ഗീതാഞ്‌ജലിയുടെ ട്രൈലര്‍ പുറത്തിറങ്ങി; ഡോ.സണ്ണി നവംബര്‍ പതിനാലിന് എത്തും
മണിച്ചിത്രത്താഴിന്റെ രണ്ടാം പതിപ്പായ ഗീതാഞ്‌ജലി നവംബര്‍ 14ന് തീയറ്ററുകളിലെത്തും. പ്രിയദര്‍ശനാണ് ഗീതാഞ്‌ജലി ഒരുക്കുന്നത്. മണിച്ചിത്രത്താഴിലെ ഡോ. സണ്ണി എന്ന കഥാപാത്രവുമായി മോഹന്‍ലാല്‍ വീണ്ടും എത്തുമ്പോള്‍ പ്രമുഖ നിര്‍മ്മാതാവായ സുരേഷ് കുമാറിന്റേയും നടി മേനകയുടേയും മകള്‍ കീര്‍ത്തിയാണ് നായികയായി എത്തുന്നത്.
അഭിലാഷ് നായരുടെ തിരക്കഥക്ക് ഡെന്നീസ് ജോസഫ് സംഭാഷണമൊരുക്കുന്നു. മധു, ഇന്നസെന്റ്, ഗണേഷ് കുമാര്‍, നിഷാല്‍, ഹരിശ്രീ അശോകന്‍ തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കാത്ത വിധമാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രൈലര്‍ അത് ശരിവെക്കുന്നു.
20 വര്‍ഷങ്ങള്‍ക്കു മുമ്പാണ് മലയാളികളെ വിസ്‌മയിപ്പിച്ചുകൊണ്ട് മണിച്ചിത്രത്താഴ് എന്ന സൈക്കോ ത്രില്ലര്‍ പുറത്തിറങ്ങുന്നത്. മധുമുട്ടം എഴുതി ഫാസില്‍ സംവിധാനം ചെയ്‌ത ചിത്രം ഇന്ത്യയിലെതന്നെ എക്കാലത്തെയും മികച്ച സൈക്കോ ത്രില്ലര്‍ ആയാണ് പരിഗണിക്കപ്പെടുന്നത്. ചിത്രം ഹിന്ദി,ബംഗാളി,തമിഴ്,തെലുഗു,കന്നഡ ഭാഷകളിലും പുനര്‍ നിര്‍മ്മിക്കപ്പെട്ടു. എല്ലാ ഭാഷകളിലും വന്‍ ഹിറ്റാവുകയും ചെയ്‌തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha