ചാരുലതയുടെ റൈറ്റ് വാങ്ങി ജനത്തെ പറ്റിക്കാന്‍ നോക്കിയ പ്രിയദര്‍ശന് പണി കിട്ടി
ചാരുലത എന്ന തെലുങ്ക് ചിത്രത്തിന്റെ അവകാശം വാങ്ങി ഗീതാഞ്ജലി ഒരുക്കി ജനത്തെ പറ്റിക്കാന്‍ നോക്കിയ പ്രിയദര്‍ശന് പണികിട്ടി. ചിത്രത്തിന്റെ കഥ സെവന്‍ ആട്‌സ് എന്നാണ് ടൈറ്റിലില്‍ കാണിക്കുന്നത്. എന്നാല്‍ പ്രിയാമണി ഇരട്ട വേഷത്തില്‍ അഭിനയിച്ച ചാരുലത കേരളത്തിലെ മിക്ക പ്രേക്ഷകരും കണ്ടതാണ്. പൊതുജനവുമായി ബന്ധമില്ലാത്ത പ്രിയദര്‍ശന് ഇക്കാര്യം അറിയില്ലായിരുന്നു. കൂടെയുള്ള സഹസംവിധായകനാണ് തിരക്കഥ ഒരുക്കിയത്. അദ്ദേഹം ഇക്കാര്യം മറച്ച് വെച്ചെന്നാണ് അറിയുന്നത്.
രണ്ടാഴ്ച പിന്നിടും മുമ്പ് ഗീതാഞ്ജലി തിയറ്റര്‍ വിട്ടു. മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച ചിത്രങ്ങളിലുണ്ടായിരുന്ന എന്റര്‍ടെയിന്‍മെന്റോന്നും ഗീതാഞ്ജലിയിലില്ല. മോഹന്‍ലാലിനാകട്ടെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. വളരെ കുറച്ച് സീനുകളേ അദ്ദേഹത്തിനുള്ളു താനും.
ലേഡീസ് ആന്റ് ജെന്റില്‍മാനാണ് മോഹന്‍ലാലിന്റെ അടുത്തകാലത്തിറങ്ങിയ ഏറ്റവും വലിയ പരാജയം. എന്നാല്‍ ഗീതാഞ്ജലി അതിനെ കടത്തിവെട്ടുമെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഹിന്ദി ചിത്രങ്ങള്‍ പരാജയപ്പെട്ട പ്രിയദര്‍ശന്റെ അടുത്ത ചിത്രങ്ങളൊന്നും അനൗണ്‍സ് ചെയ്തിട്ടില്ല. അതേസമയം മോഹന്‍ലാലിനെ നായകനാക്കി ഒരു മലയാള ചിത്രം പ്ലാന്‍ ചെയ്തിട്ടുണ്ട്. മുന്‍ മന്ത്രി ഗണേഷ് കുമാറാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha