Widgets Magazine
28
Apr / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞവർക്കും അല്ലാത്തവർക്കും ഇതാ ഒരു സന്തോഷ വാർത്ത..ഗൾഫിൽ കൈ നിറയെ ഒഴിവുകൾ


ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍.. വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഇന്ന് ഒപ്പിടും..63,000 കോടി രൂപയുടെ കരാർ..


നിർണായക വിവരങ്ങൾ..ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നിലെ പ്രധാന സാക്ഷി.. കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്‍.. എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്..


പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ..വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്...കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്..


'പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് തന്റെ ബാഗിൽ ബോംബുണ്ട്..എല്ലാവരും പൊട്ടിത്തെറിക്കും..'വ്യാജ ബോംബ് ഭീഷണി.. കനേഡിയൻ പൗരനെ അറസ്റ്റ് ചെയ്തതായി പോലീസ്..

താര ശോഭയിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ( യു.കെ.ഓക്കെ) യുടെ മ്യൂസിക്ക് പ്രകാശനം നടന്നു

28 APRIL 2025 04:52 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും ഒക്കെ സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് പ്രകാശനം നടന്നു. ഏപ്രിൽ ഇരുപത്തിയഞ്ച് വെള്ളിയാഴ്ച്ച കൊച്ചി, കലൂരിലെ ഐ.എം.എ ഹാളിലായിരുന്നുന ഈ ചടങ്ങ് അരങ്ങേറിയത്.

ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അരുൺ വൈഗയാണ് സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധേയമായ ഉപചാരപൂർവ്വം ഗുണ്ടാ ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക, മനോജ്.കെ.ജയൻ, ജോണി ആൻ്റണി, സിജ്യ വിൽസൻ, ഷറഫുദ്ദീൻ നടനും ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ച ശബരീഷ് വർമ്മ, ഈ ചിത്രത്തിലെ നായകനായ രഞ്ജിത്ത് സജീവ, സംഗീത സംവിധായകൻ രാജേഷ് മുരുകേശൻ
എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത സംവിധായകൻ ബ്ലെസ്സിയും, നടൻ ദിലീപും ചേർന്നായിരുന്നു പ്രകാശന കർമ്മം നിർവ്വഹിച്ചത്.


ഈ ചിത്രത്തിലെ നായിക സാരംഗി ശ്യാം എന്നിവരും നിരവധി ചലച്ചിത്ര പ്രവർത്തകരുടേയും സാന്നിദ്ധ്യം ഈ ചടങ്ങിനുണ്ടായിരുന്നു.
നിർമ്മാതാവ് ആൻസജീവ് സ്വാഗതമരുളിക്കൊണ്ടായിരുന്നു ചടങ്ങ് ആരംഭിച്ചത്. തികച്ചും കാലികപ്രാധാന്യമുള്ള ഒരു വിഷയമാണ് താൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നതെന്ന് സംവിധായകൻ അരുൺ വൈഗ തൻ്റെ ആമുഖപ്രസംഗ ത്തിൽ സൂചിപ്പിച്ചു.

തികച്ചും മലയാളത്തനിമയുള്ള ചിത്രമായിരിക്കുമെന്ന് അരുൺ വൈഗ പറഞ്ഞു. നിരവധി കടമ്പകൾ കടന്നാണ് ഈ ചിത്രത്തിലേക്ക് എത്തിയതെന്നും സംവിധായകൻ പറഞ്ഞു. കൽക്കട്ടാ ന്യൂസിൻ്റെ ചിത്രീകരണത്തിനിടയിൽ ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് ദിലീപുമൊത്ത് റൂമിലേക്കു പോകുമ്പോഴാണ് ദുബായിൽ നിന്നും സജീവിൻ്റെ ഫോൺ കോൾ വരുന്നത്.

എനിക്ക് നിങ്ങളുടെ  ഏറ്റവും നല്ല സിനിമ ചെയ്തു തരണം എന്നറിയിക്കുന്നത്. അതാണ മോഹൻലാൽ - ജയ പ്രദ എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച പ്രണയം എന്ന ചിത്രം. ആ ചിത്രം എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. എല്ലാവരും അതുപോലെയാണോ എന്നറിയില്ല. ദിലീപിൻ്റെ സാന്നിദ്ധ്യത്തിൽ ഓർമ്മകൾ ഓർത്ത് ആശംസ അർപ്പിക്കുമ്പോഴായിരുന്നു ബ്ലസ്സിഇതു പറഞ്ഞത്.

അതേ നിർമ്മാതാവാണ് യു.കെ. ഓക്കെ എന്ന ചിത്രം നിർമിക്കുന്നത്. പിന്നീടു സംസാരിച്ചു ദിലീപ് പറഞ്ഞത് ഏറെ കൗതുകമായി. ഏറ്റവും നല്ല സിനിമയുടെ കാര്യം എന്നോടു പറഞ്ഞിരുന്നില്ല. ഞാനും, ആ പ്രൊഡ്യൂസറും റെഡിയാണിപ്പോഴും...ദിലീപിൻ്റെ വാക്കുകളായിരുന്നു ഇത്. അടുത്ത ഒമ്പതിന് എൻ്റെ ഒരു സിനിമ ഇറങ്ങുന്നുണ്ട്. അതിൻ്റെ ഫങ്ഷനൊന്നും നടത്തിക്കണ്ടില്ല.


നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഇവിടെയുണ്ട്. അതുകൊണ്ട് ഇക്കൂട്ടത്തിൽ എൻ്റെ സിനിമയും കാണണമെന്ന് അറിയിക്കുകയാണ് എന്നും ദിലീപ് ഓർമ്മിപ്പിച്ചു. ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക, മനോജ്.കെ. ജയൻ,ജോണി ആൻ്റെണി |സംവിധായകൻ അരുൺ ഗോപി, സിജു വിൽസൻ, ഷറഫുദ്ദീൻ, ഡോ. റോണി രാജ്, ശബരീഷ് വർമ്മ എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

നായിക സാരംഗിയും സംഘവും അവതരിപ്പിച്ച നൃത്തവും ഏറെ കൗതുകമായി. ശബരീഷ് വർമ്മക്കും, സംഗീത സംവിധായകൻ രാജേഷ് മുരുകേശും ഇതിലെ ഗാനങ്ങൾ ആലപിച്ചതും, ഏറെ കൗതുകമായി. ഓർമ്മയിൽ ചേർത്തു വക്കാൻ പറ്റുന്ന ഒരു സായംസന്ധ്യയായിരുന്നു ഈ ചടങ്ങ്. മെയ് ഇരുപത്തിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നുവെന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ കൈ നിറയെ ഒഴിവുകൾ  (1 hour ago)

ഷാജി എൻ കരുൺ ഓർമ്മയായി..  (1 hour ago)

സജിൽ മമ്പാടിൻ്റെ ഡർബി ആരംഭിച്ചു  (2 hours ago)

ഫ്രാന്‍സുമായി കരാറില്‍ ഇന്ന് ഒപ്പിടും  (2 hours ago)

മരിക്കുമ്പോൾ വയറിൽ ഭക്ഷണത്തിന്റെ ഒരു തരിപോലും ഉണ്ടായിരുന്നില്ല; ഒടുവിൽ അവൾക്ക് നീതി  (2 hours ago)

മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്‌ക്കെതിരെ ജാഗ്രത; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം  (2 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരം - രമേശ് ചെന്നിത്തല  (3 hours ago)

താര ശോഭയിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ( യു.കെ.ഓക്കെ) യുടെ മ്യൂസിക്ക് പ്രകാശനം നടന്നു  (3 hours ago)

നാട്ടിൽ വച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍; യുകെയിലേക്ക് എത്തിയതിന് പിന്നാലെ, ആരോഗ്യനില വഷളായി: ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി 31കാരി  (3 hours ago)

 രാഹുകാലത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി പടക്കളം വീഡിയോ സോംഗ് എത്തി  (3 hours ago)

റാപ്പർ വേടനെതിരെ ലഹരി ഉപയോ​ഗിച്ചതിന്റെ പേരിൽ നടപടി  (3 hours ago)

INDIA NIA വഴികാട്ടിയായത് ആദിൽ  (4 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും രാജ്ഭവനിലും ഭീഷണി സന്ദേശം; വ്യാജ ബോംബ് ഭീഷണി സന്ദേശത്തിൽ വലഞ്ഞ് പോലീസ്  (4 hours ago)

കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നു സംശയാതീതമായി തെളിഞ്ഞിരിക്കുന്നു; വിമർശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല  (4 hours ago)

വയറിളക്കം, ഛര്‍ദ്ദി, പേശി വേദന, നിര്‍ജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍; മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

Malayali Vartha Recommends