24 കാരിയായ മകളെക്കാള്‍ ചെറുപ്പം തോന്നുന്ന മഞ്ജു; നടിയ്ക്ക് സംഭവിച്ചത് എന്ത്..?
വളരെ ചെറിയ പ്രായത്തില്‍ തന്നെ കരിയറില്‍ മികച്ച ഒരുപിടി വേഷങ്ങള്‍ ചെയ്ത് നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി ഇന്നിപ്പോൾ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം തമിഴിലും കത്തി നിൽക്കുകയാണ് മഞ്ജു വാരിയര്‍. ദേശീയ-സംസ്ഥാന അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡും വാരിക്കൂട്ടിയ മഞ്ജു, സ്ത്രീകളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഒരു നടി കൂടിയാണ്. സിനിമകളുടെ വിജയ പരാജയത്തിനപ്പുറമാണ് മഞ്ജുവിനോട് പ്രേക്ഷകർക്കുള്ള മമത. മറ്റൊരു നടിയും മലയാള സിനിമാ ലോകത്ത് ഇത്രമാത്രം ആരാധിക്കപ്പെട്ടിട്ടില്ലെന്ന് നിസംശയം പറയാം. ഇന്ന് തമിഴകത്തും മഞ്ജുവിന് ജനപ്രീതിയേറുകയാണ്. ഒടുവിൽ പുറത്തിറങ്ങിയ വേട്ടയാൻ എന്ന സിനിമയിൽ വലിയ റോളല്ലെങ്കിലും ശ്രദ്ധേയ വേഷം നടിക്ക് ലഭിച്ചു. തമിഴകത്ത് നടിയുടെ ഒന്നിലേറെ സിനിമകൾ ഒരുങ്ങുന്നുണ്ട്. 46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് കടക്കുകയാണ്.
ഇതിനിടയിൽ മഞ്ജു വാര്യരുടെ ശാരീരിക മാറ്റം പലപ്പോഴും ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം, കുടുംബിനിയായി ജീവിക്കവെ വലിയ ശാരീരിക മാറ്റം ഒന്നുമില്ല എങ്കിലും ഒരു വീട്ടമ്മ ലുക്കായിരുന്നു മഞ്ജുവിന്. എന്നാല്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ അടിമുടി മാറ്റമായിരുന്നു. ഹെയര്‍ സ്റ്റൈലും ഡ്രസ്സിങും എല്ലാം വര്‍ഷം കഴിയുന്തോറും കൂടുതല്‍ ചെറുപ്പമുള്ളതായി. മിഡിയും ടോപ്പും ധരിച്ച 46 കാരിയുടെ ഫോട്ടോ ആളുകള്‍ക്ക് കൗതുകമായിരുന്നു. 24 കാരിയായ മകളെക്കാള്‍ ചെറുപ്പം തോന്നുന്ന മഞ്ജുവിന്റെ പല ഫോട്ടോകളും ലുക്കുകളും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടു. തിരിച്ചുവരവില്‍ തുടക്കകാലത്ത് സാരിയും ചുരിദാറും, ടോപ്പുമൊക്കെയായിരുന്നു വേഷ്യമെങ്കിലും ഇപ്പോള്‍ ഡ്രസ്സിങില്‍ മഞ്ജുവിന് കുറച്ചുകൂടെ വെസ്‌റ്റേണ്‍ സ്‌റ്റൈലും വന്നിട്ടുണ്ട്.
20 കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് പോലും മലയാള സിനിമയില്‍ നല്ല നായികാ വേഷങ്ങള്‍ കിട്ടാത്ത സാഹചര്യത്തിലും തമിഴിലും മലയാളത്തിലുമായി നാല്‍പ്പത്തിയാറുകാരിയായ മഞ്ജു തിരക്കിലാണ്. അജിത്ത്, ധനുഷ്, രജിനികാന്ത്, വിജയ് സേതുമതി എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി തമിഴില്‍ തിരക്കേറുന്നു. അതും കാമ്പുള്ള നായികാ വേഷങ്ങള്‍. മലയാളത്തിലേക്ക് എത്തിയാല്‍ അവിടെയും കുറവൊന്നുമല്ല. എല്‍ ടു എമ്പുരാന്‍ ആണ് മഞ്ജുവിന്റെ അടുത്ത റിലീസ്. മിസ്റ്റര്‍ എക്‌സ് എന്ന തമിഴ് സിനിമയിലും അമൃകി പണ്ഡിറ്റ് എന്ന ഹിന്ദി സിനിമയിലുമാണ് നിലവില്‍ മഞ്ജു അഭിനയിക്കുന്നത്. ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതും, മെലിയുന്നതും സ്റ്റൈലിഷ് ആക്കുന്നതും ഒക്കെ നല്ലതാണ്, മഞ്ജുവിന്റെ ഓരോ സ്‌റ്റൈലും ലുക്കും ഞങ്ങള്‍ക്ക് ഇഷ്ടമാണ്. പക്ഷേ ഇതില്‍ കൂടുതല്‍ ഇനി മെലിയല്ലേ എന്നാണ് ആരാധകരുടെ അപേക്ഷ.
98-ല്‍ നടന്‍ ദിലീപുമായുള്ള പ്രണയ വിവാഹത്തെതുടര്‍ന്ന് മഞ്ജു പൂര്‍ണ്ണമായും സിനിമയില്‍ നിന്ന് മാറി നിൽക്കുകയായിരുന്നു. ഗുരുവായൂരിലെ ഒരു ഡാൻസ് പരിപാടിയുടെ കാര്യത്തോടെയാണ് മഞ്ജുവാര്യരും ദിലീപും തമ്മിൽ പിണക്കം ഉടലെടുത്തതെന്ന് സഹോദരൻ അനൂപിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. താൻ ഡാൻസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞതിനെ ദിലീപ് എതിർത്തതോടെയാണ് അവർ തമ്മിൽ അകൽച്ച രൂക്ഷമായത്. ഒടുവിൽ 14 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഒക്ടോബര്‍ 24-നാണ് മഞ്ജു വാര്യര്‍ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് അവര്‍ നൃത്തം ചെയ്തത്. അന്ന് ദിലീപ് ചടങ്ങിന് എത്തിയതുമില്ല. ദിലീപിന് എല്ലാ ഐശ്വര്യവം വന്നത് മഞ്ജുവുമായുള്ള വിവാഹത്തിന് ശേഷമാണ്. അയാള്‍ ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയര്‍ന്നു. അവസാനം മലയാള സിനിമയെ സമ്പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു പവര്‍ ഗ്രുപ്പിലെ അംഗമായി മാറി.
2014-ല്‍ വിവാഹമോചനത്തിന് ശേഷം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ ഇതിഹാസ നടന്‍ അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്. അതേവര്‍ഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രത്തിലൂടെ അവര്‍ വെള്ളിത്തിയില്‍ തിരിച്ചെത്തി. ചിത്രം വലിയ വിജയമായി. ആ സമയത്തൊക്കെ മഞ്ജുവാര്യരുടെ തിരിച്ചുവരവിനായി മാധ്യമങ്ങള്‍ മുറവിളി കൂട്ടുകയായിരുന്നു. ഒരു നടിക്കുവേണ്ടി, മലയാള ഇന്‍ഡസ്ട്രി കാത്തിരിക്കുന്നതും ഇതാദ്യമായിരുന്നു. പരസ്യവിപണിയില്‍ മോഹന്‍ലാലിനെപ്പോലെ ഏറ്റവും വിലപിടിച്ചതാരമായി മഞ്ജു മാറി.
https://www.facebook.com/Malayalivartha