ജില്ലയ്ക്ക് ഉജ്ജ്വല വരവേല്‍പ്പ്; കോടികള്‍ വാരും
വി്ജയ്-മോഹന്‍ലാല്‍ ചിത്രം ജില്ലയ്ക്ക് ഉജ്ജ്വല വരവേല്‍പ്പ്. അടുത്തകാലത്തിറങ്ങിയ ഏറ്റവും വലയി മാസ് എന്റര്‍ ടെയ്‌നറാണ് ചിത്രം. ചിത്രം കോടിക്കണക്കിന് രൂപ കളക്ഷന്‍ നേടുമെന്ന് ഉറപ്പായി. വിവിധകേന്ദ്രങ്ങളിലെ ആദ്യ റിപ്പോര്‍ട്ട് അനുസരിച്ച് തമിഴ്, മലയാളം പ്രേക്ഷകരെ ഒരുപോലെ രസിപ്പിക്കുന്ന ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ഹിറ്റാകുമെന്ന് അറിയുന്നു. രാവിലെ അഞ്ച് മണിക്കാണ് ഭൂരിപക്ഷം തിയറ്ററുകളിലും ഷോ തുടങ്ങിയത്. വ്യാഴാഴ്ച രാത്രി 12 കഴിഞ്ഞ് ഷോ തുടങ്ങണമെന്ന് മോഹന്‍ലാല്‍ ഫാന്‍സ് ആവശ്യപ്പെട്ടെങ്കിലും വിജയ് ഫാന്‍സ് സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് നേരിയ സംഘര്‍ഷം ഉണ്ടായി. പൊലീസ് എത്തിയാണ് ഇവരെ പിന്‍തിരിപ്പിച്ചത്.
202 കേന്ദ്രങ്ങളിലാണ് ജില്ല ഒരേദിവസം റിലീസ് ചെയ്തത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം മോഹന്‍ലാല്‍ സ്വന്തമാക്കിയിരുന്നു. തമിഴ്‌നാട്ടിലും ആവേശഭരിതമായ വരവേല്‍പ്പാണ് നേശന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ലഭിച്ചത്. വെടിക്കെട്ടും പാലഭിഷേകവുമായിട്ടാണ് ആരാധകര്‍ പലകേന്ദ്രങ്ങളിലും ചിത്രത്തെ വരവേറ്റത്. തമിഴ്‌നാട്ടില്‍ കാലത്ത് നാലുമണിയോടെയായിരുന്നു റിലീസ്. രാത്രി പന്ത്രണ്ട് മണിമുതല്‍ തന്നെ ആരാധകര്‍ തിയേറ്ററുകളില്‍ തടിച്ചുകൂടിയിരുന്നു. റിലീസിന് മുമ്പേതന്നെ ആരാധകര്‍ ആഘോഷപരിപാടികള്‍ തുടങ്ങിയിരുന്നു. മധുരയിലെ നാട്ടുപ്രമാണിയായ ശിവയുടെ റോളില്‍ മോഹന്‍ലാലും ശക്തിയുടെ റോളില്‍ വിജയുമെത്തുന്നു. കാജല്‍ അഗര്‍വാളും പൂര്‍ണിമ ജയറാമും നിവേദയുമാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ ആര്‍ബി ചൗധരിയുടെ മകനും പ്രമുഖ യുവതാരവുമായി ജീവ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്.
താന്‍ ചെയ്ത തമിഴ് ചിത്രങ്ങളിലേക്കാള്‍ കരുത്തുറ്റ കഥാപാത്രമാണ് ജില്ലയിലേതെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. ആരാധകര്‍ക്ക് ഏറെ രസിക്കത്തക്കവിധത്തില്‍ത്തന്നെയാണ് ജില്ല ഒരുക്കിയിരിക്കുന്നത്. മുമ്പ് പുറത്തിറങ്ങിയ വിജയ്ചിത്രമായ തലൈവയ്ക്ക് നേരിടേണ്ടിവന്നതുപോലുള്ള പ്രശ്‌നങ്ങള്‍ ജില്ലയ്ക്കും ഉണ്ടാകുമെന്ന് ആരാധകരും അണിയറക്കാരും ഭയപ്പെട്ടുവെങ്കിലും പേരുമായി ബന്ധപ്പെട്ട നിയമപ്രശ്‌നത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞുകൊണ്ട് കോടതി ഉത്തരിവിട്ടിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha