Widgets Magazine
05
Feb / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉപേക്ഷിക്കപ്പെട്ട കാറില്‍ കണ്ടെത്തിയത് 52 കിലോഗ്രാം സ്വര്‍ണവും 11 കോടി രൂപയും..! കാര്‍ പരിശോധിച്ചവരെല്ലാം ഞെട്ടി, എവിടെ നിന്നാണ് ഇത്രയും പണവും സ്വര്‍ണവും..?


രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്..അമ്മാവന്‍ ഹരികുമാറിന് മാനസികപ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം...നാടകം പൊളിഞ്ഞു..


''എന്നെ ഒന്നും ചെയ്യല്ലേ... എന്നെ ഒന്നും ചെയ്യല്ലേ...' എന്ന് യുവതി നിരവധി തവണ അലറി വിളിച്ചു..കെട്ടിടത്തില്‍ നിന്നും താഴെ വീണ തന്നെ വീണ്ടും വലിച്ചിഴച്ചു കൊണ്ടു പോയതായി പെണ്‍കുട്ടി..


ഇറാനില്‍ വീണ്ടും പ്രതിഷേധം.. പൂർണ്ണ നഗ്നമായി പൊലീസ് വാഹനത്തിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്..പിന്നീട് യുവതിക്കെന്ത് സംഭവിച്ചെന്ന് വ്യക്തമല്ല..


440 കോടിയുടെ വരുമാനം ഇക്കഴിഞ്ഞ തീർത്ഥാടന കാലത്ത് നേടിയതോടെ, ശബരിമല ധർമ്മശാസ്താവിന്റെ പേര് ഉപയോഗിച്ച് സർക്കാർ കീശ വീർപ്പിക്കാൻ ഒരുങ്ങുന്നു..തീർത്ഥാടകർക്ക് കുടിവെള്ളം പോലും നൽകാതെ മുണ്ടു മുറുക്കിയുടുത്ത് സർക്കാർ നേടിയതാണ് 440 കോടി..

ആസിഫ് അലിയുടെ പുതിയ ചിത്രം സർക്കീട്ടിന്റെ ടീസർ പ്രകാശനം ചെയ്തു

05 FEBRUARY 2025 04:52 PM IST
മലയാളി വാര്‍ത്ത

മികച്ച അഭിപ്രായത്തോടെ പ്രേഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിനു ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ നിർമ്മിച്ച് താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ട് എന്ന ചിത്രത്തിൻ്റെ ടീസർ പ്രകാശനം ചെയ്തു. ഫെബ്രുവരി നാലിനാണ് ടീസർ പുറത്തെത്തി‌യത്.

ആസിഫ് അലിയും, ബാലതാരം ഒർഹാനും ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കഥകൾ പറയുന്ന രംഗത്തോടെയാണ് ടീസർ പുറത്തുവന്നിരി ക്കുന്നത്. ആസിഫ് അലിയുടെ ജൻമദിനത്തിൽ അദ്ദേഹത്തിനുള്ള ജന്മ ദിനസമ്മാനമായിട്ടാണ് ടീസർ പ്രകാശനം ചെയ്തത്. സോണി ലൈവിൽ പ്രദർശിപ്പിക്കുകയും നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽപ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത ആയിരത്തിയൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ആസിഫ് അലിയും, ഓർഹാൻ എന്ന കുട്ടിയുമടങ്ങുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് ഏറെ വൈറലായിരുന്നു. പൂർണ്ണമായും ഗൾഫിൻ്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ദുബായ്, ഷാർജ, ഫ്യുജറ, റാസൽഖൈമ എന്നിവിടങ്ങളിലായാണ് പൂർത്തികരിച്ചിരിക്കുന്നതെന്ന് പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.

ആസിഫ് അലിയും, ഓർഹാൻ എന്ന ബാലതാരവുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിൻ്റെയും, ബന്ധങ്ങളുടേയും പശ്ചാത്തലത്തിലൂടെ തികഞ്ഞ, ഫീൽഗുഡ് സിനിമയായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഈ ടീസറും ഒരു ഫീൽ ഗുഡ് സിനിമക്ക് ഏറെ അനുയോജ്യമാകും വിധത്തിൽത്തന്നെയുള്ളതാണ്.

കുട്ടികൾക്ക് ഏറെ ആസ്വാദകരമാകുന്ന ഒരു ആംഗിളും ഈ ചിത്രത്തിനുണ്ട്. ദീപക് പറമ്പോൾ, ദിവ്യാ പ്രഭ , പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ, 'ഗോപൻ അടാട്ട് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഏതു ദേശത്തിനും, ഭാഷക്കും സ്വീകാര്യമാകുന്ന ഒരു യുണിവേഴ്സൽ സബ്ജക്റ്റാണ് ഈ ചിത്രത്തിൻ്റേത്.

സംഗീതം - ഗോവിന്ദ് വസന്ത, ഛായാഗ്രഹണം -അയാസ് ഹസൻ, എഡിറ്റിംഗ്- സംഗീത് പ്രതാപ്. കലാസംവിധാനം - വിശ്വന്തൻ അരവിന്ദ്. വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്. മേക്കപ്പ് - സുധി, ലൈൻ. നിശ്ചല ഛായാഗ്രഹണം. എസ്.ബി.കെ. ഷുഹൈബ്, പ്രൊജക്റ്റ് ഡിസൈൻ - രഞ്ജിത്ത് കരുണാകരൻ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രം ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്ക് മോഷണ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (20 minutes ago)

ലോക ബാങ്ക് സഹായത്തോടെ ആരോഗ്യ മേഖലയില്‍ വന്‍ വികസനം: കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം;424.28 കോടിയുടെ വായ്പയെടുക്കുന്നതിന് മന്ത്രിസഭാ യോഗ അനുമതി  (1 hour ago)

കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല  (2 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുന്നു: പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍  (2 hours ago)

ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ രക്ഷിച്ചെടുത്ത് വയനാട് നൂല്‍പുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍; മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ മുഴുവന്‍ ആരോഗ്യ പ്രവര  (2 hours ago)

Madhya-Pradesh അന്വേഷണം ചെന്നെത്തിയത്  (2 hours ago)

പാലായിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ മാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം  (3 hours ago)

കര്‍ണാടകയില്‍ നഴ്‌സിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം: നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് കുടുംബം  (3 hours ago)

BALARAMAPURAM ചേച്ചിയും അനിയനും അകത്താവും  (3 hours ago)

ആസിഫ് അലിയുടെ പുതിയ ചിത്രം സർക്കീട്ടിന്റെ ടീസർ പ്രകാശനം ചെയ്തു  (3 hours ago)

കോഴിക്കോട്ടെ അപകടത്തില്‍ ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്  (3 hours ago)

KOZHIKODE കൂട്ടാളികള്‍ ഒളിവില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി പോലീസ്  (3 hours ago)

IRAN പൂർണ്ണ ന​ഗ്നയായി പൊലീസ് വാഹനത്തിൽ  (3 hours ago)

കോട്ടയം നഗരത്തിൽ വീണ്ടും ലഹരി സംഘത്തിന്റെ വിളയാട്ടം; ലഹരിയുടെ വീര്യത്തിൽ പരാക്രമം നടത്തിയ യുവാവ് ഒരു മണിക്കൂർ നഗരത്തെ ഇരുട്ടിലാക്കി; വലഞ്ഞ് കെ.എസ്.ഇബി  (3 hours ago)

Malayali Vartha Recommends