ഇന്ത്യന്‍ പ്രണയകഥ കുടുംബചിത്രം
ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ഒരു ഇന്ത്യന്‍ പ്രണയകഥ തരക്കേടില്ലാത്ത കുടുംബചിത്രമാണ്. ആക്ഷേപഹാസ്യത്തില്‍ അവതരിപ്പിച്ച ചിത്രത്തിന്റെ രണ്ടാം പകുതിയാണ് അതിമനോഹരം. മാതാപിതാക്കളെ തേടിയുള്ള ഒരു പെണ്‍കുട്ടിയുടെ യാത്രയാണ് ചിത്രത്തിന്റെ കഥാ തന്തു. ഫഹദിനെ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും ചിത്രത്തില്‍ കാണാം. അമലാപോളും മനോഹരമായി അഭിനയിച്ചിരിക്കുന്നു.
മൂല്യബോധം നഷ്ടപ്പെട്ട യുവ രാഷ്ട്രീയ പ്രവര്‍ത്തകകരെ നല്ലപോലെ പരിഹസിക്കുന്നുണ്ട് ചിത്രത്തില്‍. ഗാന്ധിയെ മറന്ന് നാടുനന്നാക്കാനിറങ്ങുന്ന ഖദര്‍ദാരികള്‍ക്ക് അവസാനം ഗാന്ധിയുടെ മഹത്വം കാണിച്ചു കൊടുക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. അങ്ങനെ ഒരു സാമൂഹ്യബോധവും ചിത്രം സമ്മാനിക്കുന്നു.
വിദ്യാസാഗര്‍ ഈണം നല്‍കിയ ഗാനങ്ങളും റീറെക്കോഡിംഗുമാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. പ്രദീപ് നായര്‍ മനോഹരമായ പെയിന്റിംഗുകള്‍ പോലെയാണ് പല സീനുകളും ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. അച്ഛനും മകളും അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയുള്ള രംഗങ്ങള്‍ പ്രേക്ഷകരുടെ കണ്ണ് നനയിക്കുമ്പോള്‍ ഫഹദിന്റെയും ഇന്നസെന്റെയും തമാശകളും കള്ളത്തരങ്ങളും ചിരിപടര്‍ത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha