നടൻ മമ്മൂട്ടിക്ക് വേണ്ടിയുള്ള വഴിപാട്, മോഹൻലാൽ തെറ്റിദ്ധാരണ പരത്തി; വിശദീകരണവുമായി ദേവസ്വം

നടൻ മോഹൻ ലാൽ ശബരിമലയിൽ നടത്തിയ വഴിപാട് വലിയ വിവാദത്തിലേക്ക് കടക്കുകയാണ്. നടൻ മമ്മൂട്ടിയുടെ പേരിൽ ഈ കഴിഞ്ഞ ദിവസം നടത്തിയ വഴിപാടാണ് വിവാദ വിശയം. വഴിപാട് വിവരങ്ങൾ ആര് പുറത്ത് വിട്ടു, മമ്മൂട്ടി ശബരിമലയിൽ വഴിപാട് കഴിപ്പിക്കുന്നത് തെറ്റ് എന്നതടക്കമുള്ള അഭിപ്രായങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നത്.
സോഷ്യൽ മീഡിയയിൽ തന്നെയാണ് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉടലെടുക്കുന്നത്. വഴിപാട് അർപ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ അത് വിശ്വാസ പ്രകാരം തെറ്റാണെന്നും മമ്മൂട്ടി തൗബ ചെയ്യണമെന്നും ഒരു വിഭാഗം പറയുന്നു.
മറുവശത്ത് ഈ വിവരങ്ങൾ പുറത്ത് വിട്ടത് ദേവസ്വം ഉദ്യോഗസ്ഥരാണെന്ന് നടൻമോഹൻലാൽ പ്രതികരണം നടത്തിയതിന് പിന്നാലെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ദേവസ്വം.
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് മോഹൻലാൽ ഇതേക്കുറിച്ച് പരാമർശിച്ചത്. പിന്നാലെ വിശദീകരണവുമായി ദേവസ്വം ബോർഡ് രംഗത്തെത്തുകയായിരുന്നു.
മോഹൻലാലിന്റെ പരാമർശം തെറ്റിദ്ധാരണ മൂലം ഉണ്ടായതാണ്. അദ്ദേഹം ശബരിമല ദർശനം നടത്തിയ സമയത്ത് നടൻ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നൽകുന്ന ഭാഗമാണ് മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചത്. മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയത് ഉദ്യോഗസ്ഥരല്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
കൗണ്ടർ ഫോയിൽ മാത്രമാണ് വഴിപാടിന് പണം അടയ്ക്കുമ്പോൾ സൂക്ഷിക്കുക. ബാക്കി ഭാഗം വഴിപാട് നടത്തുന്നയാൾക്ക് കൈമാറും. മോഹൻലാൽ വഴിപാട് നടത്തിയപ്പോഴും അദ്ദേഹം ചുമതലപ്പെടുത്തി ദേവസ്വം കൗണ്ടറിലെത്തി പണം അടച്ച ആൾക്ക് രസീതിന്റെ ഭാഗം കൈമാറിയിട്ടുണ്ട്.
ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല. വസ്തുതകൾ ബോദ്ധ്യപ്പെട്ട് മോഹൻലാൽ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. എന്തായാലും വിശയം സമൂഹ്യമാധ്യമങ്ങളിൽ ഇപ്പോഴും ചൂടുള്ള ചർച്ചയാണ്.
https://www.facebook.com/Malayalivartha