മീരാജാസ്മിന് മധ്യവയസ്‌കനായ കാമുകന്‍
മീരാജാസ്മിന് മധ്യവയസ്‌കനായ കാമുകന്‍. കാമുകന്‍ ജീവിതത്തിലല്ല, സിനിമയിലാണ്. മലയാളത്തിലും തമിഴിലുമായി തിരിച്ച് വരവിനൊരുങ്ങുന്ന മീര ജാസ്മിന്റെ പുതിയ തമിഴ് ചിത്രമായ ഇങ്ക എന്ന സൊല്ലത് എന്ന ചിത്രത്തിലാണ് നാല്‍പ്പത്തഞ്ചുകാരന്റെ കാമുകിയായാണ് പ്രത്യക്ഷപ്പെടുന്നത്. പ്രശസ്ത നടന്‍ വി.ടി.വി ഗണേഷ് ആണ് മീരയുടെ കാമുകന്‍.
ചിമ്പു, സന്താനം, ആന്‍ഡ്രിയ എന്നിവര്‍ ഈ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു. വിന്‍സന്റ് ശെല്‍വയാണ് സംവിധായകന്‍. ശ്രീനാഥ്, പാണ്ഡിരാജന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. വി.ടി.വി ഗണേഷ്, ചിമ്പു കൂട്ടുകെട്ടിലിറങ്ങിയ വിണൈ താണ്ടി വരുവായാ, പോടാ പോടീ, വാനം തുടങ്ങി ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. വിടിവി ഗണേഷ് നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന് ക്യാമറ ആര്‍. ഡി രാജശേഖറാണ്.
അതേസമയം നാഗാര്‍ജുനയുടെ പുതിയ ചിത്രത്തില്‍ മീര ഗ്ലാമറായാണ് അഭിനയിക്കുന്നത്. പതിനഞ്ച് വര്‍ഷത്തെ അഭിനയത്തിനിടെ ആദ്യമായാണ് താരം ഗ്ലാമറാകുന്നത്. ചിത്രത്തിന്റെ സ്റ്റില്ലുകള്‍ ഇന്റര്‍നെറ്റില്‍ വൈറലായി പടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha