ജോംഗ ടൈറ്റിൽ പ്രകാശനം ചെയ്ത് മേജർ രവി
പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നവാഗതനായ റിജുരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ജോംഗയുടെ ടൈറ്റിൽ പ്രകാശനം നടന്നു. ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
മിലിട്ടറിയും, പ്രണയവും, ഇമോഷനും, നർമ്മവും,ഹൊററും എല്ലാം കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണ് ജോംഗ'.
മലയാളത്തിലെ പ്രമുഖ താരമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെഅവതരിപ്പിക്കുന്നത്. മലയാളത്തിനുപുറമേ ഇൻഡ്യയിലെ വിവിധ ഭാഷകളിലെ താരങ്ങളും അണിനിരക്കുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.
സംഗീതം - ജെഫ്രി ജോനാഥൻ. ഛായാഗ്രഹണം - അഭിമന്യു വിശ്വനാഥ്, എഡിറ്റിംഗ് അതുൽ വിജയ്. കലാസംവിധാനം. ജയൻ ക്രയോൺ. മേക്കപ്പ് - ലിബിൻ മോഹൻ. ഡിസൈൻ - റോസ്മേരി ലില്ലു. സംഘടനം-കലൈകിംഗ്സ്റ്റൺ. സൗണ്ട് ഡിസൈൻ -അരുൺ വർമ്മ. പ്രൊഡക്ഷൻ കൺട്രോളർ - എൽ.ബി. ശ്യാംലാൽ. ക്വിസ്സോ മൂവീസ്സിൻ്റെ ബാനറിൽ വിജയ് ബൻ മ്പാൽ, നമ്പീർ.പി.എം. എന്നിവരാണ് നിർമാണം.
https://www.facebook.com/Malayalivartha