ലിംഗം നഷ്ടപ്പെട്ടവന്റെ വേദനയുമായി മൊബിയസ്
ലിംഗം നഷ്ടപ്പെടുന്ന പുരുഷന്‍ നേരിടുന്ന സാമൂഹ്യവും ജൈവികവുമായ പ്രശ്‌നങ്ങളാണ് കൊറിയന്‍ സംവിധായകന്‍ കിംകി ഡൂക്കിന്റെ മൊബിയസ്. ഇത് ഉദാത്തമായ സിനിമയാണെന്ന് പറയുന്നില്ല. പക്ഷെ, ഒരു ഡയലോഗ് പോലുമില്ലാതെ ഒന്നര മണിക്കൂര്‍ ഒരു ആശയം എങ്ങനെ ലളിതമായി അവതരിപ്പിക്കാമെന്ന് ഈ ചിത്രത്തിലൂടെ ഡൂക്ക് വ്യക്തമാക്കുന്നു. മനുഷ്യന്റെ മോശമായ വശങ്ങളാണ് ഓരോ കഥാപാത്രങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നത്.
ലിംഗം നഷ്ടപ്പെടുന്നവന്റെ മാനസികാവസ്ഥ ഭീകരവാദികളേക്കാള്‍ വലുതാണ്. എല്ലാത്തിനോടും എല്ലാവരോടും അവന് ദേഷ്യവും പകയും വിദ്വേഷവും. താന്‍ നിമിത്തം മകന് നഷ്ടപ്പെട്ട പുരുഷത്വം വീണ്ടെടുക്കാന്‍ പിതാവ് തന്റെ പുരുഷത്വം ഉപേക്ഷിക്കുന്നു. ഇങ്ങനെ സങ്കീര്‍ണമായ പ്രശ്‌നങ്ങളാണ് അയത്‌നലളിതമായി ഡൂക്ക് അവതരിപ്പിക്കുന്നത്.
ഭര്‍ത്താവിന്റെ പരസ്ത്രീബന്ധത്തില്‍ പകയും ദേഷ്യവുമുള്ള സ്ത്രി അയാളുടെ ലിംഗം മുറിക്കാന്‍ ശ്രമിക്കുന്നെങ്കിലും പരാജയപ്പെടുന്നു. ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധം കണ്ട മകനും വഴിതെറ്റുമോ എന്ന് തോന്നിയ നിമിഷത്തില്‍ അവള്‍ മകന്റെ ലിംഗം ഛേദിക്കുന്നു. ഇതാണ് ചിത്രത്തിന്റെ രത്‌നച്ചുരുക്കം. ഗ്രീക്ക് ദുരന്ത നാടകങ്ങളെ ഓര്‍മിപ്പിക്കുന്ന ചിത്രത്തിനെതിരെ കേരളത്തിലെ സദാചാരവാദികള്‍ തല പൊക്കിയിട്ടുണ്ട്. അഞ്ച് വയസുള്ള പെണ്‍കുഞ്ഞിനെ കാമുകന് കാഴ്ചവെച്ച അമ്മമാരുടെ നാട്ടിലാണ് നാം ജീവിക്കുന്നത്. അതിലും വലിയ ക്രൂരതയൊന്നും ഈ ചിത്രത്തിലില്ല.
https://www.facebook.com/Malayalivartha