Widgets Magazine
21
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിത്രീകരണം ആരംഭിച്ച് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര

13 NOVEMBER 2024 04:45 PM IST
മലയാളി വാര്‍ത്ത

പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലാണ് ഷൂട്ടിംങ് തുടങ്ങിയിരിക്കുന്നത്. തൃപ്പൂണിത്തുറയിലും പരിസരങ്ങളിലുമായി പുരോഗമിക്കുകയാണ്. ബെൻഹർഫിലിംസിൻ്റെ ബാനറിൽ ബിജു ആൻ്റെണിയാണ് ചിത്രത്തിന്റെ നിർമാണം.

നഗര ജീവിതത്തിൻ്റെ ഒരു നേർക്കാഴ്ച്ചയാണ് ചിത്രം. നഗരജീവിതത്തിൻ്റെ തിരക്കിൽ ബന്ധങ്ങളും, സൗഹൃദങ്ങളുമെല്ലാം നഷ്ട്ടപ്പെട്ട്പോകുന്ന ഒരു സംഘം മനുഷ്യരുടെ ഇടയിലേക്ക് തികച്ചും അപ്രതീക്ഷിതമായി പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്നൊരാൾ കടന്നു വരുന്നു. പിന്നീട് ഈ നാട്ടിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങളാണ് നർമ്മമുഹൂർത്തങ്ങളിലൂടെ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

മനുഷ്യൻ്റെ മനസ്സിൽ നൻമയുടെ വെളിച്ചം പകരുന്ന നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രം കൂടിയാണിത്. പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്നത് തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ മനോജ് കെ.യു. ആണ്.

ഹന്നാ റെജി കോശിയാണു നായിക. രജനീകാന്ത്-മഞ്ജു വാര്യർ ചിത്രമായ വേട്ടയ്യനിൽ മുഖ്യ വേഷത്തിലെത്തിയ തൻമയ സോൾ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ജയിംസ് എല്യാ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ, കലാഭവൻ റഹ്മാൻ, ശ്രുതി ജയൻ, ശ്രീധന്യ, ആർട്ടിസ്റ്റ് കുട്ടപ്പൻ, മനോഹരിയമ്മ, പൗളി വത്സൻ, ഷിനു ശ്യാമളൻ, ജസ്നിയാ കെ. ജയദീഷ്, തുഷാരാ, അരുൺ സോൾ, പ്രിയാ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ബിജു ആൻ്റണിയാണ് കഥയും തിരക്കഥയും, സംഭാഷണവും, സംഗീതം - ശങ്കർ ശർമ്മ, ഛായാഗ്രഹണം - റോജോ തോമസ്. എഡിറ്റിംഗ് - അരുൺ. ആർ.എസ്.,കലാസംവിധാനം സൂരജ് കുറവിലങ്ങാട്.,മേക്കപ്പ് -കിരൺ രാജ്, കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ,ചീഫ് അസ്സോസ്സിയേറ്റ്ഡ യറക്ടർ - ഷാബിൽ അസീസ്.,അസ്സോസ്സിയേറ്റ് ഡയറക്ടർ - സച്ചി ഉണ്ണികൃഷ്ണൻ,ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ - മജുരാമൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രശാന്ത് കോടനാട്.,പ്രൊഡക്ഷൻ - കൺട്രോളർ സഫി ആയൂർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്‍ 2025 സീസണിലെ ആദ്യ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനായി ഇറങ്ങില്ല....  (1 minute ago)

തന്റെ ഭാഗം ഹൈക്കോടതി കേട്ടിരുന്നില്ല... ഇന്ത്യന്‍ ഭരണഘടന അവഹേളിച്ചെന്ന കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ച ഹൈകോടതി നടപടിയില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍  (8 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിച്ച് ഗയാന....ഈ ബഹുമതി തനിക്ക് മാത്രമുള്ളതല്ലെന്നും 140 കോടി ഇന്ത്യക്കാര്‍ക്ക് കൂടി ലഭിക്കുന്ന അംഗീകാരമാണെന്നും മോദി  (21 minutes ago)

കോഴിക്കോട് - മാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്...  (41 minutes ago)

ഇടതു സൈദ്ധാന്തികനും കവിയും പ്രഭാഷകനും വിവര്‍ത്തകനുമായ വിപി വാസുദേവന്‍ അന്തരിച്ചു... 78 വയസ്സായിരുന്നു  (1 hour ago)

മന്ത്രി സജി ചെറിയാന് തിരിച്ചടി... പൊലീസ് റിപ്പോര്‍ട്ട് തളളിയ കോടതി പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഉത്തരവ്  (1 hour ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്  (1 hour ago)

പ്രതീക്ഷയോടെ കര്‍ഷകര്‍... ഏലം കിലോയ്ക്ക് 3000 കടന്നു  (2 hours ago)

പ്രതീക്ഷയ്ക്ക് വകയില്ല... നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും അധികാരം എന്‍ഡിഎ മുന്നണിക്കെന്ന് ഫലങ്ങള്‍  (2 hours ago)

ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചതിനു പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട. അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു...  (2 hours ago)

രാമനാഥപുരം ജില്ലയില്‍ മേഘവിസ്ഫോടനം... അതിശക്തമായ മഴ  (2 hours ago)

ശബരിമലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തിലും തീര്‍ഥാടകരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവ്...  (2 hours ago)

ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ലയണല്‍ മെസിയും ടീമിനൊപ്പം കേരളത്തിലേക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷ.... അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുന്നതിന് പിന്നില്‍ സംസ്ഥാന സര്‍ക്ക  (4 hours ago)

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു...  (4 hours ago)

സങ്കടം അടക്കാനാവാതെ.... കമ്പനിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകാന്‍ തയ്യാറെടുക്കവേ നെഞ്ചുവേദന....മലപ്പുറം നിലമ്പൂര്‍ മുണ്ടേരി സ്വദേശിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  (4 hours ago)

Malayali Vartha Recommends