്യ പ്രായക്കാരായ കുട്ടികളിലൂടെ രസാകരമായി അവതരിപ്പിക്കുന്ന ചിത്രം ആണ് ഇതിന്റെ പ്രമേയം. കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഏറെ ആസ്വദിക്കുവാൻ പോരുന്ന രംഗങ്ങളാണ് ടീസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഒരു യു.പി. സ്കൂളും അവിടുത്തെ കുറച്ചു കുട്ടികളും അവർക്കിടയിലെ ഇണക്കവും, പിണക്കവും, കിടമത്സരവും, വാശിയും , കുട്ടികളും അധ്യാപകരും തമ്മിലെ രസതന്ത്രവും കോർത്തിണക്കിയ ചിത്രത്തിൽ ഒപ്പം രസാകരമായ പ്രണയവും കടന്ന് വരുന്നു. ശ്രീരംഗ് ഷൈൻ, അഭിനവ്, അജു വർഗീസ്, സൈജുക്കുറുപ്പ് എന്നിവരെ കൂടാതെ ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, ശ്രീനാഥ്, രാജീവ് ഗംഗാമീരാ, ശ്രുതി സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
https://www.facebook.com/Malayalivartha