വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ 200 കോടി ക്ലബില്‍...

വിവാദങ്ങള്‍ക്കിടെ റിലീസ് ചെയ്ത് അഞ്ചാം നാള്‍ റെക്കോഡ് നേട്ടവുമായി മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാന്‍. ചിത്രം ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംനേടി. 200 കോടി ക്ലബില്‍ കയറിയ വിവരം മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ ആദ്യം പുറത്തുവിട്ടത്. എമ്പുരാന്‍ ചരിത്രം സൃഷ്ടിച്ചുവെന്ന് പ്രത്യേക പോസ്റ്റര്‍ പങ്കുവച്ച് കൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.
അതേസമയം റീ എഡിറ്റ് ചെയത എമ്പുരാന്റെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തിയില്ല. സാങ്കേതിക കാരണങ്ങളാലാണ് പുതിയ പതിപ്പ് വൈകുന്നതെന്നാണ് വിവരം. നാളെയോടെ പുതിയ പതിപ്പ് പ്രദര്‍ശനത്തിനെത്തും. വിവാദമായതിന് പിന്നാലെ ചിത്രത്തിന്റെ മൂന്ന് മിനിട്ടുള്ള ഭാഗങ്ങളാണ് നീക്കിയത്. അവധി ദിവസമായിട്ടും ഇന്നലെ സെന്‍സര്‍ ബോര്‍ഡ് പ്രത്യേകം യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. 17 സീനുകളില്‍ മാറ്റം വരുത്തുന്നതോടൊപ്പം വില്ലന്‍ കഥാപാത്രത്തിന്റെ പേരും മാറും. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളില്‍ സംഭാഷണം നിശബ്ദമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
എമ്പുരാന്‍ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചതോടെ മോഹന്‍ലാല്‍ ഇന്നലെ ഖേദം പ്രകടിപ്പിച്ചിരുന്നു. മോഹന്‍ലാലിന്റെ സമൂഹ മാദ്ധ്യമത്തിലെ കുറിപ്പ് പങ്കുവച്ച് സംവിധായകന്‍ പൃഥ്വിരാജും നിലപാട് വ്യക്തമാക്കി. എന്നാല്‍ എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളിഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖേദം പ്രകടിപ്പിച്ചുള്ള മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവച്ചെങ്കിലും ഇതുവരെ മുരളിഗോപി അതിന് തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha