Widgets Magazine
20
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മനസ് നിറഞ്ഞ് ആരാധകര്‍... ആരാധകരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്; അടുത്ത വര്‍ഷം ടീം കേരളത്തിലെത്തും, നിര്‍ണ്ണായക പ്രഖ്യാപനം ഇന്ന്


വീണ്ടും ചര്‍ച്ചയാകുന്നു... മുനമ്പം വിഷയത്തില്‍ കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി നടത്തിയത് വിദ്വേഷ പ്രസ്താവനയെന്ന് പരാതി; പരാതി നല്‍കിയത് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്


ഇനിയാര് ജയിക്കും... നിശ്ശബ്ദ പ്രചാരണദിനത്തിലും തുടര്‍ന്ന വിവാദങ്ങളുടെ കുത്തൊഴുക്ക്; പാലക്കാട് ഇന്ന് വിധിയെഴുത്ത്, വോട്ടെടുപ്പ് ആരംഭിച്ചു


പാലക്കാട് ഇന്ന് ബൂത്തിലേക്ക്....വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും, വോട്ടെടുപ്പിന് മുന്നോടിയായി മോക് പോളിങ് ആരംഭിച്ചു, വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്


അടുത്ത മാസം മുതൽ ഓസ്‌ട്രേലിയയില്‍ ജോലി; പങ്കാളിയേയും കൊണ്ടുപോകാം

സതീഷ് തൻവിയുടെ ചിത്രത്തിൽ പ്രധാന വേഷത്തിൽ അൽത്താഫ് സലിമും ജോമോൻ ജ്യോതിറും അനാർക്കലി മരയ്ക്കാറും; ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു!

18 NOVEMBER 2024 06:50 PM IST
മലയാളി വാര്‍ത്ത

ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയ പരമ്പരയാണ് ഉപ്പും മുളകും. ഇതിലൂടെ ശ്രദ്ധ നേടിയ സതീഷ്   

തൻവിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് കൊച്ചിയിൽ ആരംഭിച്ചു. അനാർക്കലി മരയ്ക്കാറും അൽത്താഫ് സലിമും വാഴ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കിയ ജോമോൻ ജ്യോതിറുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

ഇവരെക്കൂടാതെ അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സർക്കാർ ഉദ്യോഗസ്ഥനായ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ചില അനുഭവങ്ങൾ തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.

പൊതു സമൂഹത്തിൽ നാം ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. എന്നാൽ അവയിൽ പലതിനേയും നാം ഗൗരവമായി കാണാതെ പോകുന്നു. അല്ലങ്കിൽ കണ്ണടക്കുന്നു. അത്തരമൊരു സാഹചര്യം ഒരു യുവാവിൻ്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന താളപ്പിഴകളും, അതിനു കാരണമായ വ്യവസ്ഥതകൾക്കെതിരേയുള്ള അയാളുടെ പോരാട്ടത്തിൻ്റെയും കഥയാണ് ഈ സിനിമ പറയുന്നത്.

ചിലപ്പോൾ നിസ്സാരം എന്നും മറുവശം ചിന്തിച്ചാൽ ഗൗരവം എന്നും തോന്നാവുന്ന ഒരു വിഷയം തികച്ചും ചിരിയോടെ മാത്രം കണ്ട് ആസ്വദിക്കാവുന്ന രീതിയിലാണ് സിനിമയുടെ പ്രമേയം. എന്നാൽ ആ സഞ്ചാരമാകട്ടെ മറ്റു ചില ജീർണ്ണതകൾക്കെതിരേയുള്ള ചൂണ്ടുവിരലുമാണ്. എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ..കെ.ഡിയാണ് ചിത്രത്തിന്റെ നിർമാണം.

അജയ് വാസുദേവ്, ജി മാർത്താണ്ഡൻ, ഡിക്സൻ പൊടുത്താസ് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബ്, സർജി വിജയൻ, സംവിധയകൻ സതീഷ് തൻവി എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കൊച്ചിയിലും, തിരുവനന്തപുരത്തുമായി ചിത്രീകരണം പൂർത്തിയാകും.

സംഗീതം - മണികണ്ഠൻ അയ്യപ്പൻ, ഛായാഗ്രഹണം - നിഖിൽ. എസ്. പ്രവീൺ, എഡിറ്റിംഗ് - മഹേഷ് ദുവനേന്ദ്, കോസ്റ്റ്യും - ഡിസൈൻ. ഡോണ മറിയം ജോസഫ്., മേക്കപ്പ് - സുധി ഗോപിനാഥ്., കലാസംവിധാനം - മധു രാഘവൻ., ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുമിലാൽ സുബ്രമണ്യൻ മാർക്കറ്റിംഗ് ഹെയ്ൻസ്., പ്രൊഡക്ഷൻ കൺട്രോളർ - സുരേഷ് മിത്രക്കരി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂശൂരില്‍ മണലൂര്‍ ഏനാമാവ് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 minutes ago)

നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍  (16 minutes ago)

മനസ് നിറഞ്ഞ് ആരാധകര്‍... ആരാധകരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്; അടുത്ത വര്‍ഷം ടീം കേരളത്തിലെത്തും, നിര്‍ണ്ണായക പ്രഖ്യാപനം ഇന്ന്  (35 minutes ago)

ഖമനേയിക്ക് വിഷബാധയേറ്റു ; പോയിസണ്‍ കുത്തിവെച്ചത് മൊസാദ് ചാരന്മാര്‍  (57 minutes ago)

കേരളത്തില്‍ വീണ്ടും മഴ സജീവമാകുന്നു.... ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദ സാധ്യത, തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്  (1 hour ago)

ഏഷ്യന്‍ വനിത ചാമ്പ്യന്‍സ് ട്രോഫി ഹോക്കി... കലാശക്കളി ഇന്ന്  (1 hour ago)

വീണ്ടും ചര്‍ച്ചയാകുന്നു... മുനമ്പം വിഷയത്തില്‍ കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി നടത്തിയത് വിദ്വേഷ പ്രസ്താവനയെന്ന് പരാതി; പരാതി നല്‍കിയത് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്  (1 hour ago)

പാലക്കാടിന് പുറമേ മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡും ഇന്ന് വിധിയെഴുതുന്നു... ജനാധിപത്യത്തിന്റെ ഉത്സവത്തെ ആഘോഷമാക്കണമെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി  (2 hours ago)

എ എസ് ഐ മാരായി അയ്യപ്പ സന്നിധിയിലെത്തിയവര്‍ എസ്‌ഐമാരായി.... അയ്യപ്പന്‍ മനസ്സറിഞ്ഞ് നല്‍കിയ അനുഗ്രഹമെന്ന് ദ്രുതകര്‍മ്മസേനാംഗങ്ങളായ സത്യനാരായണയും എസ് സുന്ദരമൂര്‍ത്തിയും  (2 hours ago)

പാലക്കാട് വോട്ടെടുപ്പ് തുടങ്ങി.. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം ആറിന് പൂര്‍ത്തിയാകും, പ്രശ്‌ന ബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ, വിജയ പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍  (2 hours ago)

ഇനിയാര് ജയിക്കും... നിശ്ശബ്ദ പ്രചാരണദിനത്തിലും തുടര്‍ന്ന വിവാദങ്ങളുടെ കുത്തൊഴുക്ക്; പാലക്കാട് ഇന്ന് വിധിയെഴുത്ത്, വോട്ടെടുപ്പ് ആരംഭിച്ചു  (2 hours ago)

വായു വിഷമയമായ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍കൊണ്ട് സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ശ്രമം...  (3 hours ago)

മാറനല്ലൂര്‍ പോലീസാക്രമണം:  പോലീസ് റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും ഹാജരാക്കാന്‍ ഉത്തരവ്  (3 hours ago)

ഒടുവില്‍ റേഷന്‍ വ്യാപാരികളുടെ സമരം ഫലം കണ്ടു... 26.07 കോടി രൂപ  അനുവദിച്ച് ധനവകുപ്പ്  (3 hours ago)

മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്....ജനവിധി തേടുന്നത് 4136 സ്ഥാനാര്‍ഥികള്‍, വോട്ടെണ്ണല്‍ 23 ന്  (4 hours ago)

Malayali Vartha Recommends