ചാക്കോച്ചന്റെ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' റിലീസ് ഡേറ്റ് പുറത്ത്...
കുഞ്ചാക്കോ ബോബന്‍ പോലീസ് വേഷത്തില്‍ എത്തുന്ന 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' റിലീസ് ഡേറ്റ് പുറത്ത്. ഫെബ്രുവരി 20ന് ആണ് ചിത്രത്തിന്റെ റിലീസ്. അടുത്തിടെ ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററും ഏവരുടേയും ശ്രദ്ധ കവര്‍ന്നിരിക്കുകയാണ്. കട്ടിമീശയുമായി കിടിലന്‍ പോലീസ് ലുക്കിലാണ് പോസ്റ്ററില്‍ ചാക്കോച്ചനുള്ളത്. പ്രിയാമണിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇമോഷനല്‍ ക്രൈം ഡ്രാമയായാണ് ചിത്രമൊരുങ്ങുന്നത്.
നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച നടനായ ജിത്തു അഷ്‌റഫാണ് സംവിധായകന്‍. 'ഇരട്ട' എന്ന ചിത്രത്തിന്റെ കോ ഡിറക്ടര്‍ കൂടിയാണ് ജിത്തു അഷ്റഫ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. 'പ്രണയ വിലാസ'ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
നായാട്ടിന് ശേഷം ചാക്കോച്ചന്‍ വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്‍, വിഷ്ണു ജി വാരിയര്‍, അനുനാഥ്, ലേയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത് കള, 2018, ആര്‍ ഡി എക്‌സ്, സൂക്ഷ്മദര്‍ശിനി തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ച ചമന്‍ ചാക്കോയാണ്. ജേക്ക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈന്‍: ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍: രാഹുല്‍ സി പിള്ള
ചീഫ് അസോ. ഡയറക്ടര്‍: ജിനീഷ് ചന്ദ്രന്‍, സക്കീര്‍ ഹുസൈന്‍, അസോഷ്യേറ്റ് ഡയറക്ടര്‍: റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍: ശ്രീജിത്ത്, യോഗേഷ് ജി, അന്‍വര്‍ പടിയത്ത്, ജോനാ സെബിന്‍, റിയ ജോഗി, സെക്കന്‍ഡ് യൂണിറ്റ് ഡിഒപി: അന്‍സാരി നാസര്‍, സ്‌പോട്ട് എഡിറ്റര്‍: ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: അനില്‍ ജി നമ്പ്യാര്‍, സുഹൈല്‍, ആര്‍ട് ഡയറക്ടര്‍: രാജേഷ് മേനോന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, സ്റ്റില്‍സ്: നിദാദ് കെ എന്‍, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്, വാര്‍ത്താ പ്രചരണം: ഹെയിന്‍സ്.
https://www.facebook.com/Malayalivartha