Widgets Magazine
25
Apr / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അങ്കിളേ...നമ്മൾ ഏതു സിനിമയാണ് കാണാൻ പോകുന്നത്? സർക്കീട്ട് ഒഫീഷ്യൽ ട്രെയിലർ പുറത്ത്

25 APRIL 2025 05:11 PM IST
മലയാളി വാര്‍ത്ത

അങ്കിളേ..... നമ്മൾ ഏതു സിനിമയാണ് കാണാൻ പോകുന്നത് ?

കുട്ടിയുടെ ആ ചോദ്യത്തിനു മുന്നിൽ മനസ്സിലാകുന്നത് നിഷ്ക്കളങ്കതയുടെ , ആത്മബന്ധത്തിൻ്റെ സ്വരമാണ്. കഴിഞ്‍ ദിവസം പുറത്തുവിട്ട സർക്കീട്ട് എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലറിലെ ഒരു രംഗമാത്തിലെ ചില ഭാഗങ്ങൾ. മെയ് എട്ടിന് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സുമായി ബന്ധപ്പെട്ട പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.

താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്തും, ഫ്റാങ്ക്ളിൻ ഡൊമിനിക്കുമാണ് നിർമ്മിക്കുന്നത്. ചലച്ചിത്ര മേളകളിൽ ഏറെ പ്രശംസ നേടിയ ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

സിനിമ എന്ന മാധ്യമത്തെ അർഹിക്കുന്ന ഗൗരവത്തോടെ വീക്ഷിക്കുന്ന ഒരു സംവിധായകൻ്റെ ഭാവനയിൽ ഉരിത്തിരിയുന്ന ഈ ചിത്രവും അർഹിക്കുന്ന നിലവാരത്തിലേക്കു തന്നെ കടന്നുവരും എന്നു തന്നെ വിശ്വസിക്കാം. ഒരു യുവാവും ഒരു കുട്ടിയും തമ്മിലുള്ള തികഞ്ഞ ആത്മബന്ധ ത്തിൻ്റേയും സൗഹൃദത്തിൻ്റേയും കഥയാണ് ഹൃദ്യമായ മുഹൂർത്തങ്ങളും, ഒപ്പം ലളിതമായ നർമ്മ മുഹൂർത്തങ്ങളി ലൂടെയും അവതരിപ്പിക്കുന്നത്.

ആസിഫ് അലിയും, ബാലതാരം ഓർസാനു മാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർ തമ്മിലുള്ള ബന്ധത്തിൻ്റെപിന്നാമ്പുറങ്ങളിലേക്കു കടന്നാൽ തെളിയുന്നതെന്തൊക്കെ ? വൻ വിജയങ്ങൾ നേടിയ കിഷ്ക്കിന്താ കാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്കു ശേഷം ആസിഫ് അലിനായകനാകുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്.

ദീപക് പറമ്പോൾ,ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ഡർ, രമ്യാസുരേഷ്, സ്വാതി ദാസ് പ്രഭു. സിൻസ് ഷാൻ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുവെന്ന് പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മെയ് എട്ടിന് പ്രദർശനത്തിനെത്തുന്നു.

സം​ഗീതം-ഗോവിന്ദ് വസന്ത
ഛായാഗ്രഹണം -അയാസ് ഹസൻ
എഡിറ്റിംഗ് - സംഗീത് പ്രതാപ്.
കലാസംവിധാനം - വിശ്വന്തൻ അരവിന്ദ്.
കോസ്റ്റ്യും ഡിസൈൻ - അർഷാദ് ചെറുകുന്ന്
മേക്കപ്പ് - സുധി
നിശ്ചല ഛായാഗ്രഹണം - എസ്. ബി.കെ. ഷുഹൈബ്
പ്രൊജക്റ്റ് ഡിസൈൻ - രഞ്ജിത്ത് കരുണാകരൻ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആളിയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (3 hours ago)

ഷിംല കരാര്‍ മരവിപ്പിക്കുമെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനത്തിനു പിന്നാലെ പാക്കിസ്ഥാന്‍ പതാക നീക്കി ഇന്ത്യ  (3 hours ago)

ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാന്‍ സര്‍ക്കാര്‍ അനുമതി  (3 hours ago)

ഭാരതത്തിന്റെ വളര്‍ച്ചയെ തടയാനാണ് ഭീകരവാദികള്‍ ലക്ഷ്യമിടുന്നത്; ആളുകളുടെ മതം ചോദിച്ചശേഷം വെടിവെച്ച് കൊലപ്പെടുത്തുന്ന ഭീകരവാദത്തെ അതീവ ഗൗരവതരമായി കാണണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖ  (4 hours ago)

അല്‍ത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്  (4 hours ago)

ഈ സാമ്പത്തിക വർഷത്തെ മെയിന്റനൻസ്‌ ഗ്രാന്റ്‌ ഒന്നാം ഗഡു അനുവദിച്ചു; സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1396 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ  (5 hours ago)

ആരാണ് ഈ സുരക്ഷാ വീഴ്ചയ്ക്ക് മറുപടി പറയുന്നത്? കാശ്മീരിൽ 24 വിനോദ സഞ്ചാരികൾ കൊല്ലപ്പെടാനിടയായ ഭീകരാക്രമണം സർക്കാരിൻറെ കനത്ത സുരക്ഷാ പരാജയമാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല  (5 hours ago)

ഇന്ത്യ പാക്ക് യുദ്ധം ആസന്നം  (5 hours ago)

തൃശ്ശൂരിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ  (5 hours ago)

ഭീകരാക്രമണത്തിലും പ്രീണന രാഷ്ട്രീയം കളിക്കുന്ന നേതാക്കൾ അത്തരം നടപടികൾ തിരുത്താൻ തയ്യാറാവണം; നിരപരാധികളായ വിനോദ സഞ്ചരികളെ ക്രൂരമായി കൊലപ്പെടുത്തിയ പാക് ഭീകരരെ പറ്റി പറയുമ്പോൾ എന്തിനാണ് എം എ ബേബ  (5 hours ago)

കൊച്ചിയിൽ ജനിച്ച് അന്തർദ്ദേശീയ തലത്തിൻ നേട്ടങ്ങൾ ഉണ്ടാക്കിയ അതുല്യ പ്രതിഭ; ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

അതിജീവന പോരാട്ടത്തിൻ്റെ മുഹൂർത്തങ്ങളുമായി നരിവേട്ട; ഒഫീഷ്യൽ ട്രെയിലർ പുറത്ത്  (6 hours ago)

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളേയും പര്യവേക്ഷണങ്ങളേയും പുതിയ ഉയരങ്ങളിലേയ്ക്ക് നയിച്ച വ്യക്തി; ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി  (6 hours ago)

അങ്കിളേ...നമ്മൾ ഏതു സിനിമയാണ് കാണാൻ പോകുന്നത്? സർക്കീട്ട് ഒഫീഷ്യൽ ട്രെയിലർ പുറത്ത്  (6 hours ago)

മകനെയോർത്ത് നെഞ്ച് പൊട്ടി അമ്മമാർ, പഹൽ​ഗാമിൽ കൂട്ടനിലവിളി  (6 hours ago)

Malayali Vartha Recommends