ഫഹദ് ഫാസില്‍ അച്ഛനാകുന്നു
ഫഹദ് ഫാസില്‍ അച്ഛനാകുന്നു. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയെന്ന ചിത്രത്തിലാണ് ഫഹദ് അച്ഛനാകുന്നത്. കാമുകനായാണ് താരം ഏറ്റവും കൂടുതല്‍ തിളങ്ങിയിട്ടുള്ളത്. ഡയ്മണ്ട് നെക്ലസില്‍ ഭര്‍ത്താവായും അഭിനയിച്ചു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ രണ്ടു വയസുകാരിയുടെ അച്ഛനായ മനു കൃഷ്ണ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അവസാനം ഇറങ്ങിയ ഇന്ത്യന്‍ പ്രണയകഥയിലും കാമുകന്റെ വേഷമായിരുന്നു.
അച്ഛന്‍മകളും തമ്മിലുള്ള ആത്മബന്ധം പറയുന്ന ചിത്രത്തില്‍ മൈഥിലി, ലെന, ഇഷ തല്‍വാര്‍ എന്നിവരാണ് നായികമാര്‍. ഫഹദിനൊപ്പം എല്ലാ രംഗങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് ഗാഥയെന്ന രണ്ടുവയസുകാരി മകളുടേത്. മകളുടെ വേഷം ചെയ്യാനുള്ള കുട്ടിയെ അന്വേഷിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വിവിധ ലക്ഷ്യങ്ങളുമായി ഒരു ദിവസം എറണാകുളത്തെത്തുന്ന ചിലരുടെ കഥയാണ് ചിത്രം പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha