Widgets Magazine
20
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മനസ് നിറഞ്ഞ് ആരാധകര്‍... ആരാധകരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്; അടുത്ത വര്‍ഷം ടീം കേരളത്തിലെത്തും, നിര്‍ണ്ണായക പ്രഖ്യാപനം ഇന്ന്


വീണ്ടും ചര്‍ച്ചയാകുന്നു... മുനമ്പം വിഷയത്തില്‍ കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി നടത്തിയത് വിദ്വേഷ പ്രസ്താവനയെന്ന് പരാതി; പരാതി നല്‍കിയത് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്


ഇനിയാര് ജയിക്കും... നിശ്ശബ്ദ പ്രചാരണദിനത്തിലും തുടര്‍ന്ന വിവാദങ്ങളുടെ കുത്തൊഴുക്ക്; പാലക്കാട് ഇന്ന് വിധിയെഴുത്ത്, വോട്ടെടുപ്പ് ആരംഭിച്ചു


പാലക്കാട് ഇന്ന് ബൂത്തിലേക്ക്....വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും, വോട്ടെടുപ്പിന് മുന്നോടിയായി മോക് പോളിങ് ആരംഭിച്ചു, വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്


അടുത്ത മാസം മുതൽ ഓസ്‌ട്രേലിയയില്‍ ജോലി; പങ്കാളിയേയും കൊണ്ടുപോകാം

ഡിറ്റക്ടീവ് ഉജ്ജ്വലനായി ധ്യാൻ ശ്രീനിവാസൻ; സോഫിയ പോളിന്റെ ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറിന്റെ ചിത്രീകരണം ആരംഭിച്ചു

19 NOVEMBER 2024 01:35 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ വ്യത്യസ്ഥമായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയമായ വീക്കെൻ്റെ ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ വീണ്ടും എത്തുന്നു. ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്നാണ് ചിത്രത്തിന്റെ പേര്. മലയാള സിനിമയിൽ വീണ്ടും ഇരട്ട സംവിധായകർ കടന്നു വരികയാണ് ഈ ചിത്രത്തിലൂടെ.

രാഹുൽ.ജി, ഇന്ദ്രനീൽ ഗോപീകൃഷ്ൻ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഇക്കഴിഞ്ഞ നവംബർ 17 ഞായറാഴ്ച പട്ടാമ്പിയിലെ പ്രശസ്തമായ കാർത്ത്യാട്ടു മനയിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചിരിക്കുകയാണ്. പത്താം ക്ലാസ്സു മുതൽ ഒന്നിച്ചു പഠിക്കുകയും പിന്നീട് മുംബൈയിലെ വെസ്ലിംഗ് വുഡ്സ് ഇൻസ്റ്റിട്യൂട്ടിൽ നിന്നും മൂന്നുവർഷത്തെ ഫിലിം മേക്കിംഗ് കോഴ്സും ഒന്നിച്ചു തന്നെ പൂർത്തിയാക്കിക്കൊണ്ടാണ് രാഹുലും ഇന്ദ്രനീൽ ഗോപീകൃഷണനും സംവിധായകരായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

2022 ൽ കമിറ്റ് ചെയ്ത സിനിമയാണിത്. ഇതിനു മുമ്പുള്ള പ്രോജക്റ്റുകൾ തീരുന്നതിനനുസരിച്ചാണ് ഇപ്പോൾ ഈ ചിത്രം തുടങ്ങുവാൻ കഴിഞ്ഞതെന്ന് നിർമ്മാതാവ് സോഫിയാ പോൾ പറഞ്ഞു. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി ആണ് ചിത്രം പുറത്തെത്തുന്നത്. നടൻ ധ്യാൻ ശ്രീനിവാസനാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിജുവിൽ സൻ.കോട്ടയം നസീർ, ഡോ. റോണി ഡേവിഡ് രാജ്, സീമാജി. നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവരെക്കൂടാതെ അമീൻ, നിഹാൽ, നിബ്രാസ്, ഷഹുബാസ് എന്നീ നാല് പുതുമുഖങ്ങളെ കൂടി ചിത്രത്തിലൂടെ പരിചയപ്പെടുത്തുണ്ട്. വിനായക് ശശികുമാറിൻ്റെ ഗാനങ്ങൾക്ക് ആർ.സി.യാണ് സം​ഗീതം.

സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ച പ്രേം അക്കുടു - ശ്രയാന്തി എന്നിവരാണ് ഈ ചിത്രത്തിനും ഛായാഗ്രഹണം നിർവ്വഹിക്കുന്നത് .ഇവർ ഭാര്യാഭർത്താക്കന്മാർ കൂടിയാണ്. ഇവരുടെ ആദ്യ മലയാള ചിത്രമാണിത് എന്ന പ്രത്യേകത കൂടി ഡിറ്റക്ടീവ് ഉജ്ജ്വലനുണ്ട്.

കലാസംവിധാനം - കോയ, മേക്കപ്പ് - ഷാജി പുൽപ്പള്ളി. കോസ്റ്റ്യും - ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്റ്റിയേറ്റ് ഡയറക്ടേർ - രതീഷ്.എം. മൈക്കിൾ വീക്കെൻ്റെ ബ്ലോഗ്ബസ്റ്റാർ മാനേജർ - റോജിൻ. പ്രൊഡക്ഷൻ മാനേജർ - പക്കുകരീത്തറ. പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊജക്റ്റ് ഡിസൈനേഴ്സ് - സെഡിൻ പോൾ - കെവിൻ പോൾ ,എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍  (11 minutes ago)

മനസ് നിറഞ്ഞ് ആരാധകര്‍... ആരാധകരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്; അടുത്ത വര്‍ഷം ടീം കേരളത്തിലെത്തും, നിര്‍ണ്ണായക പ്രഖ്യാപനം ഇന്ന്  (30 minutes ago)

ഖമനേയിക്ക് വിഷബാധയേറ്റു ; പോയിസണ്‍ കുത്തിവെച്ചത് മൊസാദ് ചാരന്മാര്‍  (52 minutes ago)

കേരളത്തില്‍ വീണ്ടും മഴ സജീവമാകുന്നു.... ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദ സാധ്യത, തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്  (55 minutes ago)

ഏഷ്യന്‍ വനിത ചാമ്പ്യന്‍സ് ട്രോഫി ഹോക്കി... കലാശക്കളി ഇന്ന്  (1 hour ago)

വീണ്ടും ചര്‍ച്ചയാകുന്നു... മുനമ്പം വിഷയത്തില്‍ കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി നടത്തിയത് വിദ്വേഷ പ്രസ്താവനയെന്ന് പരാതി; പരാതി നല്‍കിയത് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്  (1 hour ago)

പാലക്കാടിന് പുറമേ മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡും ഇന്ന് വിധിയെഴുതുന്നു... ജനാധിപത്യത്തിന്റെ ഉത്സവത്തെ ആഘോഷമാക്കണമെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി  (2 hours ago)

എ എസ് ഐ മാരായി അയ്യപ്പ സന്നിധിയിലെത്തിയവര്‍ എസ്‌ഐമാരായി.... അയ്യപ്പന്‍ മനസ്സറിഞ്ഞ് നല്‍കിയ അനുഗ്രഹമെന്ന് ദ്രുതകര്‍മ്മസേനാംഗങ്ങളായ സത്യനാരായണയും എസ് സുന്ദരമൂര്‍ത്തിയും  (2 hours ago)

പാലക്കാട് വോട്ടെടുപ്പ് തുടങ്ങി.. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം ആറിന് പൂര്‍ത്തിയാകും, പ്രശ്‌ന ബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ, വിജയ പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍  (2 hours ago)

ഇനിയാര് ജയിക്കും... നിശ്ശബ്ദ പ്രചാരണദിനത്തിലും തുടര്‍ന്ന വിവാദങ്ങളുടെ കുത്തൊഴുക്ക്; പാലക്കാട് ഇന്ന് വിധിയെഴുത്ത്, വോട്ടെടുപ്പ് ആരംഭിച്ചു  (2 hours ago)

വായു വിഷമയമായ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍കൊണ്ട് സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ശ്രമം...  (3 hours ago)

മാറനല്ലൂര്‍ പോലീസാക്രമണം:  പോലീസ് റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും ഹാജരാക്കാന്‍ ഉത്തരവ്  (3 hours ago)

ഒടുവില്‍ റേഷന്‍ വ്യാപാരികളുടെ സമരം ഫലം കണ്ടു... 26.07 കോടി രൂപ  അനുവദിച്ച് ധനവകുപ്പ്  (3 hours ago)

മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്....ജനവിധി തേടുന്നത് 4136 സ്ഥാനാര്‍ഥികള്‍, വോട്ടെണ്ണല്‍ 23 ന്  (4 hours ago)

മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്  (4 hours ago)

Malayali Vartha Recommends