Widgets Magazine
10
Mar / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


പത്താംക്ലാസ് വിദ്യാര്‍ഥിനിയ്ക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയത് അച്ഛന്റെ വിശ്വസ്തനെ; നടുങ്ങി നാട്..


അഫാൻ കൃത്യം നടത്തിയത് വമ്പൻ പ്ലാനിങ്ങോടെ: മുളകുപൊടി വാങ്ങി: ഉമ്മയെ ആക്രമിച്ച് മുറി പൂട്ടി താക്കോൽ ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ ഉപേക്ഷിച്ചു; ലത്തീഫിന്റെ മൃതദേഹത്തിന് മുന്നിരുന്ന് മൂന്ന് സിഗററ്റ് വലിച്ചു തീര്‍ത്ത ശേഷം ബാറിലേയ്ക്ക്...


പൊലീസില്‍ നിന്നും രക്ഷപ്പെടാനായി എംഡിഎംഎ അടങ്ങിയ കവര്‍ വിഴുങ്ങിയതിനെത്തുടര്‍ന്ന് മരിച്ച കോഴിക്കോട് മൈക്കാവ് സ്വദേശിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്


സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും.... നിലവിലുള്ള സെക്രട്ടറി എം.വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും, വൈകുന്നേരം ആശ്രാമം മൈതാനത്താണ് പൊതുസമ്മേളനം

ചത്ത പച്ച- റിങ് ഓഫ് റൗഡീസ്; പാൻ ഇന്ത്യൻ ചിത്രവുമായി റീൽ വേൾഡ് എന്റർടൈൻമെന്റ്

08 MARCH 2025 08:58 PM IST
മലയാളി വാര്‍ത്ത

ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE)യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റെർറ്റൈനെർ ആണ് "ചത്ത പച്ച- റിങ് ഓഫ് റൗഡീസ്". ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ്.

ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് രൂപപ്പെടുത്തിയിരിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ് ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്.

മലയാള സൂപ്പർ താരം മോഹൻലാലിൻറെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിക്കുന്നത്. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്‌സാൻ- ലോയ് ടീം ഈ ചിത്രത്തിലൂടെ മലയാളത്തിൽ സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുകയാണ്.

വിനായക് ശശികുമാറാണ് ഇതിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്. സനൂപ് തൈക്കൂടം ആണ് തിരക്കഥാകൃത്ത്. പാൻ ഇന്ത്യൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, മാർക്കോ എന്ന സിനിമയിൽ വിക്ടർ എന്ന അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നുണ്ട്.

പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 2025 മെയ് മാസത്തിൽ ആരംഭിക്കും. ഈ വർഷം അവസാനത്തോടെ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ പ്ലാൻ. 2022ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ 'ഡെഡ്ലൈൻ' എന്ന ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് തന്റെ അടുത്ത പ്രധാന സംരംഭത്തിലേക്ക് ചുവടുവെക്കുന്ന ഷിഹാൻ ഷൌകത്താണ് ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നതെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.

മലയാള സിനിമയുടെ കഥപറച്ചിലിന്റെ മികവിനെ, ഗുസ്തി വിനോദത്തിന്റെ വലിയ ഊർജ്ജവുമായി സംയോജിപ്പിക്കുക എന്നതാണ് 'ചത്ത പച്ച- റിംഗ് ഓഫ് റൗഡീസു'മായി എത്തുന്ന അദ്ദേഹത്തിന്റെ ലക്‌ഷ്യം. കൂടാതെ, ഈ ചിത്രം നിലവിൽ നിരവധി പ്രധാന വേഷങ്ങൾക്കായി കാസ്റ്റിംഗ് നടത്തുകയും ചെയ്യുകയാണ്. ഈ മാസം ഒരു ഓപ്പൺ കാസ്റ്റിംഗ് കോൾ ആണ് ചിത്രത്തിലെ അഭിനേതാക്കളെ തിരഞ്ഞെടുക്കാനായി നടക്കുന്നത്. മാർക്കോ ഛായാഗ്രാഹകൻ ചന്ദ്രു സെൽവരാജ്, ആക്ഷൻ- കലൈ കിങ്‌സൺ, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- മെൽവി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാന ജില്ലാ വിജിലന്‍സ് കോടതി ജഡ്ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് അഭിഭാഷകനില്‍ നിന്ന് പണം തട്ടാന്‍ ശ്രമം... സൈബര്‍ സെല്ലിലും ഫെയ്‌സ് ബുക്കിലും പരാതി നല്‍കി ജഡ്ജിയും അഭിഭാഷകനും  (8 minutes ago)

സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവ് പിടികൂടിയ കേസില്‍ തടവുപുള്ളിക്ക് ജാമ്യമില്ല... റിമാന്റ് 24 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു  (16 minutes ago)

അഫാന്റെ ഉടുതുണി ഉരിഞ്ഞ് പോലീസ്, ട്രൗസറിൽ കയറ്റി മുളക്ക് പൊടിയിലും അഫാന്റെ അറ്റം ബോംബ്  (53 minutes ago)

കണ്ണൂര്‍ ഇരിക്കൂരില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

ഒരു വിഐപിയുടെ മകള്‍ ആയിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ കാണിക്കുമായിരുന്നോ? കാസര്‍കോട് കാണാതായ 15-കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസ് അന്വേഷിച്ച പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് എത്തിയിട്ട് വെറും മൂന്നു മാസം മാത്രം... നാട്ടില്‍ നിന്ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ പിന്നില്‍ നിന്നെത്തിയ വാഹനമിടി  (2 hours ago)

CPM-ൽ ഭൂകമ്പം...! നട്ടെല്ല് അല്പം പദ്മകുമാറിന് ഉണ്ട്... പിണറായിക്ക് മുന്നറിയിപ്പ് എല്ലാം നവീൻ ബാബുവിന്റെ ശാപം  (2 hours ago)

അമിത അളവില്‍ ലഹരി അകത്തുചെന്നതാണ് ഷാനിദിന്റെ മരണകാരണമെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

വെള്ളനാട് കമ്പനിമുക്ക് പെട്രോള്‍ പമ്പില്‍ വെച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ച മൂന്നു പേര്‍ അറസ്റ്റില്‍  (2 hours ago)

സങ്കടക്കാഴ്ചയായി... കൂനത്തറയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം കടപുഴകി വീണ് അപകടം  (2 hours ago)

തമിഴ്‌നാട്ടിലെ ചില ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്... ഇന്ന് മുതല്‍ നാല് ദിവസം മഴ പെയ്യുമെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം  (3 hours ago)

നെടുങ്കണ്ടത്തിനു സമീപം അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി....ഭര്‍ത്താവ് കസ്റ്റഡിയില്‍  (3 hours ago)

ആറ്റുകാലില്‍ നടന്‍ ജയറാം നയിച്ച മേള വിസ്മയം കണ്ടാസ്വദിക്കാന്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍  (4 hours ago)

തെലങ്കാനയിലെ തുരങ്കമിടിഞ്ഞ് കുടുങ്ങിയ എട്ട് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹാവശിഷ്ടം കണ്ടെടുത്തു...കേരളത്തില്‍ നിന്നെത്തിച്ച രണ്ട് കഡാവര്‍ നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയെ തുടര്‍ന്നായിരുന്നു കണ്ടെത്ത  (4 hours ago)

നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും... 25ന് സമ്മേളനം സമാപിക്കും  (4 hours ago)

Malayali Vartha Recommends