മോഹന്‍ലാലിനു പിന്നാലെ മമ്മൂട്ടിയും വിജയ്ക്കു പിന്നാലെ
മോഹന്‍ലാലിനു പിന്നാലെ മമ്മൂട്ടിയും വിജയ്ക്ക് പിന്നാലെ. ആഷിക് അബു മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഗ്യാങ്സ്റ്റര്‍ എന്ന ത്രില്ലറില്‍ വിജയ് അഭിനയിക്കും. ചിത്രത്തിലെ ഒരു ഗാനരംഗത്താണ് വിജയ് അഭിനയിക്കുന്നത്. പ്രെയ്‌സ് ദി ലോര്‍ഡ് പൂര്‍ത്തിയാക്കിയാലുടന്‍ മമ്മൂട്ടി ഗ്യാങ്സ്റ്ററില്‍ ജോയിന്‍ ചെയ്യും. മോഹന്‍ലാല്‍ ജില്ലയില്‍ വിജയ് യുടെ പിതാവായി അഭിനയിച്ചിരുന്നു. ചിത്രം പൊങ്കലിന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ വിതരണാവകാശം കൈക്കലാക്കി മോഹന്‍ലാല്‍ വന്‍ ലാഭമാണ് കൊയ്യാന്‍ പോകുന്നത്. ഇത് കൂടി കണ്ടാണ് മമ്മൂട്ടി നേരിട്ട് വിജയിയെ വിളിച്ചത്.
ചെന്നൈയിലായിരിക്കും ഗാനരംഗം ചിത്രീകരിക്കുക. നേരത്തെ കമ്മത്ത് ആന്റ് കമ്മത്തില്‍ പാട്ട് സീനില്‍ അഭിനയിക്കാന്‍ ധനുഷിനെ മമ്മൂട്ടി വിളിച്ചുവരുത്തിയിരുന്നു. നല്ല സാറ്റലൈറ്റ് റൈറ്റ് കിട്ടിയ ചിത്രം റിലീസാകും മുമ്പ് ലാഭമായിരുന്നു. മമ്മൂട്ടി അധോലോക നായകനായി എത്തുന്ന ഗ്യാംഗ്സ്റ്ററില്‍ പാര്‍ത്ഥിപന്‍ , സുരാജ് വെഞ്ഞാറമൂട്, ബാബുരാജ്, രോഹിണി എന്നിവരും അഭിനയിക്കുന്നുണ്ട്.
അതേസമയം നായികയെ തീരുമാനിച്ചിട്ടില്ല. നടന്‍ അഹമ്മദ് സിദ്ധിഖാണ് തിരക്കഥ ഒരുക്കുന്നത്.
എ ഹെഡ് സിനിമാ കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങളിലായിക്കും ചിത്രീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha