മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ചിത്രം വിഷുവിന് തിയറ്ററുകളിലെത്തും
മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ജോഡികളുടെ രഞ്ജിത്ത് ചിത്രം അടുത്ത മാസം തുടങ്ങും. മൈസൂരിലും കൊച്ചിയിലുമായി പൂര്‍ത്തിയാകുന്ന ചിത്രം വിഷുവിന് തിയറ്ററുകളിലെത്തും. പൃഥ്വിരാജും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. തിരക്കഥ പൂര്‍ത്തിയായി വരുന്നു. എഴുത്തിന്റെ തിരക്കായതിനാല്‍ ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ രഞ്ജിത്ത് എത്തിയില്ല.
ആശീര്‍ വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സ്പിരിറ്റ് എന്ന ചിത്രത്തിലാണ് അവസാനം മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ചത്. അതിന് മുമ്പ് റോക്കന്‍ റോള്‍ , ചന്ദ്രോല്‍സവം എന്നിവ വലിയ പരാജയമായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുത്തന്‍ ചിത്രം ഇതിനെല്ലാമുള്ള എല്ലാറ്റിനുമുള്ള മറുപടിയായിരിക്കും. അതുകൊണ്ടാണ് തിരക്കഥാരചനയ്ക്കായി രഞ്ജിത്ത് പതിവിലേറെ സമയമെടുത്തത്.
കന്‍മദം, ആറാംതമ്പുരാന്‍ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലും മഞ്ജുവാര്യരും അഭിനയിച്ചിരുന്നു. രണ്ടും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തില്‍ ഇരുവരും ചേര്‍ന്ന് കൈതപ്പൂവിന്‍ കന്നിക്കുറുമ്പി എന്ന പാട്ട് പാടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha