Widgets Magazine
06
Apr / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തൊരു സ്റ്റുപ്പിഡ് ജന്മമാണ് എന്റേത്...സഹപ്രവർത്തകർക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് ഐബി ഉദ്യോഗസ്ഥ: ഒരേ സമയം സുകാന്ത് തുടർന്നത് മൂന്ന് ബന്ധങ്ങൾ; ബാങ്ക് ഇടപാടുകൾ ഒരാളുമായി മാത്രം...


നാലു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്...കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത....മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്നലെ രാത്രി ഒപ്പ് വെച്ചതോടെ വഖഫ് ഭേദഗതി ബില്‍ നിയമമായി...വഖഫ് ബില്‍ നിയമമായതോടെ ഭേദഗതിക്കെതിരായ പ്രതിഷേധവും ശക്തമാവുന്നു


സുകാന്ത് സുരേഷിനെതിരെ കൂടുതൽ തെളിവുകൾ: വ്യാജ രേഖകളും, ഒരേ സമയം മൂന്ന് ബന്ധവും...


നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്..മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍.. നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന്..

യു.എ. സർട്ടിഫിക്കറ്റോടെ ബസൂക്ക; ഏപ്രിൽ പത്തിന് പ്രദർശനത്തിന് എത്തും

05 APRIL 2025 10:13 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷു- ഈസ്റ്റർ ഫെസ്റ്റിവലുകൾ ആഘോഷമാക്കാനായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു.

ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ഈ ചിത്രം തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോഡെന്നിസ്.

ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക് പുതിയൊരു ദൃശ്യാനുഭവം പങ്കുവക്കുന്നതായിരിക്കും മലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്. ഒരു ഗയിമിൻ്റെ ത്രില്ലർ സ്വഭാവം ഈ ചിത്രത്തിലുടനീളം നിലനിർത്തിയാണ് ചിത്രത്തിൻ്റെ അവതരണമെന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചു.

എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർ ടൈനറാണ് ബസൂക്ക. ചിത്രത്തിൻ്റേതായി പുറത്തുവിട്ട പുതിയ അപ്ഡേഷനുകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ.

ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നേവൽ (ബി​ഗ് ബി ഫെയിം) ദിവ്യാപിള്ള ഐശ്യര്യാ മേനോൻ, സ്ഫടികം ജോർജ്ജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംഗീതം സയിദ് അബ്ബാസ്. ഛായാഗ്രഹണം. നിമേഷ് രവി.

എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള, കലാസംവിധാനം - അനീസ് നാടോടി. മേക്കപ്പ്- ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ-സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുജിത്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - ഷെറിൻ സ്റ്റാൻലി,, പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു. ജെ. ഫോട്ടോ- ബിജിത്ത് ധർമ്മടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ നിശ്ചയം കഴിഞ്ഞ് മണിക്കൂറുകൾ..നവ വരന്റെ മൃതദേഹം ഓടയിൽ..! നില വിളിച്ച് കുടുംബ..!  (10 minutes ago)

വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും കണ്ണീരിലാഴ്ത്തി...  (18 minutes ago)

സ്വര്‍ണവില മാറ്റമില്ലാതെ  (34 minutes ago)

പരാതിയുമായി യുവതിയുടെ വീട്ടുകാര്‍ രംഗത്ത്  (45 minutes ago)

ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ പരിയാപുരം സ്‌കൂള്‍ പടിയിലാണ്  (56 minutes ago)

മുകളില്‍ നിന്ന് ഉരുണ്ടുവന്ന കല്ല് ദേഹത്തുവീണ് എസ്റ്റേറ്റ് തൊഴിലാളി  (1 hour ago)

മൂന്നാം സെമസ്റ്റര്‍ പ്രോജക്ട് ഫിനാന്‍സ് പേപ്പറിന്റെ പരീക്ഷ  (1 hour ago)

വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കെ...  (1 hour ago)

എന്തൊരു സ്റ്റുപ്പിഡ് ജന്മമാണ് എന്റേത്...സഹപ്രവർത്തകർക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് ഐബി ഉദ്യോഗസ്ഥ: ഒരേ സമയം സുകാന്ത് തുടർന്നത് മൂന്ന് ബന്ധങ്ങൾ; ബാങ്ക് ഇടപാടുകൾ ഒരാളുമായി മാത്രം...  (2 hours ago)

സിപിഎമ്മിനെ നയിക്കാന്‍ എംഎ ബേബി  (2 hours ago)

സങ്കടക്കാഴ്ചയായി...  (2 hours ago)

പുറത്തുള്ളവരോടോ മാധ്യമങ്ങളോടോ അത്തരം തെറ്റുകള്‍ പങ്കുവെക്കരുത്...  (2 hours ago)

രണ്ട് തവണ ഫെഡറേഷന്‍ കപ്പ് നേടിയ കേരള പൊലീസ് ടീമിലെ പ്രതിരോധ നിര  (2 hours ago)

വ്യോമസേനയുടെ ആകാശ് ഗംഗ സ്‌കൈ ഡൈവിങ് ടീമിലെ പാരാജമ്പ് ഇന്‍സ്ട്രക്ടര്‍ ....  (2 hours ago)

കനത്ത സുരക്ഷയില്‍ ഉത്തരേന്ത്യ  (2 hours ago)

Malayali Vartha Recommends