ദൃശ്യവും ഇന്ത്യന്‍ പ്രണയകഥയും ഇന്റനെറ്റില്‍
നിറഞ്ഞ സദസ്സില്‍ തീയറ്ററുകളില്‍ ഓടുന്ന 'ദൃശ്യ'വും 'ഒരു ഇന്ത്യന്‍ പ്രണയകഥ'യും ഇന്റര്‍നെറ്റില്‍ . യൂട്യൂബിലും ടോറന്റിലും ഓണ്‍ലൈന്‍ സിനിമകള്‍ക്കായുള്ള സൈറ്റുകളിലുമാണ് ഈ പുത്തന്‍ സിനിമകള്‍ ലഭ്യമായിട്ടുള്ളത്.
നിര്‍മ്മാതാക്കളേയും സൈബര്‍സെല്ലിനേയും അതിവിദഗ്‌ദ്ധമായി കബളിപ്പിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്‌തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി ദൃശ്യത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫ് വ്യക്തമാക്കി.
ഉക്രെയിനിലെ മലയാളി വിദ്യാര്‍ത്ഥിയാണ് ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചത്. പുതിയ മലയാളചിത്രങ്ങളെക്കൂടാതെ ബോളിവുഡ് ചിത്രങ്ങളും സൈറ്റുകളിലുണ്ട്. അപ്‌ലോഡ് ചെയ്‌ത് മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധിപേര്‍ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha