ദൃശ്യം ത്രസിപ്പിക്കുന്നു
കുടുംബ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ക്രൈം ത്രില്ലറായ ദൃശ്യം ത്രസിപ്പിക്കുന്നു. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പരീക്ഷണമെന്ന് തോന്നുന്നു. മോഹന്‍ലാലും മീനയും കലാഭവന്‍ ഷാജോണും അടക്കമുള്ളവര്‍ ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നു. ജിത്തു ജോസഫ് എന്ന ക്രാഫ്റ്റ്മാന്റെ തിരക്കഥയാണ് ഈ ചിത്രത്തിന്റെ ശക്തി. സുജിത്ത് വാസുദേവിന്റെ ക്യാമറയും അയൂബ് ഖാന്റെ എഡിറ്റിംഗും മാറ്റ് കൂട്ടുന്നു.
വളരെ സാധാരണക്കാരനായ ഒരു കേബിള്‍ ടി.വി ഓപ്പറേറ്ററെ അസാധരണമായി അഭിനയിച്ചാണ് മോഹന്‍ലാല്‍ കൈയ്യടി നേടുന്നത്. ആദ്യപകുതി കഴിഞ്ഞുള്ള ഓരോ സീനും നെഞ്ചിടിപ്പോടെയാണ് പ്രേക്ഷകന്‍ കാണുന്നത്. വളരെ സങ്കീര്‍ണമായ കഥാസന്ദര്‍ഭങ്ങള്‍ വളരെ ലളിതമായി ആവിഷ്‌ക്കരിച്ചത് കൊണ്ട് ഒരു സീന്‍ പോലും അരോചകമായില്ല. സ്വന്തം കുടുംബം രക്ഷിക്കാന്‍ വേണ്ടി രണ്ട് പെണ്‍മക്കളുടെ അച്ഛന്‍ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ രത്‌നച്ചുരുക്കം.
കേരളത്തില്‍ അടുത്തകാലത്ത് നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് കഥാ ഗതി പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ മനസിലാകും. കഴിഞ്ഞ മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന് കിട്ടിയ വലിയ ആശ്വാസം കൂടിയാണ് ദൃശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha