ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവര്‍ക്കെതിരെ ഫെഫ്‌ക
യുവതാരങ്ങളായ ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവര്‍ക്കെതിരെ ഫെഫ്‌ക യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഇരുവരും സിനിമാ ചിത്രീകരണത്തിനിടയില്‍ സഹകരിക്കുന്നില്ല എന്നാണ് വിമര്‍ശനം. ഷെഡ്യൂള്‍ ചെയ്‌ത ദിവസങ്ങളില്‍ ഇവര്‍ ലൊക്കേഷനില്‍ എത്തുന്നില്ല എന്നതാണ് ഫിലിം എംബ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള(ഫെഫ്‌ക)യില്‍ ഉയര്‍ന്നു വന്ന പ്രധാന വിമര്‍ശനം.
ഇതു കൂടാതെ സംവിധായകന്‍ രഞ്‌ജിത്തിന് ഫെഫ്‌ക നോട്ടീസ് നല്‍കിയിട്ടുമുണ്ട്. സംഗീത സംവിധായകന്‍ രാഘവന്‍ മാസ്‌റ്ററുടെ മരണ ശേഷം രഞ്‌ജിത്ത് നടത്തിയ പ്രസ്‌താവനക്കാണ് നോട്ടീസ്. രണ്ടാഴ്‌ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ഫെഫ്‌കയുടെ ആവശ്യം. നേരത്തെയും ഇതു സംബന്ധിച്ച് രഞ്‌ജിത്തിന് നോട്ടീസ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha