Widgets Magazine
19
Apr / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉദ്വേഗത്തോടെ പൊലീസ് ഡേ ... ട്രെയിലർ എത്തി

12 APRIL 2025 07:25 AM IST
മലയാളി വാര്‍ത്ത

സാറെ ആ ജീവ ജയിൽ ചാടിയിട്ടുണ്ട് സാറെ...ഒരു ഞെട്ടലോടെയാണ് ഈ വാക്കുകൾ അദ്ദേഹം കേട്ടത്.

ഇടിക്കുള..അവൻ കൊല്ലപ്പെട്ട രാത്രിയിൽ ഞാനവിടെ പോയിരുന്നു. അവനെ കൊല്ലാൻ തന്നെ. പക്ഷെ.എൻ്റെ കൈയ്യിൽ
കിട്ടിയില്ല. സത്യത്തിൽഞാനവനെ കൊന്നിട്ടില്ലാ സാറെ...

അത് തെളിയിക്കുന്നതിനാണല്ലോ ഞങ്ങളൊക്കെയുള്ളത്.....

കഴിഞ്ഞ ദിവസം പുറത്തുവിട്ട പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ടീസറിലെ ചില രംഗങ്ങളായിരുന്നു ഇവ. പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്. തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലറിന് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നതെന്ന് പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.

ഒരു പൊലീസ് കഥയുടെ എല്ലാ ത്രില്ലിംഗും ഈ ടീസറിൽ വ്യക്തമാക്കപ്പെടുന്നു. നന്ദു, ടിനി ടോം, പുതുമുഖം ഷാജി മാറഞ്ചൽ എന്നിവരാണ് ഈ രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന ഈ ചിത്രം സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജുവൈദ്യരാണ് നിർമ്മിക്കുന്നത്.

ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഏതൊരു മരണത്തേക്കാളും കുറേക്കൂടി ഊർജം ഈ കേസിൽ പൊലീസ്സിനുണ്ട്. അതു മറ്റൊന്നുമല്ല. പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണം തന്നെയാണു കാരണം. ഈ കേസ് അന്വേഷിക്കാനെത്തുന്ന ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനാണ് ഡി.വൈ.എസ്.പി. ലാൽ മോഹൻ.

അദ്ദേഹത്തിൻ്റെ നേതൃത്ത്വത്തിലുള്ള ഇൻവസ്റ്റിഗേഷനാണ് ഏറെ ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ഉദ്വേഗവും സസ്പെൻസും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറായി രിക്കും ഈ ചിത്രം.
ടിനി ടോമാണ് ലാൽ മോഹൻ എന്ന ഇൻവസ്റ്റിഗേറ്റീവ് ഓഫീസറെ അവതരിപ്പിക്കുന്നത്.
അൻസിബ ഹസ്സൻ,

ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി ശ്രീധന്യാ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിലെ മുഖ്യമായ വേഷങ്ങളിലെത്തുന്നു. രചന - മനോജ്.ഐ. ജി. സംഗീതം - ഡിനുമോഹൻ. ഛായാഗ്രഹണം - ഇന്ദ്രജിത്ത്. എഡിറ്റിംഗ്- രാകേഷ് അശോക്. കലാസംവിധാനം - രാജു ചെമ്മണ്ണിൽ. മേക്കപ്പ് - ഷാമി കോസ്റ്റ്യും - ഡിസൈൻറാണാപ്രതാപ്.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രതീഷ് നെടുമങ്ങാട്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് രാജൻ മണക്കാട്. പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കൊടപ്പനക്കുന്ന്. ഫോട്ടോ- അനുപള്ളിച്ചൽ സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്യർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ദുഖവെള്ളി  (22 hours ago)

നിങ്ങള്‍ക്ക് രാഷ്ട്രപതിയോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ല; ജുഡീഷ്യറിക്കെതിരെ വിമര്‍ശനവുമായി ഉപരാഷ്ട്രപതി  (1 day ago)

വീടിന്റെ ടെറസ്സില്‍ കഞ്ചാവ് കൃഷി നടത്തിയ ഉദ്യോഗസ്ഥന്‍ പിടിയില്‍  (1 day ago)

ഷൈന്‍ ടോം ചാക്കോ ചിത്രം സൂത്രവാക്യം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്  (1 day ago)

എക്സ്‌ക്ലൂസിവ് ദൃശ്യങ്ങള്‍ ഇതാ..; പരിഹാസ സ്റ്റോറി പങ്കിട്ട് ഷൈന്‍ ടോം ചാക്കോ  (1 day ago)

തൃപ്പൂണിത്തറയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍    (1 day ago)

ഈസ്റ്റര്‍ ആഘോഷത്തിന് സംരക്ഷണം നല്‍കാനാകില്ലെന്ന് ഡല്‍ഹി പൊലീസ്  (1 day ago)

പശ്ചിമഘട്ടത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി  (1 day ago)

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ഏപ്രില്‍ 21ന് കാസര്‍കോട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും  (1 day ago)

യുപിയില്‍ 11കാരിയായ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു  (1 day ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (1 day ago)

ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹത്തിനരികില്‍ പാമ്പിനെ കൊണ്ടിട്ടു  (1 day ago)

ക്ഷേത്രത്തിലെ തിരുവാഭരണളുമായി മുങ്ങിയ കീഴ്ശാന്തി അറസ്റ്റില്‍  (1 day ago)

ഗവിയില്‍ വിനോദയാത്രയ്ക്ക് പോയി വനത്തില്‍ കുടുങ്ങിയവരെ തിരികെ എത്തിച്ചു  (1 day ago)

എമ്പുരാന്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചു  (1 day ago)

Malayali Vartha Recommends