മാർക്കോ പ്രൊമോ സോംഗ് പുറത്തുവിട്ടു
ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ പ്രൊമോ വീഡിയോ സോംഗ് പുറത്തുവിട്ടു. ഹനീഫ് അദേനിയാണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ ഒരിടവേളക്കുശേഷം ആക്ഷൻ ഹീറോ ആയി എത്തുന്ന ഈ ചിത്രം പ്രേക്ഷകർക്കിടയിൽ ഇതിനകം ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ടിരിക്കുന്നു.
ഡിസംബർ ഇരുപതിന് പ്രദർശനത്തിനെ ത്തുന്നതിൻ്റെ ഭാഗമായിട്ടാണിപ്പോൾ ഈ പ്രൊമോ സോംഗ് പുറത്തുവിട്ടിരിക്കുന്നത്. ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ പ്രൊമോ വീഡിയോ സോംഗ് പുറത്തുവിട്ടു. ഉണ്ണി മുകുന്ദൻ ഒരിടവേളക്കുശേഷം ആക്ഷൻ ഹീറോ ആയി എത്തുന്ന ഈ ചിത്രം പ്രേക്ഷകർക്കിടയിൽ ഇതിനകം ഏറെ ശ്രദ്ധയാകർഷിക്ക പ്പെട്ടിരിക്കുന്നു.
ഡിസംബർ ഇരുപതിന് പ്രദർശനത്തിനെ ത്തുന്നതിൻ്റെ ഭാഗമായിട്ടാണിപ്പോൾ ഈ പ്രൊമോമ്പോംഗ് പുറത്തുവിട്ടിരിക്കുന്നത്. മാർപ്പാപ്പാ എന്നു തുടങ്ങുന്ന ഗാനം വിനായക് ശശികുമാർ രചിച്ച് സയീദ് അബ്ബാസ് ഈണമിട്ട താണ്. ബേബി ജീനാണ് ഈ ഗാനമാലപിച്ചിരിക്കുന്നത്. റാപ്സോംഗിൻ്റെ ടോണിൽ എത്തുന്ന ഈ ഗാനം ശബ്ദവ്യത്യാസത്തിലും, ഈണത്തിലുമെല്ലാം ഏറെ വ്യത്യസ്ഥത പുലർത്തുന്നു.
പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ചുള്ള ഗാനം ഏറെ ആസ്വാദകരമായിരിക്കുമെന്നതിൽ സംശയമില്ല. വലിയ മുതൽമുടക്കിൽ പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം താരസമ്പന്നമാണ്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം മറ്റുദക്ഷിണേന്ത്യൻ ഭാഷകളിലേയും ബോളിവുഡിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. ഇന്ത്യൻ സ്ക്രീനിലെ മികച്ച സംഗീത സംവിധായകൻ രവി ബ്രസൂറിൻ്റെ സംഗീതമാണ് ഈ ചിത്രത്തിൻ്റെ മറ്റൊരാകർഷണം.
മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന മാർക്കോയിൽ ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ്.
ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻറർടെയ്ൻമെൻറ്, പിആർഒ: ആതിര ദിൽജിത്ത് തുടങ്ങിയവരാണ് മാർക്കോയുടെ അണിയറപ്രവർത്തകർ.
https://www.facebook.com/Malayalivartha