Widgets Magazine
28
Apr / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞവർക്കും അല്ലാത്തവർക്കും ഇതാ ഒരു സന്തോഷ വാർത്ത..ഗൾഫിൽ കൈ നിറയെ ഒഴിവുകൾ


ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍.. വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഇന്ന് ഒപ്പിടും..63,000 കോടി രൂപയുടെ കരാർ..


നിർണായക വിവരങ്ങൾ..ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നിലെ പ്രധാന സാക്ഷി.. കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്‍.. എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്..


പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ..വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്...കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്..


'പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് തന്റെ ബാഗിൽ ബോംബുണ്ട്..എല്ലാവരും പൊട്ടിത്തെറിക്കും..'വ്യാജ ബോംബ് ഭീഷണി.. കനേഡിയൻ പൗരനെ അറസ്റ്റ് ചെയ്തതായി പോലീസ്..

 രാഹുകാലത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി പടക്കളം വീഡിയോ സോംഗ് എത്തി

28 APRIL 2025 04:41 PM IST
മലയാളി വാര്‍ത്ത

രാഹുകാലം ആരംഭം വത്സാ...

പേരുദോഷം ജാതകത്തിൽ അച്ചട്ടാ......
ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്.

രാഹുകാലം വന്നാൽ പേരുദോഷം പോലെ നിരവധി പ്രശ്നങ്ങളും തല പൊക്കുകയായി.... ഈ സ്ഥിതിവിശേഷത്തെ ഓർമ്മപ്പെടുത്തുക
യാണ്പടക്കളം എന്ന സിനിമയിലെ വീഡിയോ ഗാനത്തിലൂടെ. വിനായക് ശശികുമാർ രചിച്ച് രാജേഷ് മുരുകേശൻ ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ഷാൻ റഹ്മാനും, സുരൂർ മുസ്തഫയുമാണ്.

സന്ധീപ് പ്രദീപ് ഫ്രാലി മി ഫെയിം) സാഫ് വാഴ ഫെയിം) അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് പ്രധാനമായും ഈ ഗാനരംഗത്തിൽ പ്രത്യക്ഷരാകുന്ന അഭിനേതാക്കൾ. നവാഗതനായ മനുസ്വരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

സൗഹൃദവും. നർമ്മവും പ്രണയവുമൊക്കെ നിലനിൽക്കുന്ന ഒരുകാംബസ് പടക്കളമാകുന്നതെപ്പോൾ?? ഇതിനുള്ള ഉത്തരം നൽകുകയാണ് പടക്കളം.നൂതനമായ പ്രമേയങ്ങളും അവതരണവുമൊക്കെയായി മലയാള സിനിമയിലെ പ്രശസ്ത നിർമ്മാണ സ്ഥാപനമായി മാറിയ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബ വിജയം സുബ്രഹ്മണ്യം എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു കലാലയത്തിൻ്റെ അകത്തളങ്ങളിൽക്കൂടി ഏതാനും ചെറുപ്പക്കാരുടെ വികൃതികളെന്നു പറയാവുന്ന മുഹൂർത്തങ്ങളാണ് വീഡിയോ ഗാനത്തിൽ കാണാൻ സാധിക്കുന്നത്. ഇവർ ഒരു കാംബസ്സിലെ കുട്ടികളാണ്. ഇവർക്കു പുറമേ അദ്ധ്യാപകരായി ജനപ്രിയ നടന്മാരായ സുരാജ് വെഞ്ഞാറമൂടും, ഷറഫുദ്ദീനും മുഴുനീള വേഷങ്ങളിലെത്തുന്നു.

ഒരു കലാലയമാകുമ്പോൾ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ഒരുപോലെ പ്രാധാന്യമുണ്ട്. അത് ഈ ചിത്രത്തിലുമുണ്ട്.
ഫാൻ്റെസി ഹ്യൂമർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം) പൂജ മോഹൻരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കു പുറമേ ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മെയ് എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിക്കുന്നു.

തിരക്കഥ - നിതിൻ.സി.ബാബു.- മനുസ്വരാജ്.
സംഗീതം - രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം)
ഛായാഗ്രഹണം - അനു മൂത്തേടത്ത്.
എഡിറ്റിംഗ് - നിതിൻരാജ് ആരോൾ
പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ.
കലാസംവിധാനം മഹേഷ് മോഹൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിതിൻ മൈക്കിൾ.
അസ്സോസ്സിയേറ്റ് ഡയറക്ടർ - ശരത് അനിൽ, ഫൈസൽഷാ
പ്രൊഡക്ഷൻ മാനേജർ - സെന്തിൽ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബിജു കടവൂർ.
പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ കൈ നിറയെ ഒഴിവുകൾ  (1 hour ago)

ഷാജി എൻ കരുൺ ഓർമ്മയായി..  (1 hour ago)

സജിൽ മമ്പാടിൻ്റെ ഡർബി ആരംഭിച്ചു  (2 hours ago)

ഫ്രാന്‍സുമായി കരാറില്‍ ഇന്ന് ഒപ്പിടും  (3 hours ago)

മരിക്കുമ്പോൾ വയറിൽ ഭക്ഷണത്തിന്റെ ഒരു തരിപോലും ഉണ്ടായിരുന്നില്ല; ഒടുവിൽ അവൾക്ക് നീതി  (3 hours ago)

മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്‌ക്കെതിരെ ജാഗ്രത; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം  (3 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരം - രമേശ് ചെന്നിത്തല  (3 hours ago)

താര ശോഭയിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ( യു.കെ.ഓക്കെ) യുടെ മ്യൂസിക്ക് പ്രകാശനം നടന്നു  (3 hours ago)

നാട്ടിൽ വച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍; യുകെയിലേക്ക് എത്തിയതിന് പിന്നാലെ, ആരോഗ്യനില വഷളായി: ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി 31കാരി  (3 hours ago)

 രാഹുകാലത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി പടക്കളം വീഡിയോ സോംഗ് എത്തി  (3 hours ago)

റാപ്പർ വേടനെതിരെ ലഹരി ഉപയോ​ഗിച്ചതിന്റെ പേരിൽ നടപടി  (3 hours ago)

INDIA NIA വഴികാട്ടിയായത് ആദിൽ  (4 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും രാജ്ഭവനിലും ഭീഷണി സന്ദേശം; വ്യാജ ബോംബ് ഭീഷണി സന്ദേശത്തിൽ വലഞ്ഞ് പോലീസ്  (4 hours ago)

കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നു സംശയാതീതമായി തെളിഞ്ഞിരിക്കുന്നു; വിമർശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല  (4 hours ago)

വയറിളക്കം, ഛര്‍ദ്ദി, പേശി വേദന, നിര്‍ജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍; മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

Malayali Vartha Recommends