സുമതി വളവ് തിയേറ്ററുകളിലേയ്ക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
![](https://www.malayalivartha.com/assets/coverphotos/w657/327223_1739446125.jpg)
തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന, ഹൊറർ കോമഡി ചിത്രം സുമതി വളവ് ഉടൻ തിയേറ്ററുകളിലേയ്ക്ക്. മുരളി കുന്നുമ്പുറത്ത് അവതരിപ്പിച്ച് വാട്ടർമാൻ ഫിലിംസ് ഇൻ അസ്സോസ്റ്റിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസിൻ്റെ ബാനറിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ്.
ഡ്രീം ബിഗ് ഫിലിംസ് മെയ് എട്ടിന് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. മാളികപ്പുറത്തിൻ്റെ സംവിധായകനായ വിഷ്ണു ശശിശങ്കറും, തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുംവീണ്ടും ഒത്തുചേരുന്ന ചിത്രമെന്ന നിലയിൽ ഏറെ പ്രാധാന്യം നിറഞ്ഞ ചിത്രം കൂടിയാണ് സുമതി വളവ്.
വലിയൊരു സംഘം അഭിനേതാക്കളുടെ അകമ്പടിയോടെ വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം പൂർണ്ണമായും തില്ലർ മൂഡിലാണ് അവതരിപ്പിക്കുന്നതെന്ന് പ്രമുഖ പിആർ ഓ വാഴൂർ ജോസ് അറിയിച്ചു. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനുകൾ പാലക്കാട്, മൂന്നാർ, കുമളി, കമ്പം, തേനി, വട്ടവട തുടങ്ങിയവയാണ്.
തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രഞ്ജിൻരാജ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്യാം മോഹൻ, സജിൻ ഗോപു, ലാൽ, സൈജു കുറുപ്പ്, ജയകൃഷ്ണൻ, ദേവനന്ദ, ശ്രീപത്, നിരഞ്ജൻ മണിയൻപിള്ള രാജു, ഗോപിക, ജീൻ പോൾ എന്നിവരോടൊപ്പം മറ്റനേകം പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷെഫീക് മുഹമ്മദ് അലി ആണ്. സൗണ്ട് ഡിസൈനർ :എം ആർ രാജാകൃഷ്ണൻ, ആർട്ട് :അജയ് മാങ്ങാട്, കോസ്റ്റ്യൂം :സുജിത് മട്ടന്നൂർ, മേക്കപ്പ് :ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു. ജി. നായർ, സ്റ്റിൽസ് : രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ : ശരത് വിനു, പി ആർ ഓ: പ്രതീഷ് ശേഖർ.
https://www.facebook.com/Malayalivartha