മലയാള സിനിമയിലെ പുതിയ ഇന്‍ഡസ്‌ട്രി ഹിറ്റ്; 300 കോടി ക്ലബിൽ കയറി എമ്പുരാൻ

വിവാദങ്ങൾക്കിടയിലും റെക്കോർഡ് നേട്ടം കൈവരിച്ച് എമ്പുരാൻ . വെറും മുപ്പത് ദിവസം കൊണ്ട് 325 കോടി നേടി 300 കോടി ക്ലബിലിടം നേടിയ ആദ്യ മലയാള ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. നടൻ മോഹൻലാൽ തന്നെയാണ് ഈ കണക്കുകൾ ഔദ്യോഗികമായി പുറത്ത് വിട്ടത്.
പോസ്റ്റ് പങ്ക് വച്ച് മണികൂറുകൾക്കുള്ളിൽ തന്നെ നിരവധി ആശംസകളും പോസ്റ്റിന് ലഭിച്ചു. സിനിമായുമായി ബന്ധപ്പെട്ട് എല്ലാ കണക്കുകളും ഉൾപ്പെടെ സിനിമ 325 കോടി നേടിക്കഴിഞ്ഞു എന്നാണ് നടൻ പങ്ക് വച്ച പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. 100 കോടി തിയേറ്റർ ഷെയർ നേടുന്ന സിനിമ എന്ന നേട്ടത്തിന് പിന്നാലെയാണ് അടുത്ത നേട്ടം സിനിമ കൈവരിച്ചിരിക്കുന്നത്.
മലയാള സിനിമയ്ക്ക് ഇന്നേവരെ ലഭിക്കാത്ത നേട്ടമാണ് എമ്പുരാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ മലയാളത്തില്‍ ഇതുവരെ ഉണ്ടായിരുന്ന മഞ്ഞുമ്മല്‍ ബോയ്‌സിന്‍റെ റെക്കോര്‍ഡാണ് 11 ദിവസം കൊണ്ട് എമ്പുരാന്‍ മറികടന്നത്.
242 കോടി രൂപയായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സിന്‍റെ ആഗോള ബോക്‌സ് ഓഫിസ് കലക്ഷന്‍ എന്നാല്‍ 250 കോടി രൂപ എന്ന റെക്കോര്‍ഡാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ എമ്പുരാന്‍റേത് മാത്രമായി മാറിയത്. അതും കടന്ന് എമ്പുരാൻ മുമ്പോട്ട് പോയ്ക്കൊണ്ടിരിക്കുന്നു എന്നാണ് നിലവിലത്തെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മോളിവുഡ്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്‌ത മോഹന്‍ലാല്‍ ചിത്രമാണ് എമ്പുരാൻ. മാര്‍ച്ച് 27 നാണ് എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. പതിനൊന്ന് ദിവസം പിന്നിടുമ്പോള്‍ ആഗോള ബോക്‌സ് ഓഫിസില്‍ 247.5 കോടി രൂപയാണ് നേടി. 98.47 കോടി രൂപയാണ് ഇന്ത്യയിലെ നെറ്റ് കലക്ഷന്‍.
https://www.facebook.com/Malayalivartha