മതഭ്രാന്തന്മാരുടെ വെല്ലുവിളികളും മനോഹരമായ പ്രണയ രംഗങ്ങളുമായി രാമനും കദീജയും; സോഷ്യൽ മീഡയിയിൽ വൈറലായി ട്രെയിലർ
നവാഗതനായ ദിനേശ് പൂച്ചക്കാടിന്റെ സംവിധാനത്തിലെത്തുന്ന, രാമനും കദീജയും എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നാടോടികളായ രാമൻ്റേയും കദീജയുടേയും പ്രണയത്തിനിടയിലേയ്ക്ക് മതം കടന്നു വരുന്നതോടെ സംഭവിക്കുന്ന സംഘർഷഭരിതമായ നിമിഷങ്ങളടങ്ങിയ പ്രണയ ചിത്രമാണ് രാമനും കദീജയും.
ദിനേശ് പൂച്ചക്കാട് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. നവംബർ 22 നാണ് ചിത്രം റിലീസ് ആകുന്നത്. മതഭ്രാന്തന്മാരുടെ വെല്ലുവിളികളും മനോഹരമായ പ്രണയ രംഗങ്ങളും, ഗാനങ്ങളുമെല്ലാം ട്രെയിലറിൽ കാണാം. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയൽ വൈറലായിരിക്കുകയാണ്.
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഡോ. ഹരിശങ്കറും അപർണ്ണയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് കുമാർ, മോഹൻ ചന്ദ്രൻ, ഹരി.ടി.എൻ., ഊർമ്മിളാവൈശാഖ് ,ഓമന, പ്രേയലത, സുരേന്ദ്രൻ പൂക്കാനം, മല്ലക്കര രാമചന്ദ്രൻ,സതീഷ് കാനായി, ടി.കെ. നാരായണൻ, ഡി .വൈ.എസ്.പി ഉത്തംദാസ്, (മേൽപ്പറമ്പ്) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കാഞ്ഞങ്ങാട് ഫിലിംസിൻ്റെ ബാനറിൽ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ ഈ ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകൻ ആയ ദിനേശൻ പൂച്ചക്കാടിന് വ ധഭീ ഷണി വന്നിരുന്നു. ദിനേശന്റെ വീട്ടിന്റെ വരാന്തയിലാണ് ഭീ ഷണി സന്ദേശം കൊണ്ടു വെച്ചിരുന്നത്.
സിനിമയുടെ പ്രമേയമാണ് വ ധഭീഷ ണിയ്ക്ക് കാരണം. ചിത്രീകരണം തുടങ്ങിയത് മുതൽ നിരന്തരം വ ധ ഭീ ക്ഷണി മുഴക്കി നെറ്റ് കോളുകൾ വരാറുണ്ടായിരുന്നെന്നും അത് അവഗണിക്കുകയായിരുന്നെന്നും എന്നാൽ വീട്ടിൽ കത്ത് ലഭിച്ചതിൽ ആശങ്കയുണ്ട്. ചിത്രത്തിന് രാമനും കദീജയും എന്ന് പേരിട്ടത് എന്തിനാണെന്ന് ചോദിച്ചാണ് ഭീഷണികൾ വരുന്നത്.
വീടിനു മുന്നിൽ നിന്ന് ലഭിച്ച കത്തിലും അതാണ് പറയുന്നതെന്നും ഒപ്പം അസഭ്യവാക്കുകളുമുണ്ടെന്നും ദിനേശൻ പൂച്ചക്കാട് പറഞ്ഞു. അന്ന് സംഭവത്തിൽ പോലീസ് കേസ് രജിസ്റ്ററും ചെയ്തിരുന്നു. ബേക്കൽ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ദിനേശ് പൂച്ചക്കാട്,ഹാരിസ് തളിപ്പറമ്പ് എന്നിവരാണ് ഗാനങ്ങൾ.
ഷാജി കാഞ്ഞങ്ങാട് ശ്രീശൈലം രാധാകൃഷ്ണൻ എനിനവർ ചേർന്നാണ് സംഗീതം. സുദർശൻ. പി ആണ് പശ്ചാത്തല സംഗീതം. അഭിരാം സുദിൽ, ശ്രീജേഷ് മാവില എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് - അമൽ, കലാ സംവിധാനം. മൂർധന്യ. മേക്കപ്പ് - ഇമ്മാനുവൽ അംബ്രോസ്. കോസ്റ്റും - ഡിസൈൻ - പുഷ്പ' നിശ്ചല ഛായാഗ്രഹണം - ശങ്കർ ജി. വൈശാഖ് മേലേതിൽ',നിർമ്മാണ നിർവ്വഹണം - ഹരിഹരൻ പൂച്ചക്കാട്, എബിൻ പാലന്തലിക്കൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
https://www.facebook.com/Malayalivartha