തിര മോഷണമോ?
അനിയന്‍ ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര ട്രെയ്ഡ് എന്ന മെക്‌സിക്കന്‍ ചിത്രം മോഷ്ടിച്ചതാണെന്ന് ആക്ഷേപം. വിനീതിന്റെ ബന്ധുവായ രാജേഷ് തിരക്കഥയെഴുതിയ ചിത്രം ലാല്‍ജോസിന്റെ എല്‍.ജെ ഫിലിംസാണ് റിലീസ് ചെയ്തത്. എല്‍.ജെ ഫിലിംസിന്റെ അണിയറയിലുള്ള ചിലരാണ് ഇക്കാര്യം ആദ്യം തിരിച്ചറിഞ്ഞത്. അവര്‍ ഇന്‍ഡസ്ട്രിയിലുള്ള പലരോടും ഇക്കാര്യം പറഞ്ഞു. അസൂയയും കുശുമ്പും പാരവപ്പും കൂടുതലുള്ള ചില സിനിമാക്കാര്‍ ഇതിന് കൂടുതല്‍ പ്രചാരണം നല്‍കി.
മെക്‌സിക്കോ നഗരത്തിലെ ദരിദ്ര കുടുംബത്തിലെ അഡ്രീനയുടെ പതിമൂന്നാം പിറന്നാള്‍ ആഘോഷദിനത്തില്‍ സഹോദരന്‍ ജോര്‍ജ് നല്‍കിയ സൈക്കിളമായി തെരുവില്‍ കറങ്ങാനിറങ്ങുന്നു. ഇതിനിടെ മനുഷ്യക്കടത്ത് സംഘം അവളെ തട്ടിക്കൊണ്ടു പോകുന്നു. പൊലീസിന്റെ സഹായത്തോടെ അവളെയും സംഘം തട്ടിക്കൊണ്ടു പോയ മറ്റ് പെണ്‍കുട്ടികളെയും രക്ഷപെടുത്തുന്നതാണ് ട്രെയ്ഡിന്റെ ഇതിവൃത്തം. 2007ലാണ് ചിത്രം റിലീസായത്. ന്യൂയോര്‍ക്ക് ടൈം മാഗസിനില്‍ ലൈംഗിക ആവശ്യത്തിനായി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തെ കുറിച്ച് വന്ന ഫീച്ചറിനെ ആസ്പദമാക്കിയാണ് ട്രെയ്ഡ് ഒരുക്കിയത്. തിരയുടെയും പ്രമേയം മനുഷ്യക്കടത്താണ്. തന്റെ കണ്‍മുന്നില്‍ വച്ച് മനുഷ്യക്കടത്ത് സംഘം തട്ടിക്കൊണ്ടു പോകുന്ന സഹോദരിയെയും മറ്റ് പെണ്‍കുട്ടികളെയും എന്‍.ജി.ഒആയ ഡോക്ടറുടെ (ശോഭന)സഹായത്തോടെ നവീന്‍ (ധ്യാന്‍) മോചിപ്പിക്കുന്നതാണ് തിരയുടെ കഥ.മോഷണമാണെങ്കിലും വിനീതിന്റെ മേക്കിംഗ് നന്നായിട്ടുണ്ട്. അതുകൊണ്ട് തിയറ്ററുകളില്‍ ഭേദപ്പെട്ട കളക്ഷനുണ്ട്. എന്നാല്‍ വിനീതിനെയല്ല തിരക്കഥാകൃത്തിനെയാണ് മറ്റ് പലരും കുറ്റം പറയുന്നത്. 2010ല്‍ പുറത്തിറങ്ങിയ വിലയ് എന്ന തമിഴ് ചിത്രവും മനുഷ്യക്കടത്തിന്റെ കഥയാണ് പറയുന്നത്. സഹോദരന്‍ നന്ദുവിനെ കാണാന്‍ ചെന്നൈയിലെത്തുന്ന വന്ദന എന്ന പെണ്‍കുട്ടിയെ മനുഷ്യകടത്ത് സംഘത്തിലെ ടാക്‌സിക്കാരന്‍ തട്ടിക്കൊണ്ടു പോകുന്നതും അവസാനം അവളെയും മറ്റ് പെണ്‍കുട്ടികളെയും ഹൈദരാബാദില്‍നിന്ന് രക്ഷിക്കുന്നതുമാണ് വിലയ് എന്ന ചിത്രത്തിന്റെ കഥ.
എന്തായാലും തിരയേക്കാള്‍ മികച്ച ചിത്രമാണ് ട്രെയ്ഡ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha