നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസ്. അറസ്റ്റ് ഉടൻ; ഫോണിലുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസിന്

നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസ്. കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ നടന്ന റെയ്ഡിനോടനുബന്ധിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് കേസ്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൂടാതെ, വിദഗ്ധ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസമായി നടൻ ഷൈൻ ടോം ചാക്കോ താമസിക്കുന്ന ഹോട്ടലിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ നടൻ റൂമിൽ നിന്ന് ഇറങ്ങിയോടിയത് വലിയ വാർത്തയായിരുന്നു.
എന്തിന് ഇറങ്ങി എന്നതടക്കം ചോദ്യത്തിൽ ഉൾപ്പെടുത്തിയെന്നാണ് വിവരം. ഡോർ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മസിലുള്ള തടിമാന്മാരെകണ്ടു ഭയന്നു. അതുകൊണ്ടാണ് ഓടിയതെന്ന് നടൻ പറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
പലരുമായും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ശത്രുകള്‍ ഉണ്ട്, ഗുണ്ടകള്‍ അപായപ്പെടുത്താന്‍ വന്നതാണെന്ന കരുതി. മസിലുള്ള കുറച്ച് പേരെ കണ്ടപ്പോള്‍ പേരിച്ചു. അങ്ങനെയാണ് ഇറങ്ങി ഓടിയത്. ചാടിയപ്പോള്‍ ഭയം തോന്നിയില്ല. ജീവന്‍ രക്ഷിക്കുക എന്ന് മാത്രമായിരുന്നു ആ നേരത്തെ ചിന്ത.
ചാട്ടത്തില്‍ പരിക്കൊന്നും സംഭവിച്ചില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. പൊലീസിന്‍റെ കബളിപ്പിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും ഷൈന്‍ പറയുന്നു. അതേ സമയം ചോദ്യം ചെയ്യലിന് മുന്നോടിയായി പൊലീസ് നടത്തിയ അന്വേഷണങ്ങൾ ഷൈനെതിരെയുള്ള കുരുക്ക് മുറുക്കുന്നതായിരുന്നു.
വാട്സ് ആപ്പ് ചാറ്റും ഗുഗിൾ പേ ഇടപാടുകൾ അടക്കം പരിശോധിച്ചപ്പോൾ ഷൈനെതിരെ തെളിവുകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളതെന്നാണ് സൂചന. ഒപ്പം ഷൈന്‍റെ മൊഴികളിലെ വൈരുദ്ധ്യങ്ങളും കേസെടുക്കാനുള്ള കാരണമായിട്ടുണ്ട്. മലയാള സിനിമ ലോകത്തെ തന്നെ ഞെട്ടിക്കുന്നതാണ് ഈ നടപടി.
എഫ്ഐആര്‍ എടുത്ത ശേഷം ഷൈന്‍റെ നഖത്തിന്‍റെ മുടിയുടെയും ഒക്കെ സാമ്പിളുകൾ എടുക്കുകയും ശാസ്ത്രീയ പരിശോധന നടത്തുകയും ചെയ്യും. നിലവിൽ ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക എന്നതടക്കം അടിസ്ഥാനമാക്കി ഷൈന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുന്നും തുടര്‍ന്ന് വൈദ്യ പരിശോധന നടത്തുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha