മച്ചാൻ്റെ മാലാഖ ഫെബ്രുവരി ഇരുപത്തിഏഴിന് തിയേറ്ററുകളിലേയ്ക്ക്!

സൗബിൻ ഷാഹിറും, നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ബോബൻ സാമുവലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവിസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്.
കുടംബ ജീവിതത്തിൻ്റെ രസാകരമായ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിരിയും ചിന്തയും നൽകുന്ന ശക്തമായ ഒരു പ്രമേയം. കുടംബ ജീവിതത്തിൽ നാം നിത്യവും നേരിടുന്ന അനുഭവങ്ങളുടെ ഒരു നേർക്കാഴ്ച്ച ഭാര്യാഭർതൃ ബന്ധത്തിലൂടെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ.
ധ്യാൻ ശ്രീനിവാസൻ, മനോജ്.കെ.യു , വിനീത് തട്ടിൽ, ശാന്തി കൃഷ്ണ. ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, ആര്യ ബേബി ആവണി. ബേബി ശ്രയാ ഷൈൻ, അഞ്ജനാ അപ്പുക്കുട്ടൻ, നിതാ പ്രോമി, ബിനി വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജക്സൻ ആൻ്റെണിയുടെ കഥയ്ക്ക് അജീഷ് പി. തോമസ് തിരക്കഥ രചിച്ചിരിക്കുന്നു. സിൻ്റോ സണ്ണിയുടെ ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - വിവേക് മേനോൻ. എഡിറ്റിംഗ് - രതീഷ് രാജ്. കലാസംവിധാനം - സഹസ് ബാല. മേക്കപ്പ് - ജിതേഷ് പൊയ്യ .
കോസ്റ്റ്യും - ഡിസൈൻ അരുൺ മനോഹർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ജിജോ ജോസ്. നിശ്ചല ഛായാഗ്രഹണം - ഗിരി ശങ്കർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - നസീർ മാവേലിക്കരാ പ്രതീഷ് മാവേലിക്കര. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഫെബ്രുവരി ഇരുപത്തി ഏഴിന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.
https://www.facebook.com/Malayalivartha