രഞ്ജിത്തിന്റെ ഡേറ്റ് മോഹന്‍ലാല്‍ ബി.ഉണ്ണികൃഷ്ണന് നല്‍കി
രഞ്ജിത്തിന് നല്‍കിയ ഡേറ്റ് മോഹന്‍ലാല്‍ ബി.ഉണ്ണികൃഷ്ണന് നല്‍കി. രഞ്ജിത്തിന്റെ തിരക്കഥ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് താരം ഈ നിലപാടെടുത്തത്. ജനുവരി 10ന് തുടങ്ങാനിരുന്നതാണ് രഞ്ജിത്തിന്റെ 'ജി ഫോര്‍ ഗോള്‍ഡ്'. ആ സിനിമയ്ക്കായി നീക്കിവച്ചിരുന്ന ഡേറ്റുകള്‍ മോഹന്‍ലാല്‍ 'മിസ്റ്റര്‍ ഫ്രോഡ്' ജനുവരി17ന് തുടങ്ങും.
ദൃശ്യം വലിയ വിജയത്തിലേക്ക് കുതിച്ചതോടെ മോഹന്‍ലാലിന്റെ പ്രതിഫലവും സാറ്റലൈറ്റ് അവകാശവും കുത്തനെ ഉയര്‍ന്നു. മിസ്റ്റര്‍ ഫ്രോഡ് വിഷുവിന് റിലീസാകും. മിസ്റ്റര്‍ ഫ്രോഡിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ രാത്രിയും പകലുമായി പൂര്‍ത്തിയായിവരുകയാണ്. അതേസമയം മഞ്ജു വാര്യരും പൃഥ്വിരാജും രഞ്ജിത്തിന്റെ ചിത്രത്തിലില്ല. തിരക്കഥ എഴുതി വന്നപ്പോള്‍ മഞ്ജുവിനും പൃഥ്വിരാജിനും അഭിനയിക്കാന്‍ മാത്രം പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചിത്രത്തിലില്ലായിരുന്നു.
കഥ വേണ്ട രീതിയില്‍ വികസിക്കാത്തതാണ് ജി ഫോര്‍ ഗോള്‍ഡ് മാറ്റിവയ്ക്കാന്‍ കാരണമെന്നാണ് വിവരം. രഞ്ജിത്തിനോ മോഹന്‍ലാലിനോ തൃപ്തികരമായ ഒരു നിലയിലേക്ക് ഈ സിനിമയുടെ കഥ വളര്‍ന്നില്ല. ഏറെ സമയമെടുത്ത് കഥ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രം ചിത്രം തുടങ്ങുന്നതാവും ഉചിതം എന്ന് തിരിച്ചറിഞ്ഞാണ് പ്രൊജക്ട് മാറ്റിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha