ബറോസ് റിലീസ് ദിവസം തനിക്ക് ഒരു സങ്കടം ഉണ്ടെന്ന് വെളിപ്പെടുത്തി മോഹന്‍ലാല്‍
പ്രിയ നടന്‍ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ബറോസ് ക്രിസ്മസ് ദിവസം തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ത്രീഡി ചിത്രമാണ് ബറോസ്. മോഹന്‍ലാലിനൊപ്പം ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ്മ, തുഹിന്‍ മേനോന്‍ എന്നിവരും വിദേശ താരങ്ങളായ മായ, സീസര്‍, ലോറന്റെ തുടങ്ങിയവരും അണിനിരക്കുന്നു. ഛായാഗ്രഹണം സന്തോഷ് ശിവന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.
ഇപ്പോഴിതാ ബറോസ് റിലീസ് ദിവസം തനിക്ക് ഒരു സങ്കടം ഉണ്ടെന്ന് വെളിപ്പെടുത്തകയാണ് മോഹന്‍ലാല്‍. ബറോസ് സിനിമ അമ്മയെ തീയേറ്ററില്‍ കൊണ്ട് പോയി ത്രീഡി ഷോ കാണിക്കാന്‍ സാധിക്കാത്തതിന്റെ സങ്കടമാണ് താരം പങ്കുവച്ചത്. 'ബറോസും ആയിരം കുട്ടികളും' എന്ന ചിത്രരചനാ മത്സരത്തിന്റെ സമാപന ചടങ്ങില്‍ കുട്ടികളുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമ്മയോട് ബറോസിന്റെ കഥ പറഞ്ഞോ അമ്മ എന്താണ് പറഞ്ഞത് എന്ന ചോദ്യത്തിനാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്.
'ഞാന്‍ ഇന്നും അമ്മയെ കണ്ടു. എന്റെ അമ്മ സുഖമില്ലാതെ ഇരിക്കുകയാണ്. ഇന്ന് ഞാന്‍ അമ്മയ്ക്ക് ഈ സിനിമയിലെ ഗാനങ്ങള്‍ കേള്‍പ്പിച്ചു കൊടുത്തു. എനിക്ക് ഉള്ള ഒരു സങ്കടം അമ്മയെ തിയേറ്ററില്‍ കൊണ്ടുപോയി ത്രീഡി കണ്ണട വച്ച് ഈ ചിത്രം കാണിപ്പിക്കാന്‍ പറ്റില്ല എന്നതാണ്.
പക്ഷേ അമ്മയെ വേറെ ഒരു തരത്തില്‍ അല്ലെങ്കില്‍ 2ഡിയിലാക്കി സിനിമ കാണിക്കും. അമ്മയ്ക്ക് തിയേറ്ററില്‍ പോകാന്‍ പറ്റില്ല. എന്റെ ചിത്രങ്ങള്‍ അമ്മ ടിവിയില്‍ കാണാറുണ്ട്',- മോഹന്‍ലാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha