Widgets Magazine
19
Apr / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം കൊണ്ടും മേളം തന്നെ... കോണ്‍ഗ്രസിനെ വട്ടം കറക്കി അന്‍വര്‍, ജോയി മത്സരിക്കണമെന്ന് വാശി; അല്ലെങ്കില്‍ ഷൗക്കത്തിനെ തോല്‍പ്പിക്കും; കെപിസിസി അധ്യക്ഷനെ മാറ്റുന്നില്ലെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപവര്‍ കമ്മിറ്റി


വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിം​ഗ്; മെയ് രണ്ടിന് മോദി കേരളത്തിൽ


നിയമന കാലവധി അവസാനിക്കാൻ രണ്ട് നാൾ; സിപിഒ വനിതാ ഉദ്യോ​ഗാർത്ഥിനികളെ കൈവിട്ട് സർക്കാർ


ഇവന്റെ ലീലാവിലാസങ്ങൾ പണ്ടേ എനിക്കറിയാം; ഷൈൻടോം ചാക്കോയ്ക്കെതിരെ പൊട്ടിത്തെറിച്ച് രഞ്ജു രഞ്ജിമാർ


മുഖ്യമന്ത്രിയുടെ നീന്തൽ കുളത്തിന് 4 ലക്ഷം; ഇടംവലം നോക്കാതെ മുഹമ്മദ് റിയാസ്, ധനമന്ത്രിക്കും മൗനം സമ്മതം

മെയ് എട്ടിന് എന്തു സംഭവിക്കും? ഗെയിം പ്ലാനുമായി പടക്കളം

17 APRIL 2025 02:29 PM IST
മലയാളി വാര്‍ത്ത

ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും, വിപണന മേഖലയിൽ മെച്ചപ്പെട്ട വിജയങ്ങൾ നേടുവാനും പല തന്ത്രങ്ങളും, പ്രയോഗിക്കുക സാധാരണം. ബുദ്ധിയും, കൗശലവുമൊക്കെ അതിൽ പ്രധാനമാണ്. ഇവിടെ നമ്മുടെ മുന്നിലെ ഉൽപ്പന്നം സിനിമയാണ്.

മാർക്കറ്റിംഗിൽ കടുത്ത മത്സരം നിലനിൽക്കുന്ന ഒരു മേഖല കൂടിയാണ് സിനിമാമേഖല. ഇപ്പോഴിതാ പ്രദർശനസജ്ജമായി വരുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ മാർക്കറ്റിംഗ് വ്യത്യസ്ഥമായ രീതിയിൽ ആരംഭിച്ചിരിക്കുന്നു. സിനിമയിൽ പുതുമകൾ ധാരാളം നൽകിപ്പോരുന്ന ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്നതാണ് ഈ ചിത്രം.

പ്രമുഖ ചാനലുകളിൽ മാർക്കറ്റിംഗ് രംഗത്ത് പ്രവർത്തിച്ച്, പരിഞ്ജാനം നേടിയ വിജയ് ബാബു തൻ്റെ സംരംഭങ്ങളിൽ പുതുമകൾ എല്ലാ രംഗത്തും അവതരിപ്പിക്കുവാൻ പരമാവധി ശ്രമിക്കാറുണ്ട്. അത് ചിത്രത്തിൻ്റെ അവതരണത്തിലായാലും, കഥയുടെ പുതുമയിലും, മറ്റു വിഭാഗങ്ങളിലുമൊക്കെ ഉണ്ടാകും.

നവാഗതനായ മനുസ്വരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് എട്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾ മാർക്കറ്റിംഗിനെക്കുറിച്ചു സംസാരിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുന്നത് ഏറെ വൈറലായിരിക്കുകയാണ്.

ഏറെ വിജയം നേടിയ ഫാലിമി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സന്ധീപ് പ്രദീപ്, വാഴ എന്ന ചിത്രത്തിലൂടെ തിളങ്ങിയ സാഫ്, അരുൺ അജികുമാർ, (ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബറായ അരുൺപ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരടങ്ങുന്ന, ഒരു വീഡിയോയാണ് പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചിരിക്കുന്നത്.

പടക്കളം ഒരു തികഞ്ഞകാംബസ് ചിത്രമാണ്. മേൽപ്പറഞ്ഞ ഈ അഭിനേതാക്കൾ കാംബസ്സിലെ സ്റ്റുഡൻ്റെസിനെ പ്രതിനിധീകരിക്കുന്ന
വരാണ്. കാംബസ് എങ്ങനെ പടക്കളമാകുന്നു എന്നതാണ് തികഞ്ഞ ഫാൻ്റെസി ഹ്യൂമറിലൂടെ കാട്ടിത്തരുന്നത്. ചിരിക്കാനും ചിന്തിക്കാനും ധാരാളം അവസരങ്ങൾ നൽകി, വലിയ മുതൽമുടക്കിലൂടെ ക്ലീൻ എൻ്റെർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.

ഈ വീഡിയോക്കൊപ്പം കൗതുകകരമായ ഒരു പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. മേൽപ്പറഞ്ഞ അഭിനേതാക്കളും, അവർക്കൊപ്പം . ജനപ്രിയ താരമായ സുരാജ് വെഞ്ഞാറമൂട്,യങ് യൂത്ത് ഹീറോ ഷറഫുദ്ദീനും ഉൾപ്പെട്ട ഒരു പോസ്റ്റർ. എല്ലാവരും ആകാംഷയോടെ എന്തോ വീക്ഷിക്കുന്ന ഈ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

എന്താണ് ഇവർ ആശ്ചര്യത്തോടെ ഉറ്റുനോക്കുന്നത്? നമുക്കു കാത്തിരിക്കാം. മാർക്കോ ഫെയിം ഇഷാൻ ഷൗക്കത്ത്, പൂജാ മോഹൻരാജ് എന്നിവരാണ് മറ്റ് രണ്ട് പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ - നിതിൻ.സി.ബാബു.- മനുസ്വരാജ്. സംഗീതം - രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം) ഛായാഗ്രഹണം - അനു മൂത്തേടത്ത്. എഡിറ്റിംഗ് - നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ. കലാസംവിധാനം മഹേഷ് മോഹൻ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിതിൻ മൈക്കിൾ. അസ്സോസ്സിയേറ്റ് ഡയറക്ടർ - ശരത് അനിൽ, ഫൈസൽഷാ. പ്രൊഡക്ഷൻ മാനേജർ - സെന്തിൽ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബിജു കടവൂർ. പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ഥി മുങ്ങിമരിച്ചു....  (12 minutes ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര  (14 minutes ago)

2020-ൽ ജിസ്മോൾ പറഞ്ഞത് അച്ചട്ടായി..!ജിസ്മോളെ കൊന്നത് ജിമ്മി..? അന്ന് ആ വീട്ടിൽ നടന്നത്  (20 minutes ago)

സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി ആരാകുമെന്നതു  (37 minutes ago)

ആദ്യ എസി സബര്‍ബന്‍ ട്രെയിന്‍ ഇന്ന് രാവിലെയോടെ  (54 minutes ago)

തലയിൽ 'ആ പാട്', ചേട്ടായി ഭിത്തിക്കിട്ട് അടിച്ചു അച്ഛാ.! ജിസ്മോൾ അന്ന് കരഞ്ഞ് അച്ഛനോട് പറഞ്ഞത്; എല്ലാത്തിനും പിന്നിൽ ജിമ്മി;നെഞ്ച് പൊട്ടി ജിസ്മോളുടെ പിതാവ്  (57 minutes ago)

വൈക്കം സ്വദേശിക്ക് ജന്മനാട്ടില്‍ അന്ത്യനിദ്ര...  (1 hour ago)

ജെഇഇ മെയിന്‍ 2025 സെഷന്‍ 2 ഫലം പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍  മാറ്റമില്ല...  (1 hour ago)

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്...  (1 hour ago)

മക്കൾളെ ഹാർപിക്ക് കുടിപ്പിച്ച് മരണംനോക്കി നിന്ന് ജിസ്മോൾ..!ജിമ്മി തൂങ്ങും ജിസ്മോൾ വേഷംമാറി ഭ്രാന്താശുപത്രയിൽ..!  (2 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച്  (2 hours ago)

നാലുനിലക്കെട്ടിടം തകര്‍ന്നുവീണ് നാലു മരണം.  (2 hours ago)

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍  (2 hours ago)

എല്ലാം കൊണ്ടും മേളം തന്നെ... കോണ്‍ഗ്രസിനെ വട്ടം കറക്കി അന്‍വര്‍, ജോയി മത്സരിക്കണമെന്ന് വാശി; അല്ലെങ്കില്‍ ഷൗക്കത്തിനെ തോല്‍പ്പിക്കും; കെപിസിസി അധ്യക്ഷനെ മാറ്റുന്നില്ലെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപ  (3 hours ago)

Malayali Vartha Recommends