പടക്കളം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സുരാജ് വെഞ്ഞാറമൂടും, ഷറഫുദ്ദീനും പ്രധാന വേഷങ്ങളിലെത്തുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കൗതുകം പകരുന്ന ലുക്കുമായി എത്തുന്ന ചിത്രത്തിലൂടെ മലയാളത്തിലെ ജനപ്രിയരായ രണ്ട് അഭിനേതാക്കൾ പ്രേക്ഷകർക്കു മുന്നിൽ എന്തെല്ലാം കൗതുകങ്ങളാണ് കാട്ടിത്തരുന്നതെന്ന് കാത്തിരിക്കാം.
നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയിൽ നിരവധി പുതുമകൾ അവതരിപ്പിച്ച് ശ്രദ്ധേയമായ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബുവും, വിജയ് സുബ്രമണ്യവും ചേർന്നാണ് നിർമ്മിക്കുന്നത്. കാംബസ്സാണ് ഈ ചിത്രത്തിൻ്റെ പശ്ചാത്തലം.
നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളുടെ കളരിയിൽ അരങ്ങേറുന്ന സംഭവങ്ങൾ ഹ്യൂമർ, ഫാൻ്റെസി ജോണറിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെയെന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചു. ഷറഫുദ്ദീൻ,സുരാജ് വെഞ്ഞാറമൂട് എന്നിവർക്കു പുറമേ സന്ദീപ് പ്രദീപ് ഫ്രാലിമി ഫെയിം) സാഫ് (വാഴ ഫെയിം) അരുൺ അജി കുമാർ(ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബറായ ഒരുൺപ്രദീപ്, നിരഞ്ജനാ അനൂപ്, പുജാമോഹൻ എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ - നിതിൻ.സി.ബാബു.- മനുസ്വരാജ്. സംഗീതം - രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം) ഛായാഗ്രഹണം - അനു മൂത്തേടത്ത്. എഡിറ്റിംഗ് - നിതിൻരാജ് ആരോൾ. പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ. കലാസംവിധാനം മഹേഷ് മോഹൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിതിൻ മൈക്കിൾ. അസ്സോസ്സിയേറ്റ് ഡയറക്ടർ - ശരത് അനിൽ, ഫൈസൽഷാ. പ്രൊഡക്ഷൻ മാനേജർ - സെന്തിൽ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബിജു കടവൂർ. പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ.
https://www.facebook.com/Malayalivartha