രതി ചിത്രങ്ങള്‍ക്ക് ചലച്ചിത്രമേളയില്‍ ഇടിയോടിടി
ചലച്ചിത്രമേളയില്‍ രതിചിത്രങ്ങള്‍ കാണാന്‍ സ്ത്രീപുരുഷ ഭേദമന്യേ തിരക്ക്. ലോക സിനിമാ വിഭാഗത്തില്‍ ഇന്നലെ അതുല്യയില്‍ പ്രദര്‍ശിപ്പിച്ച ബ്ലു ഈസ് ദ വാമസ്റ്റ് കളര്‍ എന്ന ചിത്രം കാണാന്‍ വലിയ തിക്കും തിരക്കുമാണ് ഉണ്ടായത്. സീറ്റിനെ ചൊല്ലി തിയറ്ററിനുള്ളില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ അടിയുണ്ടാക്കി. വഞ്ചിയൂര്‍ പൊലീസെത്തിയാണ് ഇവരെ പിന്‍തിരിപ്പിച്ചത്.
ലെസ്ബിയന്‍ കഥ പറയുന്ന ചിത്രത്തില്‍ ഒരു മണിക്കൂറിലധികം ലൈംഗിക വേഴ്ചയാണ് കാണിക്കുന്നത്. സെന്‍സര്‍ ചെയ്യാത്ത ചിത്രമായതിനാല്‍ അവ കാണാന്‍ വലിയ തിരക്കാണ്. ബുദ്ധിജീവികളും കപടസദാചാരവാദികളുമെല്ലാം നിലത്തിരുന്നും നിന്നുമാണ് ചിത്രം കണ്ടത്. ഗോവന്‍ ഫെസ്റ്റിവലില്‍ ഈ സിനിമ പ്രദര്‍ശിച്ചിരുന്നു. അവിടെ പോയവരാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
വാട്ട് ദേ ടോണ്ട് ടോക്ക്, ഇന്‍ ഹൈഡിംഗ് തുടങ്ങിയ ചിത്രങ്ങളിലും അശ്‌ളീല രംഗങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. രണ്ട് തവണ പ്രദര്‍ശിപ്പിച്ചപ്പോഴും നിലത്തിരുന്നാണ് പലരും ചിത്രം കണ്ടത്.
https://www.facebook.com/Malayalivartha