പത്മകുമാര്‍ നിര്‍മാതാവിന് കൊടുത്തത് എട്ടിന്റെ പണി
ഒരു കോടി എണ്‍പത് ലക്ഷം രൂപയ്ക്ക് പടം തീര്‍ക്കാമെന്ന് പറഞ്ഞിട്ട് സംവിധായകന്‍ പത്മകുമാര്‍ നാല് കോടിയിലധികം രൂപയ്ക്ക് ഒറീസ എന്ന ചിത്രം തീര്‍ത്തതായി പരാതി. നിര്‍മാതാവ് മാധവന്‍ ഇത് സംബന്ധിച്ച് ഫെഫ്ക്കയ്ക്ക് പരാതി നല്‍കി. ഉണ്ണി മുകുന്ദനും സനിക നമ്പ്യാരും അഭിനയിച്ച ചിത്രം വലിയ പരാജയമായിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം തിയറ്ററില്‍ നിന്ന് ഔട്ടായി. റിലീസാകും മുമ്പ് സാമാന്യം നല്ല തുകയ്ക്ക് സാറ്റലൈറ്റ് അവകാശം നിര്‍മാതാവ് വില്‍ക്കാന്‍ തയ്യാറായെങ്കിലും പത്മകുമാര്‍ അനുവദിച്ചില്ല. ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്നും വന്‍ തുക സാറ്റലൈറ്റ് അവകാശം കിട്ടുമെന്നും സംവിധായകന്‍ തെറ്റിദ്ധരിപ്പിച്ചതായും നിര്‍മാതാവ് പരാതിയില്‍ പറയുന്നു.
ഇത്തരം ചതിയില്‍ മറ്റൊരു നിര്‍മാതാവും പെടരുതെന്ന് ആഗ്രഹമുണ്ട്. അതിനാലാണ് പരാതി നല്‍കിയതെന്നും നിര്‍മാതാവ് പറഞ്ഞു. ശിക്കാറിനു ശേഷം പത്മകുമാര്‍ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും പരാജയമായിരുന്നു. അതേസമയം സാറ്റലൈറ്റ് അവകാശം കിട്ടാതെ അറുപതോളം ചിത്രങ്ങള്‍ വലിയ നഷ്ടത്തിലാണ്. എണ്‍പതോളം പുതിയ സംവിധായകരാണ് പോയവര്‍ഷം ചിത്രങ്ങളെടുത്തത്. അവരില്‍ ഭൂരിപക്ഷം പേരുടെ ചിത്രങ്ങളും പരാജയമായിരുന്നു.
വലിയ താരങ്ങളുടെയും നിര്‍മാതാക്കളുടെയും ചിത്രങ്ങള്‍ക്ക് നല്ല സാറ്റലൈറ്റ് അവകാശം റിലീസിന് മുമ്പ് കിട്ടുന്നുണ്ട്. എന്നാല്‍ മങ്കിപ്പെന്‍ പോലുള്ള നല്ല ചിത്രങ്ങള്‍ വിജയമായ ശേഷം വന്‍ തുകയ്ക്ക് സാറ്റലൈറ്റ് അവകാശം വില്‍ക്കുകയായിരുന്നു. അതിനാല്‍ ഇക്കൊല്ലം ഒരുപാട് ചിത്രങ്ങള്‍ ഇറങ്ങാനുള്ള സാധ്യത കുറവാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha