മാസ് ലുക്കില്‍ മമ്മൂക്കയുടെ ബസൂക്ക ട്രെയിലര്‍ പുറത്തിറങ്ങി

മമ്മൂട്ടി നായകനായി നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിര്‍മ്മിക്കുന്ന ബസൂക്ക ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ നായകനായ എമ്പുരാന്റെ റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പെയാണ് ബസൂക്കയുടെ ട്രെയിലര്‍ എത്തിയത്. അതിനാല്‍ കേരളത്തിലെ തിയേറ്ററുകളില്‍ എമ്പുരാന്‍ റിലീസിന് മുന്നോടിയായി ബസൂക്കയുടെ ട്രെയിലറും പ്രദര്‍ശിപ്പിക്കും.
മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളും നിറഞ്ഞ ട്രെയിലറാണ് പുറത്തിറങ്ങിയത്. മമ്മൂട്ടിയോടൊപ്പം തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നു. ബെഞ്ചമിന്‍ ജോഷ്വാ എന്ന കഥാപാത്രത്തെയാണ് ഗൗതം മേനോന്‍ അവതരിപ്പിക്കുന്നത്. ട്രെയിലറില്‍ മാസ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. പഞ്ച് ഡയലോഗുകളാണ് മറ്റൊരു ഹൈലൈറ്റ്.
സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കിം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നീസ്, സുമിത് നേവല്‍, ദിവ്യപിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റു താരങ്ങള്‍. കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങള്‍ക്കുശേഷം സരിഗമയും തിയേറ്റര്‍ ഒഫ് ഡ്രീംസും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രം ഏപ്രില്‍ 10 ന് റിലീസ് ചെയ്യും. ടര്‍ബോയുടെ വന്‍വിജയത്തിന് ശേഷം റീലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.
https://www.facebook.com/Malayalivartha