മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി മോഹന്‍ലാലും പൃഥ്വിയും

മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി മോഹന്‍ലാലും പൃഥ്വിരാജ് സുകുമാരനും. 'എമ്പുരാന്‍' സിനിമക്ക് തെലുങ്കില്‍ എന്തിന് ഇത്ര ഹൈപ്പെന്ന മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിനാണ് മോഹന്‍ലാലും ചിത്രത്തിന്റെ സംവിധായകന്‍ കൂടെയായ പൃഥ്വിരാജ് സുകുമാരനും മറപടി നല്‍കിയത്. സിനിമയെ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതെ 'ഗ്ലോബല്‍' ആയി സ്വീകരിക്കുന്നവരാണ് നമ്മളെന്നും നമുക്ക് ഒരുമിച്ച് മനോഹരമായ സിനിമകള്‍ സൃഷ്ടിക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സലാര്‍, കെ.ജി.എഫ് 2 തുടങ്ങിയ തെലുങ്ക് ചിത്രങ്ങള്‍ മലയാളത്തില്‍ വിതരണം ചെയ്തത് തന്റെ നിര്‍മാണക്കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണെന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. വലിയ കയ്യടികളോടെയാണ് ഇരുവരുടെയും മറുപടികളെ കാണികള്‍ സ്വീകരിച്ചത്.
'എല്ലാ സ്റ്റേറ്റിലുമുള്ള സിനിമകളെ ഒരുപോലെ സ്വീകരിക്കുന്ന പതിവാണ് നമുക്കുള്ളത്. പുഷ്പയുടെ റിലീസിന് ഞാന്‍ പോയിരുന്നു. മനോഹരമായ സാഹോദര്യം ഉള്ള മേഖലയാണ് ഫിലിം ഇന്‍ഡസ്ട്രി. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതെ നമുക്ക് ഒരുമിച്ച് മനോഹരമായ സിനിമകള്‍ സൃഷ്ടിക്കാം,' മോഹന്‍ലാല്‍ പറഞ്ഞു.
ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകയെ അഭിസംബോധന ചെയ്തുകൊണ്ടാണ് പൃഥ്വിരാജ് സംസാരിച്ചു തുടങ്ങിയത്. 'മാഡം, ഞാന്‍ ആണ് കേരളത്തില്‍ സലാര്‍ വിതരണം ചെയ്തത്, എന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കേരളത്തില്‍ കെജിഎഫ് 2 വിതരണം ചെയ്തത്. മലയാളം തെലുങ്ക് എന്നിങ്ങനെ ഭാഷാഭേദം ഇല്ലാതെ ഗ്ലോബല്‍ സിനിമ എന്ന കണ്‍സെപ്റ്റുമായി നമുക്ക് മുന്നോട്ട് പോകാം.' പൃഥ്വിരാജ് പറഞ്ഞു.
https://www.facebook.com/Malayalivartha