Widgets Magazine
11
Mar / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


പത്താംക്ലാസ് വിദ്യാര്‍ഥിനിയ്ക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയത് അച്ഛന്റെ വിശ്വസ്തനെ; നടുങ്ങി നാട്..


അഫാൻ കൃത്യം നടത്തിയത് വമ്പൻ പ്ലാനിങ്ങോടെ: മുളകുപൊടി വാങ്ങി: ഉമ്മയെ ആക്രമിച്ച് മുറി പൂട്ടി താക്കോൽ ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ ഉപേക്ഷിച്ചു; ലത്തീഫിന്റെ മൃതദേഹത്തിന് മുന്നിരുന്ന് മൂന്ന് സിഗററ്റ് വലിച്ചു തീര്‍ത്ത ശേഷം ബാറിലേയ്ക്ക്...


പൊലീസില്‍ നിന്നും രക്ഷപ്പെടാനായി എംഡിഎംഎ അടങ്ങിയ കവര്‍ വിഴുങ്ങിയതിനെത്തുടര്‍ന്ന് മരിച്ച കോഴിക്കോട് മൈക്കാവ് സ്വദേശിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്


സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും.... നിലവിലുള്ള സെക്രട്ടറി എം.വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും, വൈകുന്നേരം ആശ്രാമം മൈതാനത്താണ് പൊതുസമ്മേളനം

സാഹസത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി അണിയറപ്രവർത്തകർ

10 MARCH 2025 08:44 PM IST
മലയാളി വാര്‍ത്ത

ഫ്രണ്ട്‌റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച് ഹ്യൂമർ ആക്ഷൻ ത്രില്ലർ ജോണറിൽ പുറത്തെത്തുന്ന സാഹസം എന്ന ചിത്രത്തിലെ താരങ്ങളെ പരിചയപ്പെടുത്തി അണിയറപ്രവർത്തകർ. ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും, ജനസമ്മിതിയും നേടി വരുന്ന പുതിയ തലമുറക്കാരുടെ സാന്നിദ്ധ്യം ചിത്രത്തിന്റെ ആകർഷക ഘടകങ്ങളിൽ പ്രധാനമാണ്.

ആക്ഷൻ ഹീറോ ആയ ബാബു ആൻ്റണിയുടെ സാന്നിദ്ധ്യം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒരു സംഘം അഭിനേതാക്കളുടെ സാന്നിദ്ധ്യം കൂടി ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. നരേൻ, ശബരീഷ് വർമ്മ ,റംസാൻ, ജീവാ ജോസഫ്, സജിൻ ചെറുകയിൽ, അജ്യവർഗീസ് എന്നിവരുടെ സാന്നിദ്ധ്യമാണ് അവരുടെ ഫസ്റ്റ്ലുക്കോടെ പുറത്തുവിട്ടിരിക്കുന്നത്.

നരേൻ

അഭിനയിച്ച ചിത്രങ്ങളിലെല്ലാം തൻ്റെ കൈയ്യൊപ്പു പതിച്ച നടനാണ് നരേൻ. ജയരാജിൻ്റെ ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെ കടന്നുവന്ന് കൈയ്യടി നേടിയ ഈ നടൻ പിന്നീട്, തമിഴിലും തിളങ്ങി. അച്ചുവിൻ്റെ അമ്മ, ക്ലാസ്മേറ്റ്സ്, ക്യൂൻഎലി സമ്പത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്കരുടെ ഇഷ്ടനടനായി മാറിയ ഈ നടൻ സാഹസം എന്ന ചിത്രത്തിലൂടെ വീണ്ടുംപ്രേക്ഷകരുടെ കൈയ്യടി നേടാനുള്ള ഒരുക്കത്തിലാണ്.

ഏറെ വൈവിധ്യം നിറഞ്ഞ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ. അഭിനേതാക്കളുടെ കഥാപാത്രങ്ങളെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിടുന്നില്ല. അതിനാൽ കഥാപാത്രങ്ങളെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാനും കഴിയില്ല.
ആ കൗതുകങ്ങൾക്കായി കാത്തിരിക്കാം.

ശബരീഷ് വർമ്മ

സാഹസത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് ശബരീഷ് വർമ്മ. അൽഫോൻ സ്പുത്രൻ സംവിധാനം ചെയ്ത നേരം എന്ന തമിഴ് ചിത്രത്തിൽ ക്കൂടിയാണ് ശബരീഷിൻ്റെ അഭിനയ രംഗത്തേക്കുള്ള കടന്നു വരവ്. ഈ ചിത്രം മലയാളത്തിൽ എത്തിയപ്പോൾ ശബരീഷ് വർമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് സിജു വിൽസനായിരുന്നു.

പിന്നീട് പ്രേമം എന്ന ചിത്രത്തിലഭിനയിച്ചു. പ്രേമം എന്ന ചിത്രം ഉണ്ടാക്കിയ തരംഗം ചെറുതൊന്നുമല്ല. അക്കാലത്ത് താരതമ്യേന പുതുമുഖങ്ങൾ എന്നു പറയാവുന്നതാരങ്ങളെ അണിനിരത്തി അവതരിപ്പിച്ച് വൻ വിജയം നേടിയ ചിത്രം ചെറുപ്പക്കാരെ വലിയ തോതിലാണ് സ്വാധിനിച്ചത്.
അവരുടെ രൂപത്തിലും, വേഷവിധാനത്തിലും, ഭാവങ്ങളിലുമൊക്കെ പ്രേമത്തിലെ കഥാപാത്രങ്ങൾ സ്വാധീനിക്കപ്പെട്ടു.

അവർ അവരെ അനുകരിച്ചു വരുന്നു ഇന്നും. പ്രേമത്തിലൂടെ കടന്നുവന്ന് യുവാക്കളുടെ ഇടയിൽ ഏറാ സ്വാധീനം നേടിയ നടനാണ് ശബരീഷ് വർമ്മ. അഭിനയത്തോടൊപ്പം മറ്റൊരു മേഖലയിലും ശബരീഷ് തൻ്റെ കഴിവുകൾ തെളിയിച്ചു വരുന്നു. ഗാനരചയിതാവായി. പ്രേഖം എന്ന സിനിമയിലെ മൊത്തം ഏഴു ഗാനങ്ങളിൽ അഞ്ചെണ്ണവും രചിച്ചത് ശബരീഷാണ്.

മികച്ച ഒരു ഗായകനുമായ ശബരീഷ് പ്രേമത്തിലെഅഞ്ചു ഗാനങ്ങൾ പാടുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഇരുപത്തിലേറെ ചിത്രങ്ങൾക്കു വേണ്ടി ഗാനങ്ങൾ രചിച്ചു. അനുരാഗ കരിക്കിൻ വെള്ളം, മെംബർ രമേശൻ ഒമ്പതാം വാർഡ്, അങ്ങനെ നീളുന്നു ആ പട്ടിക.

പ്രേമത്തിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ശബരീഷിൻ്റെ സമീപകാലത്ത് ഏറെ ശ്രദ്ധേയമായ ചിത്രങ്ങളാണ് കണ്ണൂർ സ്ക്വാഡ്, ടർബോ പ്രാവിൻ കൂട് ഷാപ്പ് എന്നിവ. ഇന്നിപ്പോൾ അഭിനയ രംഗത്തും, ഗാനരചയിതാവായും, ഗായകനായുമൊക്കെ തൻ്റേതായ ഒരു സ്പേസ് ഉണ്ടാക്കിയെടുത്തിട്ടുണ്ട് ശബരീഷ്. സാഹസത്തിലെ ശബരീഷിൻ്റെ കഥാപാത്രത്തിനായി നമുക്കു കാത്തിരിക്കാം.

റംസാൻ

ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് റംസാൻ. ഭിഷ്മ പർവ്വം എന്ന ചിത്രത്തിലെ ഒരു ഗാന രംഗത്തിലൂടെ ഏറെ ശ്രദ്ധേയനായി കടന്നുവന്ന റംസാൻ. ഈ ചിത്രത്തിലും ഏറെ കൗതുകകരമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബാലതാരമായി കടന്നുവന്ന റംസാൻ പട്ടണത്തിൽ ഭൂതം, ത്രീയിംഗ്സ്, ഡോക്ടർ ലൗ, കിഡു ഈ അടുത്ത കാലത് എന്നീ ത്രീയിംഗ്സിലും, ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു റംസാൻ, ഡോക്ടർ ലൗ ത്രീ ത്രീ കിംഗ്സ്, എന്നീ ചിത്രങ്ങളിൽകുഞ്ചാക്കേ ബോബൻ്റെ ചെറുപ്പകാലമാണ് അഭിനയിച്ചത്.

തീയേറ്ററുകളിൽ നിറ സാന്നിദ്ധ്യത്തിലൂടെ പ്രദർശിപ്പിക്കുന്ന ഓഫീസർ ഓൺ ഡ്യൂട്ടി , റൈഫിൾ ക്ലബ്ബ് എന്നീ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ചെറുപ്പക്കാർക്കിടയില ഏറെ ഹരമായി മാറിയിരിക്കുന്നു. മികച്ച കോറിയോ ഗാഫർ കൂടിയായ റംസാൻ രോമാഞ്ചം മധുര മനോഹരം, എന്നീസിനിമകളുടെ പ്രൊമോ സോങ്ങിൻ്റെ കോറിയോഗ്രഫിയും നിർവ്വഹിക്കുകയുണ്ടായി. ഭ്രമയുഗം സിനിമയുടെ അണിയറയിലും റംസാൻ്റെ സാന്നിധ്യമുണ്ട്.

സജിൻ ചെറുകയിൽ

സജിൻ്റെ സാന്നിദ്ധ്യം തീയേറ്ററുകളിൽ ചിരിയുടെ നിമിഷങ്ങൾ നൽകുന്നതാണ്. സാഹസം എന്ന ചിത്രത്തിൽ സജിൻ ചെറുകയിൽ തൻ്റെ സാന്നിദ്യം കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുക്കുവാൻ പോകുന്നു. ലില്ലി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സജിൻ തിരക്കഥാകൃത്തെന്നും നിലയിലും ഏറെ ശ്രദ്ധേയനാണ്.

അള്ള് രമേന്ദ്രൻ എന്ന ചിത്രത്തിലും, ഐ. ആം. കാതലൻ എന്ന ചിത്രത്തിൻ്റെയും തിരക്കഥാകൃത്താണ്. അങ്ങനെ ബഹുമുഖ പ്രതിഭയായ സജിൻ പിന്നീട്, തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യാ, പൂവൻ, കണ്ണൂർ സ്ക്വാഡ് നല്ല നിലാവുള്ള രാത്രി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദേയനായി. ചെറുപ്പക്കാരുടെ ഇടയിലെ പ്രിയ നടന്നായി മാറിയിരിക്കുകയാണിപ്പോൾ സജിൻ. നർമ്മ കഥാപാത്രങ്ങളിലൂടെയാണ് സജിൻ ഏറെ തിളങ്ങിയിരിക്കുന്നത്. ഈ ചിത്രത്തിൽ സജിൻ്റെ സാന്നിദ്ധ്യം നൽകുന്ന കൗതുകമെന്താണ്?

അജു വർഗീസ്

ആമുഖങ്ങൾ ഒന്നും ഇപ്പോൾ ആവശ്യമില്ലാത്ത ഒരു നടനാണ് അജുവർഗീസ്. മലർവാടി ആർട്ട്സ് ക്ലബ്ബിലൂടെ കടന്നുവന്ന് എണ്ണിയാലൊതുങ്ങാത്ത വിധം ചിത്രങ്ങളിൽ അഭിനയിച്ച് പ്രേഷകർക്കിടയിൽ ചിരിയും ചിന്തയും നൽകുന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച അജു വർഗീസ് ഈ ചിത്രത്തിലെ അതി നിർണ്ണായകമായ ഒരു കഥാ പാത്രത്തെ അവതരിപ്പിക്കുന്നു.

ചിത്രത്തിലെ മുഴുനീള കഥാപാത്രമല്ല അജുവിൻ്റേതെന്ന് സംവിധായകൻ ബിബിൻ കൃഷ്ണ വ്യക്തമാക്കി. പക്ഷെ ചിത്രത്തിൻ്റെ കഥാഗതിയിൽ ഏറെ നിർണ്ണായകമായ കഥാപാത്രമാണ് അജുവിൻ്റേത്.

ജീവാ ജോസഫ്

ടെലിവിഷൻ ആംഗറിംഗ് മേഖലയിൽ പ്രവൃർത്തിച്ചു കൊണ്ടാണ് ജീവാ ജോസഫ് ചലച്ചിത്ര രംഗത്ത് കടന്നു വരുന്നത്. സൂര്യാടി. വി. യിലൂടെ തുടങ്ങി മഴവിൽ മനോരമ സീ ടി.വി, ഫ്‌ളവർസ് ടി.വി എന്നിവിടങ്ങളിൽ ആംഗറായി പ്രവർത്തിക്കുന്നതിനിടയിൽ അങ്ങനെ ഞാനും പ്രേമിച്ചു എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് അഭിനയ രംഗത്തെത്തി.

പിന്നീട് മമ്മൂട്ടി നായകനായ പ്രീസ്റ്റ്, 21 ഗ്രാം, ശേഷം മൈക്കിൽ ഫാത്തിമ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് പുതുതലമുറക്കാരുടെ ഇടയിൽ ഏറെ സ്ഥാനം നേടിയെടുക്കുവാൻ ജീവാ ജോസഫിനു കഴിഞ്ഞു. 21 ഗ്രാം എന്ന ചിത്രത്തിനു ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസത്തിലും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ബിബിൻ കൃഷ്ണ ഇപ്പോൾ സാഹചര്യമൊരുക്കിയിരിക്കുന്നത്.

ഈ ചിത്രത്തിൽ ജീവാ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രമെന്തായിരിക്കും? ചിത്രം പ്രദർശനത്തിനെത്തുന്നതുവരേയും നമുക്കു കാത്തിരിക്കാം. ഇവർക്കു പുറമേ ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാരമേഷ് എന്നാ വരും പ്രധാന വേഷങ്ങളിലെത്തുന്നു.

തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ. ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ, സംഗീതം - ബിബിൻ ജോസഫ്. ഛായാഗ്രഹണം - ആൽബി. എഡിറ്റിംഗ് -കിരൺ ദാസ്. കലാസംവിധാനം - സുനിൽ കുമാരൻ. മേക്കപ്പ് - സുധി കട്ടപ്പന
കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർത്ഥൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ. ഡിസൈൻ - യെല്ലോ ടൂത്ത്. ആക്ഷൻ ഫീനിക്സ് പ്രഭു, ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ. എക്സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല. സ്പൈർ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം തുറമുഖം പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ത്തിയാകും: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിക അനുമതിയായി  (9 minutes ago)

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്: മറ്റു നാലു പേരുടെയും മരണവിവരം പ്രതിയുടെ മാതാവ് ഷെമിയെ ഡോക്ടര്‍മാര്‍ അറിയിച്ചു  (15 minutes ago)

ചത്ത പാമ്പിനെ സ്‌കിപ്പിംഗ് റോപ് ആക്കി ചാടി കളിക്കുന്ന കുട്ടികളുടെ വീഡിയോ; അന്വേഷണം തുടങ്ങി അധികൃതര്‍  (58 minutes ago)

കുറിപ്പടിയില്ലാതെ ഉറക്കഗുളിക നല്‍കിയില്ലെന്ന് ജീവനക്കാരന്‍; മെഡിക്കല്‍ ഷോപ്പ് അടിച്ചു തകര്‍ത്ത് യുവാക്കള്‍  (1 hour ago)

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് കത്തി; രക്ഷാപ്രവര്‍ത്തനം തുടരുകയാണ്  (1 hour ago)

സാഹസത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി അണിയറപ്രവർത്തകർ  (3 hours ago)

പതിവു ശൈലിയെ മാറ്റിമറിച്ച് വ്യത്യസ്ഥമായ രീതിയിൽ പായ്ക്കപ്പ് ആയി സുമതി വളവ്  (3 hours ago)

ലഹരിക്ക് അടിമയായ യുവാവ് 44 വയസ്സുകാരനെ കിണറ്റില്‍ തള്ളിയിട്ടതായി പരാതി  (5 hours ago)

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ മുതൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ എത്തുകയാണെന്ന് മന്ത്രി കെ. രാജന്‍  (5 hours ago)

പരിസ്ഥിതി സൗഹൃദവികസനം പുതിയ കാലത്തിന്‍റെ ആവശ്യമാണ്; പ്രകൃതി വിഭവങ്ങളെ രാജ്യപുരോഗതിക്കായി പ്രയോജനപ്പെടുത്താനാകണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ  (5 hours ago)

31 ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനഞ്ചോളം ബോര്‍ഡുകള്‍ ഗുരുതര പ്രതിസന്ധിയിലാണ്; ധനമന്ത്രി അത് മറയ്ക്കുവാൻ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

നവോത്ഥാന നായകര്‍ ഉഴുതുമറിച്ച കേരളത്തിന്‍റെ മണ്ണില്‍ ജാതിയുടെ പേരില്‍ ഒരാളെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് സാംസ്കാരിക കേരളത്തിന് അപമാനകരമായ സംഭവം; തുറന്നടിച്ച് മന്ത്രി വി എന്‍ വാസവന്‍  (6 hours ago)

കന്യാകുമാരി തീരത്ത് നാളെ രാവിലെ വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിനും സാധ്യത  (6 hours ago)

അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി 10 കോടി രൂപ അനുവദിച്ചു  (6 hours ago)

Malayali Vartha Recommends