സൂപ്പര്‍ സംവിധായകര്‍ക്ക് താരങ്ങളേക്കാള്‍ പ്രതിഫലം
മലയാളത്തിലെ സൂപ്പര്‍ സംവിധായകര്‍ക്ക് യുവ താരങ്ങളേക്കാള്‍ പ്രതിഫലം. കടല്‍ക്കടന്നൊരു മാത്തുക്കുട്ടിയുടെ തിരക്കഥയ്ക്കും സംവിധാനത്തിനും രഞ്ജിത്ത് ഒരു കോടി വാങ്ങിയതോടെയാണ് പ്രതിഫലത്തിന്റെ വാര്‍ത്തകള്‍ പുറത്തായത്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം അഞ്ച് കോടി 90 ലക്ഷം വാങ്ങിക്കൊടുത്താണ് രഞ്ജിത്ത് ഒരു കോടി പ്രതിഫലം കൈപ്പറ്റിയത്.
സംവിധായകന്‍ ജോഷി 65 ലക്ഷം രൂപയാണ് കൈപ്പറ്റുന്നത്. സ്വന്തമായി കാരവനുള്ള മലയാളത്തിലെ ഏക സംവിധായകനാണ് ഇദ്ദേഹം. രാവിലെ ഒന്‍പത് മണിക്കേ ഇദ്ദേഹം ലൊക്കേഷനിലെത്തൂ. പത്ത് മണിക്കായിരിക്കും ആദ്യ ഷോട്ട് എടുക്കുക. രാത്രി സീനുകള്‍ പോലും പകലാണ് ചിത്രീകരിക്കുക. സൈറ്റില്‍ തനിക്ക് ഇഷ്ടമില്ലാത്തത് ഏതെങ്കിലും താരങ്ങള്‍ ചെയ്താല്‍ പാക്കപ്പ് പറയുന്നതും ജോഷിയുടെ രീതിയായിരുന്നു. നിര്‍മാതാവ് മുരളീധരന്‍ (ശാന്താമുരളിയുടെ ഭര്‍ത്താവ്) റോബിന്‍ഹുഡിന്റെ ലൊക്കേഷനില്‍ വെച്ച് ഇത് തടഞ്ഞു. അതോടെ ജോഷി അക്കാര്യത്തില്‍ അയവ് വരുത്തി.
ലാല്‍ ജോസ് അന്‍പത് ലക്ഷം രൂപയാണ് പ്രതിഫലം വാങ്ങുന്നത്. സ്വന്തമായി നിര്‍മാണ കമ്പനിയുള്ള അദ്ദേഹം ചില ചിത്രങ്ങളുടെ വിതരണ അവകാശവും സ്വന്തമാക്കുന്നുണ്ട്. ലാല്‍ ജോസിന്റെ പേരുള്ളത് കൊണ്ടു മാത്രം ചില ചിത്രങ്ങള്‍ക്ക് നല്ല സാറ്റലൈറ്റ് കിട്ടുന്നുണ്ട്. ഏഴുസുന്ദര രാത്രികള്‍ തിയറ്ററുകളില്‍ പരാജയമായിട്ടും സാമ്പത്തിക വിജയം നേടാനായത് ലാല്‍ജോസിന്റെ മികവുകൊണ്ടാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha